താൾ:Gadgil report.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വലിയൊരു പ്രദേശത്ത്‌ വനത്തിന്റെയും വൃക്ഷങ്ങളുടെയും ആവരണമുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്റെ 7 ശതമാനത്തിലധികം സ്ഥലത്ത്‌ ഇപ്പോൾ പ്രാഥമിക സസ്യജാലആവരണമില്ല ഘട്ടത്തിന്റെ 15 ശത മാനത്തോളം സംരക്ഷിത പ്രദേശങ്ങളിലുൾപ്പെടുന്നു.

വലിയ ഭൂതല വൈവിധ്യവും (ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം സമുദ്രനിരപ്പിൽ നിന്ന്‌ 2695 മീറ്ററാണ്‌ വ്യത്യസ്‌ത അളവിലുള്ള മഴ ലഭ്യതയും (കിഴക്കേ മലഞ്ചെരു വിൽ 50 സെ.മീ മുതൽ പടിഞ്ഞാറേ മലഞ്ചേരുവിൽ 700 സെ.മീ വരെ ചേർന്ന്‌ ഇവിടത്തെ സസ്യ-ജീവ ജാല വൈവിദ്ധ്യം സങ്കീർണ്ണമാക്കുന്നു നിത്യഹരിത ഉഷ്‌ണമേഖലാ വനങ്ങൾ, ചോലമരക്കാടുകൾ, പുൽമേടുകൾ, ചെങ്കൽ പീഠഭൂമികൾ, വരണ്ട വൃക്ഷക്കാടുകൾ, വരണ്ട മുൾച്ചെടി വനങ്ങൾ, തുടങ്ങി യവയെല്ലാം പശ്ചിമഘട്ടത്തിൽ യഥേഷ്‌ടമുണ്ട്‌ ഇവയിൽ പലതും സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രമെന്ന നിലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു ഉദാഹരണത്തിന്‌ മഹാരാഷ്‌ട്രയിലെ ചെങ്കൽ പീഠഭൂമി അപൂർവ്വ സസ്യ- ജീവജാലങ്ങളുടെ വിളനിലവും കാട്ടുപോത്ത്‌ പോലെയുള്ള വലിയ സസ്‌തനികളുടെ മേച്ചിൽപുറങ്ങളുമാണ്‌ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള ചോലവന ങ്ങളും പുൽമേടുകളും അനുപമവും ഭാവി കാലാവസ്ഥാ വ്യതിയാനത്തിൽ നിർണ്ണായകപങ്കുള്ളവയു മാണ്‌ പശ്ചിമഘട്ടത്തിൽ നിന്ന്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നിരവധി നദികൾക്കും അരു വികൾക്കും ഓരത്തുള്ള നിബിഢവനങ്ങൾ ഉയർന്ന തലത്തിലുള്ള സസ്യങ്ങളുടെയും ജന്തുക്കളു ടെയും വൈവിധ്യമാർന്ന ആവാസകേന്ദ്രങ്ങളും ഇടനാഴികളുമാണ്‌ താഴ്‌ന്ന പ്രദേശങ്ങളിലുള്ള ഈ വനങ്ങളും ചതുപ്പുപ്രദേശങ്ങളും ഇന്ന്‌ കടുത്ത ഭീഷണി നേരിടുന്നു.

നാം അറിയുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വൈപുല്യത്തിൽ നിന്ന്‌ ജൈവ വൈവി ധ്യത്തിന്റെ കാര്യത്തിൽ പശ്ചിമഘട്ടത്തിനുള്ള പ്രാധാന്യവും അപൂർവ്വതയും മന ിലാക്കാവുന്നതാണ്‌. (ഏൗിമ്‌മൃറലില ല മേഹ 2007)

ഏതാണ്ട്‌ 4000 ഇനം പുഷ്‌പച്ചെടികൾ അഥവാ രാജ്യത്തെ മൊത്തം പുഷ്‌പിക്കുന്ന ചെടിവർങ്ങ ങ്ങളുടെ 27 ശതമാനം ഇവിടെ കാണാം 645 നിത്യഹരിതവൃക്ഷ ഇനങ്ങളുടെ 56 ശതമാനം പശ്ചിമഘ ട്ടത്തിൽ മാത്രം കാണുന്നവയാണ്‌ ചെറു സസ്യവിഭാഗത്തിൽ 850-1000 ഇനങ്ങൾ ഉൾപ്പെടുന്നു ഇവ യുടെ വൈവിധ്യം അത്യാകർഷകമാണ്‌ ഇവയിൽ 28 ശതമാനം അപൂർവ്വ ഇനങ്ങൾ ഉൾപ്പടെ 682ഇനം പായലുകളും 43 ശതമാനം അപൂർവ്വ ഇനങ്ങൾ ഉൾപ്പടെ 280 ഇനം വർണ്ണലതാദികളും ഉൾപ്പെടുന്നു.

