താൾ:Gadgil report.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

കോട്ടകൾ പോലെയുള്ള മാനവ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം.

വ്യാവസായിക സ്ഥാപനങ്ങൾക്കും വാസഗൃഹങ്ങൾക്കും വേണ്ടി പ്രകൃതിദത്ത ജലസ്രാത  ുകളെ അമിതമായി ചൂഷണം ചെയ്യുന്നത്‌ നിരോധിക്കണം നിയന്ത്രിക്കാനും ശ്രദ്ധിക്കണം.

പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിക്കണം.

മലഞ്ചെരുവുകളിലെ നിർമ്മാണങ്ങൾ നിരോധിക്കണം.

മലിനജലവും മറ്റും ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണം.

ഖരമാലിന്യങ്ങൾ കത്തിക്കുന്നതുവഴി ഉണ്ടാകുന്ന മലിനീകരണം നിരോധിക്കണം.

വാഹനങ്ങൾ പുറത്തുവിടുന്ന പുകയിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കണം.

ഈ മാനേജ്‌മെന്റിന്റെ ചട്ടങ്ങളിൽ പരിസ്ഥിതി സൗഹൃദപരവും സ്വാഗതാർഹവുമായ പല നിർദ്ദേ ശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ പ്രാദേശിക സമൂഹവുമായി കാര്യ മായ ചർച്ചകളൊന്നും നടത്തിയിട്ടില്ല തന്മൂലം ഇതുസംബന്ധിച്ച ധാരാളം ആശയക്കുഴപ്പവും അവ്യ ക്തതയും നിലനിൽക്കുന്നു ഉദാഹരണത്തിന്‌ ' പരിസ്ഥിതി ദുർബലമേഖലയിൽ യാതൊരു കൃത്രിമ വെളിച്ച ഉപാധികളും പാടില്ല എന്ന നിർദ്ദേശം 10 കി.മീ മേഖലയിലെ വീടുകളിൽപോലും വൈദ്യുതി വിളക്കോ തിരിയിട്ടവിളക്കുകളോ മണ്ണെണ്ണവിളക്കുകളോ പാടില്ല എന്ന വ്യാഖ്യാനത്തിനിടയാക്കുന്നു. ഈ മേഖലയിൽ നിരവധി ഗ്രാമങ്ങളും മറ്റ്‌ സ്ഥാപനങ്ങളുമുണ്ട്‌ ഇത്തരം നിയന്ത്രണങ്ങളെ ജന ങ്ങൾ കാണുന്നത്‌ ഉദ്യോഗസ്ഥർക്ക്‌ അവരെ പീഡിപ്പിക്കാനും കൈകൂലി ഈടാക്കാനും ഉള്ള ഉപാധി യായിട്ടാണ്‌.

മേല്‌പറഞ്ഞ നിയന്ത്രണങ്ങൾ പാവങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനും കാരണമാകു മെന്നും സമ്പന്നരും സ്വാധീനമുള്ളവരും ഇതൊക്കെ മറികടക്കുമെന്നും കാണിച്ച്‌ നിരവധി പരാതി കൾ സമിതിക്ക്‌ (ണഏഋഋജ ലഭിച്ചിരുന്നു തൽഫലമായി കൊൽഹാപൂർ ജില്ലയിലെ സംരക്ഷിതപ്രദേശ ങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ദുർബലമേഖല എന്ന ആശയം നിരാകരിച്ചുകൊണ്ട്‌ 2010 ഒക്‌ടോ ബർ 6 ന്‌ കൊൽഹാപൂർ ജില്ലാ പരിഷത്‌ പ്രമേയം പാസാക്കി 2010 ഒക്‌ടോബർ 11,12 തിയ്യതികളിൽ സമിതി കൊൽഹാപൂരും സമീപപ്രദേശങ്ങളും സന്ദർശിച്ചപ്പോൾ തങ്ങൾ പ്രകൃതിസംരക്ഷണത്തിന്‌ അനുകൂലമാണെന്നും ഇതിനെതിരായി പ്രവർത്തിക്കുകയും തങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നത്‌ വനം വകുപ്പാണെന്നും കാണിച്ച്‌ നിരവധി പരാതികൾ എഴുതിയും വാക്കാലും ഞങ്ങൾക്ക്‌ ലഭിച്ചു. "വായ്‌' താലൂക്ക്‌ പഞ്ചായത്തിലെ ഒരു പ്രമുഖാംഗം എഴുതിതന്ന പരാതിയിൽ പറയുന്നത്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടേതിനേക്കാൾ ഭീകരമാണ്‌ വനം വകുപ്പിന്റെ ഭരണം എന്നാണ്‌.

