താൾ:Gadgil report.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ യുക്തമായ നിർദ്ദേശങ്ങളും സമർപ്പിക്കാൻ വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ പ്രിൻസിഷൽ ചീഫ്‌ കൺസർവേറ്റർ കത്തയച്ചു തുടർന്ന്‌ മന ില്ലാ മന ാേടെ രാധാനഗരി വന്യമൃഗസങ്കേതം, ചന്ദോളി ദേശീയപാർക്ക്‌, കൊയ്‌ന വന്യമൃഗസങ്കേതം എന്നിവയുടെ കാര്യത്തിൽ ചില നടപടികൾ സ്വീക രിച്ചു കോടതി ഉത്തരവ്‌ (2005 വന്ന്‌ 6 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇത്‌ അപൂർണമായി തുട രുന്നു.

പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഈ വഴിക്ക്‌ നടന്ന പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരം ശേഖരിക്കാൻ സമിതി (ണഏഋഋജ നടത്തിയ ശ്രമത്തിൽ മഹാരാഷ്‌ട്ര സംസ്ഥാനത്തു മാത്രമേ എന്തെ ങ്കിലുമൊക്കെ നടന്നിട്ടുള്ളൂ എന്ന്‌ വ്യക്തമായി "കൊൽഹാപ്പൂർ' സർക്കിളിലെ സംരക്ഷിത പ്രദേശ ങ്ങളെ സംബന്ധിച്ച കുറച്ച്‌ വിവരങ്ങൾ സമിതിക്ക്‌ ലഭിച്ചു അവിടത്തെ ചുമതലക്കാരായ ഫോറസ്റ്റ്‌ കൺസർവേറ്റർമാർ എം കെ റാവു, സായ്‌ പ്രകാശ്‌ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു തന്നു കുർന്നെ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലോ ശിവജി സർവ്വകലാശാലയിലെ ഫാക്കൽറ്റിയും ഗവേഷണവിദ്യാർത്ഥികളും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ ഇവർ വ്യക്തമാക്കി മഹാരാഷ്‌ട്രവനം വകുപ്പ്‌ ശാസ്‌ത്രീയമായ സ്ഥിതിവിവരക്ക ണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇവർ അറിയിച്ചു സംരക്ഷിത പ്രദേശത്തുനിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പശ്ചിമഘട്ടത്തിലെ കിഴുക്കാംതൂക്കായ പാറക്കെട്ടുകളും സംരക്ഷിതവനപ്രദേശങ്ങളും പരിസ്ഥിതി ദുർബലമായി കണക്കാക്കരുതെന്ന്‌ രണ്ട്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ഉപദേശിച്ചതായി ഈ മീറ്റിങ്ങിന്റെ മിനിട്ട്‌സിൽ കാണുന്നു ഇത്‌ സ്വീകാര്യമല്ല, കാരണം പ്രണബ്‌ സെൻ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം കിഴുക്കാംതൂക്കായ മലകളും നദികളുടെ പ്രഭവകേന്ദ്രങ്ങളും പരിസ്ഥിതി ദുർബല മാണ്‌ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങ്‌ ഇതു വരെ നടത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ 2011 ആഗസ്റ്റിൽ വനം വകുപ്പ്‌ സമിതിയെ അറിയിച്ചു.

ഈ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റും ഒരു മാനേജ്‌മെന്റ ്‌ സംവിധാനം രൂപപ്പെടുത്തുന്നതിന്‌ വനം വകുപ്പ്‌ നടത്തിയ ശ്രമവും തൃപ്‌തികരമായിരുന്നില്ല ഈ പ്രശ്‌നങ്ങളിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു കൊണ്ടുള്ള ഒരു വിജ്ഞാപനം 2010 ആഗസ്‌റ്റ്‌ - സെപ്‌തംബറിൽ പ്രസിദ്ധീക രിച്ചു 10 കി.മീ മേഖലക്ക്‌ മൊത്തത്തിലുള്ള മാനേജ്‌മെന്റ ്‌ സംവിധാനം ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കൊൽഹപൂരിലെ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റുമുള്ള കരുതൽ മേഖലയ്‌ക്കായുള്ള നിർദ്ദി

ഷ്‌ടമാനേജ്‌മെന്റ ്‌ ചട്ടങ്ങൾ ബോക്‌സ്‌ 10ൽ കൊടുത്തിട്ടുണ്ട്‌.

ബോക്‌സ്‌ 10  : സംരക്ഷിതവനത്തിനോട്‌ ബന്ധപ്പെട്ട പരിസ്ഥിതി ദുർബലപ്രദേ ശത്തിനുവേണ്ടി കൊൽഹാപൂർ വൈൽഡ്‌ ലൈഫ്‌ ഡിവിഷന്റെ നിർദ്ദിഷ്‌ടമാനേജ്‌മെന്റ ്‌ ചട്ടങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പരിസ്ഥിതി ദുർബലമാനേജ്‌മെന്റ ്‌ മേഖലക്ക്‌ 10 കി.മീ.നുള്ളിൽ ഒരു കിലോമീറ്ററിനുള്ളിലെ പ്രദേശം കരുതൽ മേഖലയായി പ്രഖ്യാപിക്കണം ഈ മേഖലയിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല കരുതൽ മേഖല സ്വതന്ത്രവും ഹരിതാഭനിറഞ്ഞതുമായി നിലനിർത്തണം.

ഈ മേഖലയിൽ യാതൊരു വിധ ശബ്‌ദമലിനീകരണവും പാടില്ല.

ഇവിടെ കൃത്രിമ വെളിച്ച ഉപാധികൾ പാടില്ല.

ഇവിടെ ഒരു വ്യവസായ സ്ഥാപനവും ഉണ്ടാകരുത്‌.

ഇവിടെ പാറക്വാറികളോ ഖനനമോ പാടില്ല ഇതിനായുള്ള പുതിയ നിർദ്ദേശങ്ങൾ സ്വീകരി ക്കുകയുമരുത്‌.

(രശറ:132 സ്വകാര്യ റവന്യൂഭൂമിയിലും ജില്ലാ കളക്‌ടറുടെ അനുമതിയില്ലാതെ ഇവിടെ മരംവെട്ടും പാടില്ല.

(രശറ:132)

(രശറ:132)

(രശറ:132)

പ്രകൃതി പൈതൃകം കർശനമായി കാത്തുസൂക്ഷിക്കണം.

ഈ പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയ്‌ക്ക്‌ മാറ്റം വരുത്താൻ പാടില്ല.

വംശനാശം നേരിടുന്ന സസ്യഇനങ്ങളെ രക്ഷിക്കാൻ പ്രത്യേകം ശ്രമം വേണം.

............................................................................................................................................................................................................

39

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/66&oldid=159449" എന്ന താളിൽനിന്ന് ശേഖരിച്ചത്