താൾ:Gadgil report.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

അവിടെ ഭൂമിയുള്ള പുറമേനിന്നുള്ള സമ്പന്നരുടെ താല്‌പ്പര്യങ്ങളും വാണിജ്യതാല്‌പര്യങ്ങളും സംരക്ഷിക്കാനായിരുന്നു റവന്യൂ-വനം ഉദ്യോഗസ്ഥർക്ക്‌ താല്‌പര്യം.

ജൈവവൈവിദ്ധ്യനിയമം, സസ്യ ഇനസംരക്ഷണവും കർഷക അവകാശങ്ങളും സംബന്ധിച്ച നിയമം സാമൂഹ്യവനവിഭവങ്ങൾ, വന അവകാശനിയമം തുടങ്ങി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശവാസികൾക്ക്‌ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്ന നിയമങ്ങൾ നടപ്പാക്കാനോ അതു സംബന്ധിച്ച്‌ ജനങ്ങൾക്ക്‌ അറിവ്‌ പകരാനോ ശ്രമമുണ്ടായില്ല.

ഈ നിയമങ്ങളിലെ വ്യവസ്ഥകൾ നടപ്പാക്കാൻ പ്രാദേശിക നേതൃത്വം തയ്യാറായിരുന്നുവെങ്കിലും അവരെ സഹകരിപ്പിച്ചില്ല.

നിർമ്മാണപ്രവർത്തനങ്ങളെയും വാണിജ്യ ടൂറിസം ലോബിയേയും സഹായിക്കുന്ന സമീപനമാണ്‌ ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതൃത്വവും തുടർച്ചയായി സ്വീകരിച്ചുപോന്നത്‌.

കടുത്ത അഴിമതിയിലൂടെ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്ന പ്രവർത്തനം ഇന്നും അവിടെ നിർബാധം നടക്കുന്നു.

അതേ സമയം വീടുകളുടെ ചെറിയ അറ്റകുറ്റപണിക്കും നാമമാത്ര നിർമ്മാണങ്ങൾക്കും കിണർ കുഴിക്കാനും മറ്റും വലിയ കൈകൂലിയാണ്‌ സാധാരണക്കാരിൽ നിന്ന്‌ ഈടാക്കുന്നത്‌.

സുരേഷ്‌ പിംഗളെ സ്വന്തം നഴ്‌സറിയിലെ ചെടികളെ സംരക്ഷിക്കാനായി മുളകൊണ്ട്‌ നിർമ്മിച്ച ഷെഡ്‌ അനധികൃതനിർമ്മാണമാണെന്ന്‌ അവർ മുദ്രകുത്തി പക്ഷെ പൊളിക്കാൻ നോട്ടീസ്‌ ലഭിക്കും മുൻപ്‌ പിംഗളെ അത്‌ പൊളിച്ചുമാറ്റി ഇതൊക്കെ അവിടെ പതിവ്‌ സംഭവങ്ങളാണ്‌ ഒരു കുഴൽ കിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ 20,000 രൂപയാണത്ര കൈകൂലി തുറസ്സായ കിണറാണെങ്കിൽ തുക ഇതിലും കൂടും മലമുകളിലെ ഭൂമി നിരപ്പാക്കാൻ അനുമതി നൽകുന്നത്‌ കൈകൂലിയുടെ അടിസ്ഥാനത്തിലാണ്‌ വീടിന്റെ വരാന്ത അല്‌പം നീട്ടണമെങ്കിൽ നിർദ്ധനകർഷകൻ 1000-1500 രൂപ കൈകൂലി നൽകണം.

വനത്താൽ ചുറ്റപ്പെട്ട പഴയ ഗ്രാമങ്ങളിലേക്ക്‌ പണ്ടുമുതൽ ഉണ്ടായിരുന്ന റോഡുകൾ കെട്ടിയടച്ചും ജനങ്ങളെ പീഠിപ്പിക്കുന്നു.