ഇത്തരം പരാതികൾ ഉന്നയിച്ചുകൊണ്ട്‌ സിന്ധുദുർഗയിലെ വിവിധരാഷ്‌ട്രീയ പാർട്ടിനേതാ ക്കളും 2010 ഒക്‌ടോബർ 6 മുതൽ 10 വരെ തിയതികളിൽ ഞങ്ങൾക്ക്‌ നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ സിന്ധുദുർഗ ജില്ലയിലെ 25 വില്ലേജ്‌ ഗ്രാമസഭകൾ തങ്ങളുടെ പ്രദേശം "പരിസ്ഥിതി ദുർബല പ്രദേശ'മായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്‌ ഒക്‌ടോബർ 9 ന്‌ പല ഗ്രാമങ്ങളും സന്ദർശിക്കാനും "പരിസ്ഥിതി ദുർബലപ്രദേശ 'മെന്ന ആശയത്തിന്റെ വിശദാംശങ്ങൾ തദ്ദേശീയരുമായി ചർച്ചചെയ്യാനും സമിതിക്ക്‌ അവസരമു ണ്ടായി അവരുടെ ഗ്രാമത്തിൽ ഇതു സംബന്ധിച്ച്‌ കർക്കശമായ യാതൊരു നിയന്ത്രണവുമുണ്ടാകി ല്ലെന്ന്‌ അവർക്ക്‌ വ്യക്തമാക്കികൊടുത്തു പകരം അവർ അനുയോജ്യമെന്ന്‌ കരുതുന്ന പരിസ്ഥിതി - ജനസൗഹൃദപരമായ ഒരു മാനേജ്‌മെന്റ ്‌ സംവിധാനം നിർദ്ദേശിക്കണമെന്നും അവരോട്‌ ആവശ്യ പ്പെട്ടു അതനുസരിച്ച്‌ പല ഗ്രാമങ്ങളും അവരുടെ നിർദ്ദേശങ്ങൾ സമിതിക്ക്‌ സമർപ്പിച്ചു. 12.1 ഭീമാശങ്കർ വന്യസങ്കേതം

മഹാബലേശ്വർ-പഞ്ചഗണി പരിസ്ഥിതി ദുർബല മേഖലയിലെ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റിലുമുള്ള 10 കി മീ പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചത്‌ കൃഷ്‌ണ നദിയു ടെയും അതിന്റെ പ്രധാന പോഷകനദിയായ കൊയ്‌നയുടെയും പ്രഭവസ്ഥാനത്തിനടുത്തുള്ള പശ്ചിമ ഘട്ടത്തിലെ നിത്യഹരിതവനത്തെ സംരക്ഷിക്കാൻ സഹായകമായി ഇതിന്‌ വടക്കോട്ടുള്ള നിത്യഹ രിത വനപ്രദേശമാണ്‌ ഭീമാശങ്കർ വന്യസങ്കേതം കൃഷ്‌ണനദിയുടെ മറ്റൊരു പ്രധാന കൈവഴിയായ

............................................................................................................................................................................................................

40

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/67&oldid=159450" എന്ന താളിൽനിന്ന് ശേഖരിച്ചത്