താൾ:Gadgil report.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

............................................................................................................................................................................................................

വികസനപ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുന്നില്ലെന്നു മാത്രമല്ല കടുത്ത മലിനീകരണം പോലെയുള്ള കാര്യങ്ങളിൽ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ തന്ത്രപൂർവ്വം അടിച്ചമർത്തുകയാണ്‌ അധികൃതർ ചെയ്യുന്നത്‌. 'ജയ്‌താപൂർ' പ്രൊജക്‌ടിനെതിരെയുള്ള സമരത്തിൽ 2011 ആദ്യം ഒരു പോലീസ്‌ കോൺസ്റ്റബിൾ ഓടിച്ച ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ ജീപ്പിടിച്ച്‌ ഒരു പ്രക്ഷോഭകാരികൊല്ലപ്പെടുന്നതുവരെ രത്നഗിരി ജില്ലയിൽ മലിനീകരണത്തിനെതിരെ അക്രമാസക്തമായ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല 'ലോട്ടെ' രാസഫാക്‌ടറികളിൽ നിന്നുള്ള അസഹനീയമായ മലിനീകരണത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധത്തെ പരാജയപ്പെടുത്താനായി 28/08/2007നും 21/10/2009നും ഇടയ്‌ക്ക്‌ 191 ദിവസം ആ പ്രദേശത്ത്‌ 5 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത്‌ തടഞ്ഞുകൊണ്ട്‌ ജില്ലാകളക്‌ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഈ വ്യവസായശൃംഖല 11000 പേർക്ക്‌ തൊഴിൽ നൽകുമ്പോൾ ഇവിടത്തെ മത്സ്യത്തൊഴിലാളികളിൽ 20000 പേരാണ്‌ ഇതുമൂലം തൊഴിൽരഹിതരായത്‌ അതിരൂക്ഷമായ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും വ്യവസായശൃംഖലയിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോടുപറഞ്ഞത്‌ സമീപത്തുള്ള 550 ഹെക്‌ടറിൽ ഒരു പുതിയ പെട്രാകെമിക്കൽ വ്യവസായശൃംഖല സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌.

പശ്ചിമഘട്ടത്തിന്‌ ചുറ്റും മാത്രമല്ല രാജ്യത്തുടനീളം നാം കാണുന്നത്‌ സമൂഹത്തെ ഒഴിവാക്കിയുള്ള വികസനവും പരിസ്ഥിതി സംരക്ഷണവും കൈകോർത്ത്‌ നീങ്ങുന്നതാണ്‌. വികസനത്തെ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾക്കും നഗരപാലകർക്കും നൽകിക്കൊണ്ടുള്ള73, 74 ഭരണഘടനാ ഭേദഗതികളുടെ അന്തഃസത്തയ്‌ക്ക്‌ വിരുദ്ധമായി വികസനതീരുമാനങ്ങൾ ഇന്ന്‌ ജനങ്ങളിൽ അടിച്ചേല്‌പ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ രത്നഗിരി ജില്ലയിലെ പലഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത്‌ സമിതികളും രത്നഗിരിതാലൂക്ക്‌ പഞ്ചായത്ത്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ പാസാക്കിയ പ്രമേയ

ബോക്സ് 2 : ബി.ആർ.ടി മലയിലെ സോളിഗാ ഗിരിജനങ്ങൾ

നീലഗിരിക്ക്‌ കിഴക്ക്‌ കർണ്ണാടകത്തിലുള്ള വനനിബിഡമായ പ്രദേശമാണ്‌ BRT മലകൾ. 'സോളിഗ' ഗിരിജനങ്ങളുടെ പരമ്പരാഗത വാസസ്ഥലമാണിത്‌. നായാട്ടും കൃഷിയുമൊക്കെയായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. ചമ്പക മരക്കൂട്ടം നിറഞ്ഞ ആ വനപ്രദേശം പരിശുദ്ധി കല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. എന്നാൽ ആ പ്രദേശം വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചതോടെ ഗിരിജനങ്ങൾക്ക്‌ നായാട്ട്‌ നടത്താനോ കൃഷിചെയ്യാനോ കഴിയാതെ പോയി. അങ്ങനെ ഉപജീവനത്തിനായി തേൻ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവർ ശേഖരിക്കാൻ തുടങ്ങി. ഈ സമയം രംഗത്തുവന്ന 'വിവേകാനന്ദഗിരിജന കല്യാണകേന്ദ്രം' എന്ന സന്നദ്ധ സംഘടന ഇവരെ സംഘടിപ്പിച്ച്‌ വനവിഭവങ്ങൾ നിയന്ത്രിതമായി സമാഹരിച്ച്‌ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിന്‌ സംവിധാനമുണ്ടാക്കി. ഗിരിവർഗ്ഗക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്ന രീതിയേയും അത്‌ സൃഷ്‌ടിക്കുന്നആഘാതത്തെയും പറ്റി പഠിച്ച ATREE എന്ന ശാസ്‌ത്രസ്ഥാപനം കണ്ടെത്തിയത്‌ ഇത്‌ സുസ്ഥിരമാണെന്നാണ്‌. വന വിഭവങ്ങൾ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിനാൽ ഈ കാട്ടുമക്കളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി. കഷ്‌ടമെന്നു പറയട്ടെ വില്‌പനക്കായി വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ വനംവകുപ്പു നിരോധിച്ചതോടെ 'സോളിഗാസി'ന്റെ ജീവിതം ത്രിശങ്കുവിലായി.

ങ്ങൾ സംസ്ഥാനസർക്കാർ പൂർണ്ണമായി അവഗണിക്കുകയാണ്‌ ചെയ്‌തത്‌. ഈ ജില്ലയിൽ തന്നെ ഒരു രാസവ്യവസായ വികസനത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ടവരെ ഒഴിവാക്കിയുള്ള വികസനപ്രക്രിയയുടെ പ്രത്യക്ഷ ഉദാഹരണം ബോക്‌സ്‌ 1-ൽ വിവരിക്കുന്നു.

പ്രകൃതി സംരക്ഷണം ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ്‌. പശ്ചിമഘട്ടത്തിലെ തനത്‌ വൃക്ഷലതാദികൾക്ക്‌ വിശുദ്ധികല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. ജൈവവൈവിദ്ധ്യത്തിന്റെ നാശത്തിന്‌ കാരണക്കാർ തദ്ദേശവാസികളാണെന്നും അതിനാൽ അവരെ പരമാവധി ഒഴിവാക്കി വേണം സംരക്ഷണ പദ്ധതികൾ നടപ്പക്കേണ്ടതുമെന്ന ധാരണയാണ്‌ 'സംരക്ഷിതമേഖല'കളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക നടപടികൾ. ഉദാഹരണത്തിന്‌ ബോക്‌സ്‌ 2 കാണുക. വനം വകുപ്പുമാത്രമാണ്‌ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുമായി സഹകരിക്കാത്ത ഏക സർക്കാർ വകുപ്പ്‌. സാമൂഹ്യവനവൽക്കരണ വിഭാഗം ഇക്കൂട്ടത്തിൽപെടുന്നില്ല.

............................................................................................................................................................................................................

14


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/41&oldid=159422" എന്ന താളിൽനിന്ന് ശേഖരിച്ചത്