മുൻപ്‌ ജീപ്പോ കാളവണ്ടികളോ പോയിരുന്ന റോഡുകൾ വനംവകുപ്പ്‌ ട്രഞ്ചുകളും മറ്റും കുഴിച്ച്‌ ഉപയോഗശൂന്യമാക്കിയിരിക്കുന്നു ഇത്‌ നന്നാക്കാൻ അനുവദിക്കണമെങ്കിൽ അതിനും കൈകൂലി കൊടുക്കണം.

അനുമതി ഇല്ലാത്ത ഗ്രാമങ്ങളിൽ താമസിക്കുന്ന ഗ്രാമീണർ കടുത്ത പീഢനത്തിനിരയാകുന്നു.

കഴിഞ്ഞ 40 വർഷങ്ങളിൽ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചില്ലെങ്കിലും ഈ ഗ്രാമ-ഊരുകളുടെ വിസ്‌തീർണ്ണം കൂടിയിട്ടില്ല ജനസംഖ്യാവർദ്ധനവിനനുസരിച്ച്‌ പുതിയ നിർമ്മാണങ്ങൾ ആവശ്യമാണെങ്കിലും അതിന്‌ അനുമതി നൽകുന്നില്ല ലാന്റ ്‌റവന്യൂ കോഡിലെ വ്യവസ്ഥപ്രകാരം കുറഞ്ഞത്‌ ഒരേക്കർ കൃഷിഭൂമിയുള്ള കർഷകന്‌ ഒരു ഫാം ഹൗസ്‌ നിർമ്മിക്കാൻ അനുമതി നൽകും എന്നാൽ പരിസ്ഥിതി ദുർബലമേഖലയിൽ രണ്ട്‌ ഏക്കറിൽ കുറവ്‌ ഭൂമിയുള്ളവർക്ക്‌ ഫാംഹൗസിന്‌ അനുമതി ലഭിക്കില്ല ഇവിടത്തെ കർഷകരിൽ 80%ത്തിനും രണ്ട്‌ ഏക്കറിൽ താഴെ മാത്രമേ ഭൂമിയുള്ളൂ ഇവർക്ക്‌ ഫാംഹൗസിന്‌ അനുമതി ലഭിക്കാത്തതുമൂലം ഉൾഗ്രാമങ്ങളിലെ കുടിലുകളിൽ ഞെങ്ങിഞെരുങ്ങി കഴിയാൻ ഇവർ നിർബന്ധിതരായിരിക്കുന്നു.

നിയമവിരുദ്ധമായ നിർമ്മാണം, മരംവെട്ട്‌, ഇരുമ്പ്‌ ഷീററുകൊണ്ട്‌ കോട്ടപോലെയുള്ള വേലി നിർമ്മാണം തുടങ്ങിയ നിയമലംഘനങ്ങൾ വളരെ വ്യാപകമാണ്‌.

രംഭ ഹോട്ടൽസ്‌ പ്രവറ്റ്‌ ലിമിറ്റഡ്‌ വെട്ടിമാറ്റിയത്‌ 3000 വൃക്ഷങ്ങളാണ്‌ ബ്രറ്റ്‌ ലാന്റ് ഹോട്ടൽ വിപുലീകരിക്കാനും ഇതുപോലെ ധാരാളം മരങ്ങൾ മുറിച്ചുമാറ്റി ബോസ്‌ വില്ലേജിൽ നിയമം ലംഘിച്ച്‌ നിർമ്മാണങ്ങൾ നടക്കുന്നുണ്ട്‌ മഹാബലേശ്വറിലെ 4 വലിയ പ്ലോട്ടുകളിൽ ഇരുമ്പുഷീറ്റുകൊണ്ടുള്ള വേലിമറയ്‌ക്കുള്ളിൽ അനധികൃത നിർമ്മാതാവും മരംവെട്ടും നടക്കുന്നു.

മറ്റ്‌ നിർദ്ദേശങ്ങൾ

പ്രവർത്തനങ്ങളിൽ പ്രാദേശിക ജനതയെ പങ്കാളികളാക്കുകയും ബോധവൽക്കരണം പ്രാത്സാ

............................................................................................................................................................................................................

37

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/64&oldid=159447" എന്ന താളിൽനിന്ന് ശേഖരിച്ചത്