താൾ:Gadgil report.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011





ആമുഖം



വർധിച്ചുവരുന്ന പരിസ്ഥിതി നാശത്തിന്റെ തീവ്രത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടതലത്തിലും ജനകീയതലത്തിലും കാഴ്‌ചവെക്കുന്ന പരിസ്ഥിതി സൗഹൃദ പ്രതികരണങ്ങൾകൊണ്ട്‌ നമ്മുടെ രാജ്യം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്‌ നാലാം പഞ്ചവൽസരപദ്ധതിയുടെ തുടക്കം (1970കളിൽ) മുതൽക്കുതന്നെ പ്രാവർത്തികൽമാക്കിക്കൊണ്ടിരിക്കുന്ന സുസ്ഥിര വികസനതന്ത്രത്തിലൂന്നിയ കർമപദ്ധതികൾ, പരിസ്ഥിതി പരിഗൽണനയിലൂന്നിയ വികസന കാഴ്‌ചപ്പാട്‌ എന്ന ആശയം വളരെ മുന്നേതന്നെ സ്വാംശീകരിച്ച ഒരു രാജ്യൽമെന്ന ഖ്യാതിയും നമുക്ക്‌ നേടിത്തന്നിട്ടുണ്ട്‌ ഈദൃശ പ്രവർത്തനങ്ങൾ, രാജ്യം എത്രമാത്രം ആത്മാർഥൽമായും ഗൗരവതരവുമായിട്ടും ആണ്‌ കാണുന്നത്‌ എന്നതിന്റെ മകുടോദാഹരണമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ പാനലിന്‌ രൂപംകൊടുത്തുകൊണ്ട്‌ കേന്ദ്രപ്രരിസ്ഥിതി വനം മന്ത്രാലയം പുറൽത്തിറക്കിയ ഉത്തരവ്‌.

ദീർഘകാല വികസനം സാർത്ഥകമാക്കാഌള്ള ഏതൊരു നീക്കത്തിഌ പിന്നിലും പശ്ചിമൽഘട്ടംപോലുള്ള ഒരു ഭൂപ്രദേശത്തിന്‌ കേന്ദ്രസ്ഥാനം ഉണ്ട്‌ എന്ന കാര്യത്തിൽ തർക്കമില്ല ഗോദാവരി, കൃഷ്‌ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ, എന്നീ മഹാനദികൾക്കു പുറമേ ഒട്ടനേകം ചെറു നദികൾക്കും പുഴകൾക്കും ജീവജലം നൽകി സംരക്ഷിക്കുന്ന പ്രകൃതി മാതാവിന്റെ സ്ഥാനമാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പൈതൃകമായ പശ്ചിമഘട്ടത്തിന്‌ കൽപിച്ചിട്ടുള്ളത്‌ കാളിദാസൻ ഇതിനെ ഒരു കന്യകയോടാണ്‌ ഉപമിച്ചിട്ടുള്ളത്‌ അഗസ്ഥ്യമല ശിരസ്സായും അതിനു താഴെ അണ്ണാ മലയും, നീലഗിരിയും ഉയർന്ന മാറിടങ്ങളായും, പരന്നുരുണ്ട കാനറ, ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രിമലകളെ നീട്ടി പിളർത്തിവെച്ച കാലുകളായും കാളിദാസൻ വർണ്ണിച്ചിട്ടുണ്ട്‌ നിർഭാഗ്യവശാൽ ഹരിത മേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട്‌ പുതച്ച്‌ പ്രൗഢയായി വിരാൽചിച്ചിരുന്ന അവളിന്ന്‌ അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്‌ടങ്ങൾ ചുറ്റി നാണം മറയ്‌ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്‌ അതിനെ ഇങ്ങനെ പിച്ചിച്ചീന്തിയതിന്‌ പിന്നിൽ ദരിദ്രരുടെ പശിയടൽക്കാനുള്ള പരാക്രമത്തേക്കാളുപരി അതിസമ്പന്നരുടെ അടക്കി നിറുത്താനാവാത്ത ആർത്തിയുടെ കൂർത്ത നഖങ്ങളാണ്‌ എന്നത്‌ ചരിത്രസത്യം മാത്രമാണ്‌ ദക്ഷിണേന്ത്യയുടെ പരിസ്ഥിതി സുരക്ഷൽയുടെ ആധാരവും സാമ്പത്തികസുരക്ഷയുടെ അടിത്തറയുമായ പശ്ചിമഘട്ടം ഏറ്റുവാങ്ങിയ ഒരു ദുരന്ത അവസ്ഥയാണിത്‌ എന്ന കാര്യത്തിൽ തർക്കമില്ല.

പരിസ്ഥിതി ദുരന്തത്തിന്റെ കരിനിഴലിൽ കഴിയുമ്പോഴും സാമാന്യ ജനതയുടെ ഉയർന്ന സാക്ഷരതയും പരിസ്ഥിതി അവബോധവും ഈ മേഖലയുടെ പുനഃരുദ്ധാരണത്തിന്‌ പ്രത്യാശയുടെ പ്രകാശം പരത്തുന്നു അധികാരവികേന്ദ്രീകൃത ശ്രമങ്ങളിലൂടെ ജനാധിപത്യ സംവിധാനം ശക്തിപ്രാപിക്കുകൽയാണ്‌ എന്നത്‌ മറ്റൊരു സാധ്യതയാണ്‌ പ്രത്യേകിച്ചും കേരളംപോലുള്ള സംസ്ഥാനങ്ങൾ പഞ്ചാൽയത്തീ രാജ്‌ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ശേഷിവർധനവിനും വേണ്ടി നടത്തുന്ന ശ്രമൽങ്ങൾ ഇന്ത്യയിൽ തന്നെ മാതൃകയാണ്‌ ഗോവ സംസ്ഥാനം നടപ്പിലാക്കിയ 'റീജിയണൽ പ്ലാൻ 2021' എന്ന പദ്ധതി, ഭൂവിനിയോഗ നയത്തിൽ ഗ്രാമസഭകളുടെ പങ്കാളിത്തം ഉൾച്ചേർക്കുന്നതിന്റെ നല്ല ഉദാഹരണമാണ്‌ ഈ രീതിയിൽ വിലയിരുത്തുമ്പോൾ പരിസ്ഥിതി സൗഹൃദപരവും ജനകേന്ദ്രീകൃൽതവുമായ ഒരു വികസന രീതി പ്രാവർത്തികമാക്കുന്നതിന്‌ പശ്ചിമഘട്ടം എന്തുകൊണ്ടും യോജിച്ച ഒരു പ്രദേശമാണ്‌ എന്ന്‌ തീർച്ചപ്പെടുത്താം.

ഇപ്രകാരം അങ്ങേ അറ്റം പ്രതീക്ഷാനിർഭരമായ ഒരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ്‌ പശ്ചിമഘട്ട വിദഗ്‌ധ പാനൽ ചുമതല ഏറ്റെടുത്തത്‌ ഒരു ബഹുതല പ്രവർത്തന തന്ത്രമാണ്‌ പാനൽ ആവിഷ്‌കരിച്ചത്‌ അതിന്റെ മുഖ്യ ഘടകങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം (i) പശ്ചിമഘട്ടവുമായി


vii


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/8&oldid=159464" എന്ന താളിൽനിന്ന് ശേഖരിച്ചത്