താൾ:Gadgil report.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ഹിപ്പിക്കുകയും വേണം പരിസ്ഥിതി ദുർബല മേഖല പരിപാടികള ജനങ്ങൾക്ക്‌ അനുകൂലമായ അവസരങ്ങൾ പ്രദാനം ചെയ്യണം വനം, റവന്യൂവകുപ്പ്‌ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം ആ പ്രദേ ശത്തിന്റെ സാമൂഹ്യ-പരിസ്ഥിതി തുലനാവസ്ഥ തകിടം മറിക്കുന്നു ഈ നിലപാടുകൾ അവിടെ ജീവിക്കുന്ന ഗ്രാമീണരും കർഷകരും ആദിവാസികളുമെല്ലാം പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന്‌ അകന്നുപോകുന്നു ജനങ്ങൾ പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ യുവജനങ്ങളും ചിന്താശീലമുള്ള നേതൃത്വവും ജൈവവൈവിദ്ധ്യസംരക്ഷണം അനുപേഷണീയമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സംഘർഷത്തിന്റെ പാതവിട്ട്‌ സർക്കാർ ഉദ്യോഗസ്ഥർ ജനപങ്കാളിത്തത്തെ പ്രാത്സാഹപ്പിക്കുന്നു വെന്ന ഒരു സമീപനം സ്വീകരിച്ചാൽ ആരോഗ്യകരമായ പരിസ്ഥിതിലക്ഷ്യങ്ങൾ നേടാൻ അത്‌ ഏറെ സഹായകമാകും.

ഈ ലക്ഷ്യങ്ങൾ മന ിൽ സൂക്ഷിച്ചുകൊണ്ടു തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടി ക്കാനും ശ്രമിക്കണം ഇക്കാര്യത്തിൽ കൃഷിക്ക്‌ വലിയൊരു പങ്ക്‌ വഹിക്കാൻ കഴിയും ജൈവകൃ ഷിയെ പ്രത്യേകിച്ച്‌ ഫലവർങ്ങകൃഷിയെ പ്രാത്സാഹിപ്പിക്കണം ആവശ്യമായ സാങ്കേതിക സഹായം വിപണന സൗകര്യം എന്നിവ ലഭ്യമാക്കണം കാർഷിക ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച്‌ കേടുകൂടാതെ ആകർഷകമാക്കി പായ്‌ക്കുചെയ്‌ത്‌ വിപണനം നടത്തിയാൽ കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും കാർഷിക പ്രവർത്തനങ്ങൾ, ഇക്കോ-ഹെൽത്ത്‌ ടൂറിസം വനത്തിലെ ട്രക്കിംങ്ങ്‌ എന്നിവ തൊഴിലവസരം ഗണ്യമായി വർദ്ധിപ്പിക്കുന്നു.

വിദ്യാഭ്യാസം, പ്രാദേശിക ആദിവാസികളുടെ കരകൗശല വസ്‌തുക്കളുടെ നിർമ്മാണം പ്രാത്സാഹിപ്പിക്കൽ എന്നിവയിലൂടെ നിർധനരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കും ഇതി നായി ഒരു ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കണം പൂനയ്‌ക്കടുത്തുള്ള ഖോർപാടി ഗ്രാമത്തിൽ നിന്നുള്ള 200ഓളം മെജിഷ്യന്മാർ മഹാബലേശ്വറിലും പഞ്ചഗണിയിലും ടുറിസ്റ്റുകൾക്കു മുന്നിൽ മാജിക്‌ കാണിച്ച്‌ നല്ലവരുമാനം ഉണ്ടാക്കുന്നുണ്ട്‌ ഇതുപോലെ പാട്ടും സംഗീതവും കലാപരിപാടികളും അവതരിപ്പിക്കാൻ പ്രദേശത്തെ യുവജനങ്ങളെ പരിശീലിപ്പിക്കാവുന്നതാണ്‌.

