താൾ:Gadgil report.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

............................................................................................................................................................................................................

പരിസ്ഥിതി ദുർബലപ്രദേശങ്ങൾ
  • കൊടൈക്കനാൽ
  • നീലഗിരിജില്ല
കേരളം
  • മണ്ടകോൽ
  • പനത്തടി
  • പൈതൽമല
  • ബ്രഹ്മഗിരി-തിരുനെല്ലി
  • വയനാട്‌
  • ബാണാസുര-കുറ്റ്യാടി
  • നിലമ്പൂർ-മേപ്പാടി
  • സൈലന്റ് വാലി-ന്യൂ അമരമ്പലം
  • ശിരുവാണി
  • നെല്ലിയാമ്പതി
  • പീച്ചി - വാഴാനി
  • അതിരപ്പിള്ളി - വാഴച്ചാൽ
  • പൂയംകുട്ടി - മൂന്നാർ
  • കാർഡമം ഹിൽസ്‌
  • പെരിയാർ
  • കുളത്തൂപുഴ
  • അഗസ്‌ത്യമല
  • സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റിലുമുള്ള പ്രദേശം

10. പരിസ്ഥിതി ദുർബലപ്രദേശ അതിർത്തി നിർണ്ണയം

പശ്ചിമഘട്ടത്തിലെ 2200ഓളം വ്യത്യസ്‌തപ്രദേശങ്ങളിൽ വന്യമൃഗസങ്കേതങ്ങൾ, നാഷണൽപാർക്കുകൾ, എന്നിവ ഉൾപ്പെട്ടവയെ സംരക്ഷിതപ്രദേശങ്ങളെന്നും, സമിതി രൂപം നൽകിയ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിപരമായ പ്രാധാന്യം കണക്കിലെടുത്ത്‌ മേഖല-1, മേഖല-2 മേഖല-3എന്നും വേർതിരിക്കാമെന്നാണ്‌ സമിതി നിർദ്ദേശിക്കുന്നത്‌. സാമൂഹ്യവും പരിസ്ഥിതിപരവുമായി മൂല്യമേറെയുള്ള 'സംരക്ഷിതപ്രദേശങ്ങൾ' കണ്ടെത്താൻ ഏറെ ശ്രമവും സമയവും വേണ്ടിവന്നതിനാൽ സംരക്ഷിത പ്രദേശങ്ങൾക്ക്‌ സമാനമോ അതിലുപരിയോ സവിശേഷതകളുള്ള ഒരേ സംസ്ഥാനത്തെ പ്രദേശങ്ങളെ പരിസ്ഥിതി ദുർബ്ബല മേഖല ഒന്നിൽ ഉൾപ്പെടുത്താൻ സമിതി നിർദ്ദേശിച്ചു. ഇവയുടെ വിസ്‌തീർണ്ണം 60% ത്തിൽ കവിയരുതെന്നും ബാക്കി സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ നീക്കി വെയ്‌ക്കണമെന്നും സമിതി ശുപാർശ ചെയ്‌തു. റേറ്റിങ്ങിൽ ഏറ്റവും താഴെ വരുന്ന 25% മേഖല 3 ലും ബാക്കി മേഖല 2ലും ഉൾപ്പെടുത്തണമെന്നും സമിതി നിർദ്ദേശിച്ചു. അതായത്‌ സംരക്ഷിത പ്രദേശം, മേഖല1, മേഖല2, എന്നിവയിലായി 75% പ്രദേശങ്ങളെ ഉൾപ്പെടുത്തണമെന്നാണ്‌ ഞങ്ങൾ നിർദ്ദേശിച്ചത്‌. മലമ്പ്രദേശങ്ങളുടെ 66% വനമായി നിലനിർത്തണമെന്നതായിരുന്നു ഞങ്ങളുടെ ദേശീയ ലക്ഷ്യം. പശ്ചിമഘട്ടം പ്രത്യേക സവിശേഷതകൾ നിറഞ്ഞ മലയോരമായതിനാൽ 75% പ്രദേശം ഇത്തരത്തിൽ പരിരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ ഞങ്ങൾ ശുപാർശ ചെയ്‌തു. പശ്ചിമഘട്ടത്തിന്റെ തെക്കും വടക്കും തമ്മിൽ പരിസ്ഥിതി സവിശേഷതയുടെ

............................................................................................................................................................................................................

20


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/47&oldid=159428" എന്ന താളിൽനിന്ന് ശേഖരിച്ചത്