താൾ:Gadgil report.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


............................................................................................................................................................................................................

1. ജീവശാസ്‌ത്രഘടകങ്ങൾ : പരിസ്ഥതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതിന്‌ ജീവശാസ്‌ത്രപരമായും സാംസ്‌കാരികമായും ഉള്ള സാദൃശ്യവും സമ്പന്നതയും കണക്കിലെടുക്കണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നു.

(a) ജൈവവൈവിദ്ധ്യസമ്പന്നത : ജീവജാലങ്ങളുടെ വർഗ്ഗഗ്രൂപ്പുകളിലും വ്യത്യസ്‌ത ശ്രണികളിലും ഉള്ള വൈവിദ്ധ്യസമ്പന്നത

(b) വംശപരമായ അപൂർവ്വത : എണ്ണത്തിന്റെ വലിപ്പത്തിലും വിതരണത്തിലും വർഗ്ഗപരമായ പ്രാതിനിധ്യത്തിലും ഉള്ള അപൂർവ്വത

(c) വാസസ്ഥലസമ്പന്നത : ഭൂതലഘടകങ്ങളുടെ സ്ഥലപരമായ വൈവിദ്ധ്യം

(d) ഉല്‌പാദനക്ഷമത : മൊത്തത്തിലുള്ള ജീവകണ (biomass) ഉല്‌പാദനക്ഷമത

(e) ജീവശാസ്‌ത്രപരമായും പരിസ്ഥിതിപരമായും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിന്റെ കണക്കെടുപ്പ്‌ : അപൂർവ്വ സസ്യജാല പ്രാതിനിധ്യം

(f) സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം : പ്രദേശത്തിന്റെ പരിണാമ ചരിത്രമൂല്യവും സാംസ്‌കാരികചരിത്ര മൂല്യവും.

2. ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ : ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ മർമ്മസ്ഥാനങ്ങളെ വിലയിരുത്താനുള്ള ഘടകങ്ങൾ ഇതിലുൾപ്പെടുന്നു. പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ താഴെ പറയുന്ന മൂന്ന്‌ ഘടകങ്ങളിൽ ഉപയോഗിക്കാം.

(a) ഭൂതലസവിശേഷതകൾ : പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ

(b) കാലാവസ്ഥാപരമായ സവിശേഷതകൾ : കാലാവസ്ഥയുടെ സ്വഭാവം, മഴലഭ്യത തുടങ്ങിയവ

(c) ദുരന്തസാധ്യത : ഉരുൾപൊട്ടൽ, കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ

3 ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ :

പൊതുജനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകിച്ച്‌ ജില്ലാ പഞ്ചായത്തുകളുടെ, ഗ്രാമതലരാഷ്‌ട്രീയ സംഘടനകൾ എന്നിവ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ കരുതുന്നവയുടെ പട്ടിക തയ്യാറാക്കേണ്ടതും അവ പ്രധാനഘടകങ്ങളായി കണക്കിലെടുക്കേണ്ടതുമുണ്ട്‌.

(സെക്ഷൻ 20ൽ വിവരിച്ചിട്ടുള്ള പ്രവർത്തനരീതി സൂചിപ്പിക്കുന്നത്‌ മേല്‌പറഞ്ഞ സ്ഥിതിവിവരങ്ങൾ പൂർണ്ണമായി സമാഹരിക്കാനോ സെൻ കമ്മിറ്റി നിർദ്ദേശിച്ച മാനദണ്ഡം പൂർണ്ണമായിഉൾക്കൊള്ളാനോ സമയപരിമിതി മൂലം കഴിഞ്ഞിട്ടില്ല.

എന്നിട്ടും ഗൗരവതരമായ പല പോരായ്‌മകളും ഇപ്പോഴും ബാക്കിയാണ്‌ ആനകളുടെ സഞ്ചാരപഥമൊഴിച്ച്‌ ജീവികളുടെ വാസവ്യവസ്ഥയുടെ തുടർച്ച സംബന്ധിച്ച വിവരങ്ങൾ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്‌ അരുവികൾ, നദികൾ മറ്റ്‌ ചതുപ്പുപ്രദേശങ്ങൾ, ഭൂഗർഭജലം തുടങ്ങിയവയെ സംബന്ധിച്ച സ്ഥിതി വിവരങ്ങളും പൂർണ്ണമല്ല ജലജീവികളുടെ ആവാസവ്യവസ്ഥ, ജലസ്രോതസ്സുകൾ എന്നിവ കണ്ടെത്തി സംരക്ഷിച്ച്‌, സുസ്ഥിരത നിലനിർത്താൻ ശ്രദ്ധാപൂർവ്വമുള്ള പ്രവർത്തനം ആവശ്യമാണ്‌. ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്‌ മലമ്പ്രദേശങ്ങളിലായതിനാൽ പശ്ചിമതീരത്തിന്റെയും തീരസമതലങ്ങളുടെയും പ്രശ്‌നങ്ങൾക്ക്‌ വേണ്ടത്ര പരിഗണന നൽകാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും രാജ്യത്താദ്യമായി പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടുള്ള സുതാര്യവും വിപുലവും സ്ഥലാധിഷ്‌ഠിതവുമായ സുപ്രധാന പരിസ്ഥിതി മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ്‌ ഇന്ന്‌ നമുക്കുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തിന്റെ വ്യത്യസ്‌ത തലങ്ങൾ ശാസ്‌ത്രീയമായി വേർതിരിക്കാനുള്ള അടിസ്ഥാനമായി ഇത്‌ ഉപയോഗിക്കാം.

പരിസ്ഥിതി സചേതനത്വം ഒരു ശാസ്‌ത്രീയപദം മാത്രമല്ല അത്‌ മാനവരാശിയുടെ വലിയൊരു ഉത്‌കണ്‌ഠയാണെന്ന്‌ സമിതി തിരിച്ചറിയുന്നു. പ്രത്യേകിച്ചും ഒരു പ്രദേശത്ത്‌ എന്ത്‌ സംഭവിക്കുന്നു അതിലേതാണാ അഭികാമ്യം എന്നതിനെ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടാവുക എന്നത്‌ ഒരു

............................................................................................................................................................................................................

18


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/45&oldid=159426" എന്ന താളിൽനിന്ന് ശേഖരിച്ചത്