താൾ:Gadgil report.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ താലൂക്ക്‌, ജില്ല എന്നിവപോലെ പശ്ചിമഘട്ടത്തെ പ്രത്യേക ഭരണ യൂണിറ്റുകളായി നിശ്ചയി ക്കുക സാധ്യമല്ല കൊടക്‌, നീലഗിരി, വയനാട്‌, ഇടുക്കി എന്നിവ ഒഴിച്ചാൽ പൊതുവിൽ ജില്ലാ അതി രുകൾ പശ്ചിമഘട്ടത്തിന്റെ അതിർത്തിയുമായി ഒത്തുവരുന്നില്ല ഭൂരിഭാഗം ജില്ലകളിലും പശ്ചിമഘട്ട പ്രദേശങ്ങൾക്കൊപ്പം പശ്ചിമതീരത്തിന്റെയോ പടിഞ്ഞാറൻ പീഠഭൂമിയുടെയോ ഭാഗങ്ങൾക്കൂടി ഉൾപ്പെ ടുന്നുണ്ട്‌.

ഡൽഹിയിലെ ടൗൺ ആന്റ ്‌ കൺട്രി പ്ലാനിംഗ്‌ ഓർഗനൈസേഷൻ (ഠീംി മിറ രീൗിൃ്യേ ജഹമിിശിഴ ഛൃഴമിശമെശേീി 1960കളിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ മേഖലാ ആസൂത്രിത പ്രക്രിയയ്‌ക്കുവേണ്ടി പശ്ചിമഘട്ടത്തെ ആദ്യം ഭരണയൂണിറ്റുകളായി വിഭാവന ചെയ്‌തത്‌ ഈ റിപ്പോർട്ടിൽ പശ്ചിമഘ ട്ടത്തെ താലൂക്ക്‌ തലത്തിലാണ്‌ കണക്കിലെടുത്തിട്ടുള്ളത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ആസൂ ത്രണ കമ്മീഷന്റെ പശ്ചിഘട്ട വികസനപദ്ധതി (ണലലേൃി ഏവമ' ഉെല്‌ലഹീുാലി ജേൃീഴൃമാാല ണഏഉജ 1974 -75ൽ 132(3 താലൂക്കുകളിൽ ആരംഭിച്ചത്‌ കേന്ദ്ര സർക്കാർ സഹായം ലഭിക്കാൻ തുടങ്ങിയതിനടിസ്ഥാനം ഈ പദ്ധതിയാണ്‌ എന്നാൽ ഭരണപരമായ ഈ നിർവചനത്തിന്‌ പരിസ്ഥിതി നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ല പക്ഷെ പശ്ചിമഘട്ടത്തെ നിർണ്ണയിക്കുന്നതിന്‌ താലൂക്കുകൾ ഒരു യഥാർത്ഥ ഭരണയൂണിറ്റാകയാൽ തുടർന്നുള്ള ചർച്ചകൾക്ക്‌ താലൂക്ക്‌ അടിസ്ഥാനമാക്കാമെന്ന്‌ സമിതി നിശ്ച യിച്ചു. 7 ഭൂപ്രകൃതി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ജലഗോപുരവും ജൈവവൈവിദ്ധ്യത്തിന്റെ നിധികുംഭവുമായ പശ്ചി മഘട്ടത്തിലെ മലനിരകൾ വടക്ക്‌ താപി നദിമുതൽ തെക്ക്‌ കന്യാകുമാരിവരെ ഇന്ത്യയുടെ പശ്ചിമതീ രത്തിന്‌ സമാന്തരമായി നിലകൊള്ളുന്നു പടിഞ്ഞാറ്‌ തീരദേശത്തേയ്‌ക്ക്‌ ചരിഞ്ഞിറങ്ങുന്ന മലനിര കൾ ഡക്കാൻ പീഠഭൂമിയിൽ കുന്നിൻനിരകളുമായി താദാത്മ്യം പ്രാപിക്കുന്നു ഭൂമിശാസ്‌ത്രപരമായി പശ്ചിമഘട്ടത്തെ രണ്ട്‌ വിഭാഗമായി തരിക്കാം താരതമ്യേന ബലം കുറഞ്ഞ പാറക്കൂട്ടങ്ങളും, മുകൾഭാഗം പരന്ന മലകളും നിറഞ്ഞ കാളീനദിക്ക്‌ വടക്കുള്ള ഡെക്കാൻ ട്രാപ്പ്‌ ഈ മേഖലയിലെ മലകൾക്ക്‌ 1500 മീറ്ററിലധികം ഉയരമില്ല കാളിനദിക്ക്‌ തെക്കുള്ള ഭാഗം കടുപ്പമേറിയ പാറകൾ നിറഞ്ഞ പ്രീ കാമ്പ്രി യൻ (ജൃലരമായൃശമി പ്രദേശം ഉരുണ്ട ആകൃതിയിലുള്ള മലകൾ നിറഞ്ഞ ഈ മേഖലയ്‌ക്ക്‌ 2000മീറ്ററോ അതിലധികമോ ഉയരമുണ്ട്‌.

