താൾ:Gadgil report.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ...............................................................................................................................................................................

പട്ടിക ആറിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ അനുയോജ്യമായ നിയന്ത്രിത സംവിധാനവും ഉൾപ്പെടുത്തി പരിസ്ഥിതി (സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണം.

13. മേഖലാതല പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ

വിശാല ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്‌ സംവേദന ക്ഷമതയുടെ അളവും പ്രാദേശികമായ പരിസ്ഥിതി-സാമൂഹ്യപശ്ചാത്തലവും കണക്കിലെടുത്തുകൊണ്ട്‌ വിവിധ ഗ്രേഡുകൾ അഥവാ തട്ടുകൾ ആയി തിരിക്കുന്ന ഒരു സമീപനമാണ്‌ ഇക്കാര്യത്തിൽ സമിതി സ്വീകരിക്കുന്നത്‌. ഏറ്റവും ഉയർന്ന സംവേദനക്ഷമതയുള്ള പ്രദേശത്തെ, പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, അതിൽ കുറവ്‌ സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല രണ്ട്‌ മിതമായ സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല മൂന്ന്‌എന്ന്‌ വിഭജിച്ചത്‌ ഈ അടിസ്ഥാനത്തിലാണ്‌. ഗ്രാമസഭകൾ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയ ഇതിനായി മുന്നോട്ടുവെയ്‌ക്കുന്നതോടൊപ്പം ഒരു തുടക്കമെന്ന നിലയിൽ യുക്തിസഹമായ മാർഗ്ഗരേഖയും നിർദ്ദേശിക്കുന്നു ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സമൂഹം വ്യക്തികൾ തുടങ്ങിയവരുമായെല്ലാം നടത്തിയ വിശദമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ്‌ ഈ മാർഗരേഖയ്‌ക്ക്‌ രൂപം നൽകിയത്‌ പട്ടിക 6 ൽ ഇത്‌ സംഗ്രഹിച്ചിരിക്കുന്നു.

പട്ടിക 6  : മേഖലാതലത്തിലുള്ള നിർദ്ദിഷ്‌ട മാർഗ്ഗരേഖകൾ (6)

വിഭാഗം|| മേഖല-1 മേഖല-2 മേഖല-3 പശ്ചിമഘട്ടത്തിലുടനീളം ഭൂവിനിയോഗം ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കരുത്‌ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും മുൻഗണനാടിസ്ഥാനത്തിൽ (3 വർഷത്തിൽ കൂടാതെ പ്ലാസ്റ്റിക്‌ ബാഗുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കണം. ജലസ്രോതസുകൾ ജലാശയങ്ങൾ പ്രത്യേക വാസകേന്ദ്രങ്ങൾ, ഭൂമിശാസ്‌ത്രപരമായി പ്രത്യേകതകളുള്ളയിടങ്ങൾ ജൈവവൈവിദ്ധ്യസമ്പന്നമായ സ്ഥലങ്ങൾ, വിശുദ്ധവനങ്ങൾ എന്നിവിടങ്ങളിൽ യാതൊരു കടന്നുകയറ്റവും അനുവദിക്കരുത്‌ പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കരുത്‌ പുതിയ സുഖവാസകേന്ദ്രങ്ങൾ അനുവദിക്കരുത്‌ പൊതുസ്ഥലങ്ങൾ സ്വകാര്യഭൂമിയാക്കരുത്‌. സാമൂഹ്യ-സാമ്പത്തികപരിസ്ഥിതി നിബന്ധനകൾക്കും ആഘാത അപഗ്രഥനത്തിനും വിധേ യമായി കൃഷിഭൂമി കൃഷിയിതര ആവശ്യങ്ങൾക്ക്‌ മാറ്റുന്നത്‌ അനുവദിക്കും. വനം കൃഷിഭൂമികൾ രൂപാന്തരപ്പെടുത്താൻ അനുവദിക്കരുത്‌. കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതിനും പ്രദേശവാസികളുടെ ജനസംഖ്യാ വർദ്ധനവിനെ കുടിയിരുത്തുന്നതിനുംഇത്‌ ബാധകമല്ല. നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെകാര്യത്തിൽ, പശ്ചിമ വനം കൃഷിഭൂമികൾ രൂപാന്തരപ്പെടുത്താൻ അനുവദിക്കരുത്‌ കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതിനും പ്രദേശവാസികളുടെ ജനസംഖ്യാവർദ്ധനവിനെ കുടിയിരുത്തുന്നതിനും ഇത്‌ ബാധകമല്ല. നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യത്തിൽ പശ്ചിമഘട്ട പരിസ്ഥിതി സ്‌പുടം ചെയ്‌ ............................................................................................................................................................................................................ 43
"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/70&oldid=159454" എന്ന താളിൽനിന്ന് ശേഖരിച്ചത്