വനത്തിലെ കുടിലുകളിൽ താമസിക്കുന്നവരുടെ ചെറിയ ഗ്രാമസഭയെ വനാവകാശനിയമ

ത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച്‌ ബോധവൽക്കരിക്കണം.

12 സംരക്ഷിത പ്രദേശങ്ങളുടെ കരുതൽ കവചം

പരിസ്ഥിതി ദുർബലമേഖലയുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനസരണിക്ക്‌ വഴിതുറന്നത്‌ ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫ്‌ 2002ൽ അംഗീകരിച്ച ഒരു പ്രമേയമാണ്‌ വന്യമൃഗസങ്കേ തങ്ങൾ, ദേശീയപാർക്കുകൾ തുടങ്ങിയ സംരക്ഷിതപ്രദേശങ്ങളുടെ അതിർത്തിയിൽ നിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു പ്രമേയ ത്തിലെ വിഷയം ഇതുസംബന്ധിച്ച്‌കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരുക ളുടെ നിർദ്ദേശം ക്ഷണിച്ചു . പരിസ്ഥിതി ദുർബല മേഖലകൾ വേർതിരിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള പ്രണാബ്‌ സെൻ കമ്മിറ്റി (2000 റിപ്പോർട്ട്‌ അപ്പോഴേക്ക്‌ ലഭിച്ചിരുന്നു സ്ഥിതി വിവര അടിസ്ഥാനരേഖ രേഖപ്പെടുത്തുകയും ശാസ്‌ത്രീയമായ മാപ്പിങ്ങ്‌ നടത്തുകയും വിപുലമായ അവലോകന-ചിന്താ പരിപാടിയും നെറ്റ്‌ വർക്കും രൂപകല്‌പന ചെയ്യുകയും ഇതിൽ സർക്കാർ ഏജൻസി കൾക്കും പുറമേ മറ്റ്‌ സ്ഥാപനങ്ങൾ, സർവകലാശാലകൾ സന്നദ്ധസംഘടനകൾ ആ പ്രദേശത്തുള്ള വ്യക്തികൾ എന്നിവരെക്കൂടി ഭാഗഭാക്കാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു എന്നാൽ ഇത്ത രമൊരു വിജ്ഞാന അടിത്തറ സൃഷ്‌ടിക്കപ്പെട്ടില്ല എന്നാൽ ഈ വഴിക്ക്‌ സ്വാഗതാർഹമായ ഒരു ശ്രമം സ്വയം നടത്തിയത്‌ പൂണെയിലെ ഭാരതി വിദ്യാപീഠ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻവറോൺമെന്റൽ റിസർച്ച്‌ ആന്റ ്‌ എഡ്യുക്കേഷനിലെ എം.എസ്‌ സി വിദ്യാർത്ഥിയായ ആശിശ്‌ കൂർന്നെ ആണ്‌ പശ്ചിമഘട്ട ത്തിലേത്‌ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 16 സംരക്ഷിത പ്രദേശങ്ങൾ ഇദ്ദേഹം സന്ദർശിക്കുകയും ഇക്കാര്യത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾ ഉൾക്കൊള്ളിച്ച്‌ ഒരു പ്രബന്ധം തയ്യാറാക്കുകയും ചെയ്‌തു 2004 ലാണ്‌ ഈ പ്രബന്ധം സമർപ്പിച്ചത്‌ അദ്ദേഹത്തിന്റെ ഗൈഡായിരുന്നു ഡോ ഇറാച്ച്‌ ബറൂച്ച ഗവേഷണഫലങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ദീകരിച്ച വിശദമായ രേഖ മാഹാരാഷ്‌ട്ര വനം വകു പ്പിന്‌ സമർപ്പിച്ചു (ആവമൃൗരവമ ല ലേഹ 2011)

2005 ലെ ഒരു കോടതി ഉത്തരവിനെ തുടർന്ന്‌ ഈ പ്രസിദ്ധീകരണവുമായി കൂടിയാലോചിച്ച്‌

............................................................................................................................................................................................................

38

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/65&oldid=159448" എന്ന താളിൽനിന്ന് ശേഖരിച്ചത്