അറേബ്യൻ സമുദ്രത്തിൽ നിന്നുവരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷ ത്തിൽ 2000 മി.മീറ്ററോ അതിലധികമോ മഴ പെയ്യിക്കുന്നത്‌ പശ്ചിമഘട്ടമലനിരകളാണ്‌ ഈ മലകളുടെ അടിവാരം മഴക്കാടുകളാണ്‌ കിഴക്കുഭാഗത്തെ മലഞ്ചേരിവുകൾ പടിഞ്ഞാറുഭാഗത്തെ അപേക്ഷിച്ച്‌ വരണ്ട പ്രദേശമാണ്‌ തെക്കോട്ട്‌ വർഷത്തിൽ എട്ട്‌,ഒൻപതുമാസം കനത്ത മഴ ലഭിക്കും വടക്കുഭാ ഗത്ത്‌ 4 മാസം നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിലൂടെ കുറച്ചുമഴയേ ലഭിക്കുന്നുള്ളൂ.

മഴയുടെ ഈ ഏറ്റക്കുറച്ചിൽ കാരണം പശ്ചിമെഘട്ടത്തിന്റെ പടിഞ്ഞാറേ മലഞ്ചെരിവുകൾ തിങ്ങി നിറഞ്ഞ പച്ചിലക്കാടുകളും കിഴക്കേ മലഞ്ചെരിവുകളിലേക്ക്‌ വരുംതോറും ക്രമേണ ഈർപ്പം കുറഞ്ഞ്‌ വരണ്ട പ്രദേശമായി മാറുകയും ചെയ്യുന്നു സസ്യലതാദികളുടെ വൈവിദ്ധ്യം ഏറ്റവും ഉയർന്ന നില യിലെത്തുന്നത്‌ തെക്കേ അറ്റത്ത്‌ കേരളത്തിലെ സമ്പന്നമായ മഴക്കാടുകളിലെത്തുമ്പോഴാണ്‌ വാണി ജ്യപരമായി ഏറ്റവും പ്രധാന വൃക്ഷമായ തേക്ക്‌ സുലഭമായി വളരുന്നത്‌ മിതമായി മഴലഭിക്കുന്ന ഈർപ്പമുള്ള പ്രകൃതിദത്തമായ വനങ്ങളിലാണ്‌.

ഇന്ത്യയിൽ ജൈവവൈവിദ്ധ്യത്തിന്റെ നിധികുംഭം എന്ന നിലയിൽ കിഴക്കൻ ഹിമാലയം കഴി ഞ്ഞാൽ തൊട്ടടുത്ത സ്ഥാനം പശ്ചിമഘട്ടത്തിന്‌ അവകാശപ്പെട്ടതാണ്‌ ആഗോളതലത്തിൽ ജൈവ വൈവിദ്ധ്യഭീഷണി നേരിടുന്ന ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ള പശ്ചിമഘട്ടത്തെ ശ്രീലങ്കയുടെ പച്ചപ്പ്‌ മേഖല (ണല ്വേീില വരെ നീളുന്ന ഭൂമിശാസ്‌ത്രപരമായ അതിന്റെ സ്ഥിതിയും കണക്കിലെടുത്ത്‌ കടുത്ത ജൈവവൈവിദ്ധ്യഭീഷണി നേരിടുന്ന ലോകത്തെ എട്ട്‌ പ്രദേശങ്ങളിൽ ഒന്നായി പശ്ചിമഘട്ടത്തെ വിലയിരുത്തുന്നു (ങ്യലൃ ലെ മേഹ 2000 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഭൂപ്രകൃതിയിലുണ്ടായിട്ടുള്ള വലിയ മാറ്റവും ഉയർന്ന ജനസാന്ദ്രതയും കണക്കിലെടുത്ത്‌ പശ്ചിമഘട്ടസംരക്ഷണവും അവിടത്തെ വിഭവങ്ങളുടെ സുസ്ഥിരവിനിയോഗവും അടിയന്തിര പ്രാധാന്യമർഹിക്കുന്നു കർണ്ണാടകം, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ദക്ഷിണമേഖലയിൽ നടത്തിയ ഒരു പഠനപ്രകാരം 1920-1990 കാലഘട്ടത്തിൽ അവിടത്തെ തനത്‌ സസ്യജാലങ്ങളുടെ 40 ശതമാനം നഷ്‌ടപ്പെടുകയോ ആ സ്ഥലം ഇതരആവശ്യങ്ങൾക്കായി രൂപമാറ്റം വരുത്തുകയോ ചെയ്‌തിട്ടുണ്ടെന്നാണ്‌ (ങലിീി & ആമംമ 1997 വളരെ

............................................................................................................................................................................................................

8

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/35&oldid=159415" എന്ന താളിൽനിന്ന് ശേഖരിച്ചത്