താൾ:Gadgil report.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


............................................................................................................................................................................................................

ശാസ്‌ത്രീയ ഡാറ്റാബേസിന്റെ ഭാഗം എന്നതു മാത്രമല്ല അത്‌ പ്രാദേശിക സമൂഹത്തിനുണ്ടാകേണ്ട അറിവാണ്‌ അതു കൊണ്ടാണ്‌ സമിതി പശ്ചിമഘട്ടത്തിലെ ഏതെല്ലാം പ്രദേശങ്ങൾ 'പരിസ്ഥിതിദുർബലമേഖല'കളായി കണക്കാക്കണമെന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായവും നിർദ്ദേശങ്ങളും ക്ഷണിച്ചത്‌. എന്തുകൊണ്ട്‌ അവർ ഇപ്രകാരം കരുതുന്നു എന്നും ഈ മേഖലകൾ പരിസ്ഥിതി ദുർബലമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ പ്രാദേശിക ആവശ്യങ്ങളനുസരിച്ച്‌ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതിതി അവരോട്‌ ആരാഞ്ഞിരുന്നു.

ഇതിന്‌ പ്രതികരണമായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സമിതിക്ക്‌ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു ഇവയിൽ 2 നിർദ്ദേശങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു (1) സിന്ധുദുർഗ്ഗ ജില്ലയിലെ 'സാവന്ത്‌വാടി' ദോഡാമാർഗ്ഗ് താലൂക്കുകളിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പ്രദേശം 'പരിസ്ഥിതിദുർബല പ്രദേശ' മായി പ്രഖ്യാപിക്കണമെന്ന്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. (2) ശിവാജി സർവ്വകലാശാല നടത്തിയ ഒരു ഗവേഷണപഠനത്തിന്റെ അടിസ്ഥാനത്തിൽ 'മഹാരാഷ്‌ട്ര സഹ്യാദ്രി പരിസ്ഥിതി ദുർബലമേഖല' രൂപീകരിക്കണമെന്ന്‌ കൊൽഹാപൂരിലെ ഒരു സന്നദ്ധസംഘടനയായ DEVRAAI നിർദ്ദേശിച്ചു പരിസ്ഥിതി ദുർബലപ്രദേശത്തിന്‌ നിലവിലുള്ള നിർവ്വചനമനുസരിച്ച്‌ അവർ ഈനിർദ്ദേശം മുന്നോട്ടുവച്ചത്‌. എന്നാൽ വ്യത്യസ്‌ത തലത്തിലുള്ള പരിസ്ഥിതി ദുർബലപ്രദേശമായി പശ്ചിമഘട്ടത്തെ മുഴുവൻ കണക്കാക്കാൻ സമിതി തീരുമാനിച്ചുകഴിഞ്ഞിരുന്നു. പുതുതായി പരിസ്ഥിതിദുർബലപ്രദേശമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലഭിച്ച നിർദ്ദേശങ്ങൾ പട്ടിക-2ലുണ്ട്‌.

മേഖല-1, മേഖല-2, മേഖല-3 എന്ന്‌ വേർതിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സമിതി അടിയന്തിരനടപടി ആവശ്യപ്പെടുമ്പോൾ പട്ടിക-2ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ സമിതി ഒരു പ്രത്യേകനടപടിയും നിർദ്ദേശിക്കുന്നില്ല. പ്രധാനമായും മൂന്ന്‌ കാരണങ്ങളാലാണിത്‌. ഒന്നാമതായി ഇവയുടെ അതിരുകൾ നിർണ്ണയിക്കുക അത്ര എളുപ്പമല്ല. രണ്ടാമതായി ഇവയ്‌ക്കുവേണ്ടി ഒരു ഭരണസംവിധാനം രൂപകല്‌പന ചെയ്യുക എന്നതും എളുപ്പമല്ല. മൂന്നാമതായി പ്രഖ്യാപിക്കണമെന്ന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളേക്കാൾ പരിഗണന അർഹിക്കുന്ന സൈറ്റുകൾ പശ്ചിമഘട്ടത്തിൽ വേറെ ഉണ്ടാകാം. സമയപരിമിതി മൂലം ഇവയെല്ലാം കണ്ടെത്താൻ സമിതിക്ക്‌ ആവില്ല.

പട്ടിക 2 : പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കാൻ പുതുതായി ലഭിച്ച നിർദ്ദേശങ്ങൾ

പരിസ്ഥിതി ദുർബലപ്രദേശങ്ങൾ
മഹാരാഷ്‌ട്ര
 • ലോണാവാല-ഖണ്ടാല
 • മഹാരാഷ്‌ട്ര സഹ്യാദ്രി
 • സാവന്ത്‌വാടി, ദോഡാമാർഗ്‌ താലൂക്കിലെ 25 ഗ്രാമങ്ങൾ
ഗോവ
 • സഹ്യാദ്രി
 • സംരക്ഷിത മേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ
കർണ്ണാടക
 • സഹ്യാദ്രി
 • കുടജാദ്രി
 • കുടക്‌
 • സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ
തമിഴ്‌നാട്‌
 • വാൽപ്പാറ
 • സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ

............................................................................................................................................................................................................

19


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/46&oldid=159427" എന്ന താളിൽനിന്ന് ശേഖരിച്ചത്