നട്ടെല്ലില്ലാത്ത വിഭാഗത്തിൽപെടുന്ന ജീവികളിൽ 350 ഇനം ഉറുമ്പുകളും (20 ശതമാനം അവിടെ മാത്രം കാണുന്നവ), 330 ഇനം (11 ശതമാനം അവിടെ മാത്രം കാണുന്നു ചിത്രശലഭങ്ങളും, 174 ഇനം (40 അവിടെ മാത്രം കാണുന്നവ തുമ്പികളും, 269 ഇനം (76 അവിടെ മാത്രം കാണുന്നവ ഒച്ചു കളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌ 288 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 41 ശതമാനം ഈ മേഖലയിൽ മാത്രം കാണുന്നവയാണ്‌ 220 ഇനം ഉഭയജീവികളുടെ ആവാസകേന്ദ്രമാണ്‌ പശ്ചിമ ഘട്ടം ഇവയിൽ 78 ശതമാനവും ഇവിടെ മാത്രം കാണുന്നവയാണ്‌ ഈയിടെ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത്‌ കണ്ടെത്തിയ ഇന്തോമെഡഗാസ്‌കർ ബന്ധമുള്ള പുതിയ വർങ്ങത്തിൽപെട്ട തവള (ചമശെസമയമരൃേമരവൗ മെവ്യമറൃലിശെ ) പ്രാചീന ഗോണ്ട്‌വാനൻ താഴ്‌വഴിയെ സംരക്ഷിക്കുന്നതിൽ ഈ മേഖ ലയ്‌ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു കേയ്‌സിലിയൻ വൈരുദ്ധ്യ (രമലരശഹശമി റശ്‌ലൃശെ്യേ)ത്തിന്റെ കാര്യ ത്തിൽ ഈ മേഖലയ്‌ക്കുള്ള സ്ഥാനം അനുപമമാണ്‌ കാരണം രാജ്യത്തെ 20 ഇനങ്ങളിൽ 16ഉം ഇവിടെ മാത്രം കാണുന്നവയാണ്‌ 225 ഇനം ഉരഗങ്ങളിൽ 62 ശതമാനം ഇവിടെ മാത്രമേ ഉള്ളൂ പശ്ചിമഘട്ട ത്തിന്റെ തെക്കൻമലനിരകളിൽ മാത്രമുള്ള ഡൃീുലഹശേറമല വിഭാഗത്തിൽപെട്ട പാമ്പുകൾ പ്രത്യേക പരാ മർശം അർഹിക്കുന്നു 500 ലേറെ ഇനം പക്ഷികളെയും 120 ഇനം സസ്‌തനികളെയും ഇവിടെ കണ്ടെ ത്തിയിട്ടുണ്ട്‌ ഏഷ്യൻ ആനകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം പശ്ചിമഘട്ടത്തിനാണ്‌ കടുവ, കാട്ടു പോത്ത്‌, കുറുക്കൻ എന്നിവ ഉൾപ്പടെയുള്ള വിവിധ സസ്‌തനികളും ഇവിടെ ധാരാളമുണ്ട്‌ കുരുമുളക്‌, ഏലം, മാവ്‌, പ്ലാവ്‌, വാഴ തുടങ്ങിയവയുടെ കാട്ടിനങ്ങൾ ഇവിടെ സമൃദ്ധമായി കാണാം ഈ ജൈവ സമ്പത്ത്‌ വർഷങ്ങളായി നമുക്ക്‌ വൻനേട്ടമാണ്‌ നൽകിക്കൊണ്ടിരിക്കുന്നത്‌ കുരുമുളക്‌, ഏലം, ചന്ദനം, ആനക്കൊമ്പ്‌ തുടങ്ങിയ വനഉല്‌പന്നങ്ങൾക്കും പശ്ചിമഘട്ടം പ്രശസ്‌തമാണ്‌.

കഴിഞ്ഞ നൂറ്റാണ്ടുമുതൽ പ്രത്യേകിച്ചും ഇക്കഴിഞ്ഞ ദശകങ്ങളിൽ ഈ വൈവിധ്യം തുടർച്ച യായി തകർച്ച നേരിടുന്നു ഈ കാലയളവിൽ നിരവധി സസ്യജീവജാല സമൂഹങ്ങൾ ഏതാണ്ട്‌ പൂർണ്ണമായിത്തന്നെ അപ്രത്യക്ഷമായി പാവനത്വം കല്‌പിക്കപ്പെട്ടിട്ടുള്ളു കാവുകൾ, കുളങ്ങൾ, നദി കൾ എന്നിവയുടെ സംരക്ഷണത്തിനായി തുടർന്നുവരുന്ന പ്രാചീന രീതിയുടെയും പാവനമായി കരുതപ്പെട്ടുന്ന സസ്‌തനവർങ്ങത്തിലുൾപ്പടെയുള്ള നിരവധി ജന്തുവർങ്ങങ്ങളുടെ സംരക്ഷണോപാധി

............................................................................................................................................................................................................

9

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/36&oldid=159416" എന്ന താളിൽനിന്ന് ശേഖരിച്ചത്