താൾ:Gadgil report.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011സന്ദർശനങ്ങൾ എന്നിവയിലൂടെയാണ്‌ സമിതി ആവശ്യമായ വിവരശേഖരണം നടത്തിയത്‌ ഇതിനു പുറമേ ഗോവ സർക്കാരിന്റെ സുവർണ്ണജൂബിലി വികസന കൗൺസിൽ അംഗങ്ങളായ മാധവ്‌ ഗാഡ്‌ഗിൽ, ലിജിയ നൊറോണ എന്നിവരെ സമിതി അംഗങ്ങളാക്കുക വഴി ഗോവയിലെ സർക്കാർ, സർക്കാർ ഇതര ഏജൻസികളിൽ നിന്നും ഒട്ടേറെ വിവരങ്ങൾ സമാഹരിക്കാൻ കഴിഞ്ഞു പൊതുജനങ്ങളിൽ നിന്ന്‌ പരമാവധി വിവരങ്ങൾ സമാഹരിക്കാനായി ഒരു വെബ്‌സൈറ്റും സമിതി തുറന്നു പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ അനുബന്ധം ബി-എഫിൽ ചേർത്തിട്ടുണ്ട്‌.

സമിതിയുടെ ചുമതലകൾ ഒട്ടേറെ ശാസ്‌ത്രീയമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മനുഷ്യന്റെ അനവധി ഇടപെടലുകളുടെ പ്രത്യാഘാതങ്ങൾക്ക്‌ പ്രത്യേക ഊന്നൽ നൽകി, 129, 037ചതുരശ്രകി.മീ വിസ്‌തീർണ്ണമുള്ള പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച്‌ വിശദമായൊരു ധാരണ ആവശ്യമായിരുന്നു. ഇതു സംബന്ധിച്ച്‌ ധാരാളം വിവരങ്ങൾ ലഭ്യമായിരുന്നു എന്നാൽ ഈ വിവരങ്ങൾ ഗുണപരമായും വിശ്വാസതയിലും അത്ര പോരായിരുന്നു എന്നുമാത്രമല്ല സുസംഘടിതവും ആയിരുന്നില്ല ഉദാഹരണത്തിന്‌ നിലവിൽ നടന്നുവരുന്ന ഗോവ റീജിയണൽ പ്ലാൻ 2021 എന്ന സംരംഭം വിവിധ സംസ്ഥാന സർക്കാർ ഏജൻസികളിലായി ചിതറി കിടന്നിരുന്ന സ്ഥിതി വിവരണ കണക്കുകൾ സമാഹരിച്ച്‌ ഒരു ഗൂഗിൾ എർത്ത്‌ ഇമേജ്‌ പ്ലാറ്റഫോമിൽ അണിനിരത്തുന്ന ജോലി ഏറ്റെടുത്തു പശ്ചിമഘട്ട മേഖലയ്‌ക്കാകമാനം ഇത്തരമൊരു സംരംഭം ഇന്ന്‌ സാധ്യമാണ്‌ സമിതിയുടെ ആദ്യശ്രമം ഇതായിരുന്നു. മാത്രവുമല്ല രാജ്യത്തിന്‌ മൊത്തമായി ഇത്തരമൊരു സംരംഭത്തിന്‌ രൂപംനൽകണമെന്ന്‌ 2000ൽ തന്നെ പ്രണാബ്‌ സെൻ കമ്മിറ്റി ശക്തമായി ശുപാർശ ചെയ്‌തിരുന്നു ഒരുദശകത്തിന്‌ ശേഷമാണെങ്കിലും സമിതി ഇക്കാര്യത്തിൽ ഉചിതമായൊരു തുടക്കം കുറിച്ചു.

സമിതിയുടെ ഒരു പ്രധാന ചുമതല പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖലകളെ കണ്ടെത്തി 1986 ലെ പരിസ്ഥിതി (സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യാൻ നടപടി സ്വീകരിക്കുക എന്നതായിരുന്നു അടിസ്ഥാന സ്ഥിതി വിവരണകണക്കുകളുടെ സഹായത്തോടെ വസ്‌തുനിഷ്‌ഠമായി ഇത്‌ നിർവ്വഹിക്കാനായിരുന്നു സമിതിയുടെ തീരുമാനം ഇതിന്‌ അനുയോജ്യമായ ഒരു ശാസ്‌ത്രീയ നിർവ്വഹണരീതിക്ക്‌ രൂപം നൽകുകയും പൊതുജന പ്രതികരണം ആരാഞ്ഞുകൊണ്ട്‌ അത്‌ "കറന്റ് സയൻസ്‌' ആനുകാലികത്തിന്റെ 2011 ജനുവരി 25 ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു (അനുബന്ധം - 4)

6. പശ്ചിമഘട്ടത്തിന്റെ അതിരുകൾ

പരിസ്ഥിതി സംബന്ധിയായ കാഴ്‌ച്ചപ്പാടിലൂടെ പശ്ചിമഘട്ടത്തെ നിർവ്വചിക്കാനാണ്‌ സമിതി ശ്രമിച്ചത്‌ അറേബ്യൻ സമുദ്രതീരത്തിന്‌ സമാന്തരമായി പാലക്കാട്‌ ചുരം ഒഴികെ ഇടതടവില്ലാതെ 1500 കി.മീ നീളത്തിൽ തെക്കുവടക്ക്‌ ദിശയിൽ സ്ഥിതി ചെയ്യുന്ന താപിനദി മുതൽ (ഉത്തര അക്ഷാംശം 210° 16' ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയ്‌ക്കടുത്തുവരെ (ദക്ഷിണ അക്ഷാംശം 80° 19' വ്യാപിച്ചുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമഘട്ടം എന്ന പദം സൂചിപ്പിക്കുന്നത്‌. എന്നാൽ പശ്ചിമഘട്ടം അഥവാ സഹ്യാദ്രി എന്ന പദം കൊണ്ട്‌ താപി നദി മുതൽ പെനിൻസുലാർ പീഡഭൂമിയുടെ പടിഞ്ഞാറൻ പ്രദേശവും തെക്കോട്ട്‌ കുടക്‌ വരെയുള്ള ഭാഗവും മാത്രമാണെന്നും വിവക്ഷയുണ്ട്‌ (ഉത്തര അക്ഷാംശം 12ഡിഗ്രി) തുടർന്ന്‌ തെക്കോട്ട്‌ ഉയർന്ന മലനിരകളായ നീലഗിരി, ആനമല, ഏലമലകൾ, അഗസ്‌ത്യമല എന്നിവ ഉൾപ്പെട്ട ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌തമേഖല ദക്ഷിണ ബ്ലോക്ക്‌ (മണി 1974) എന്നും അറിയപ്പെടുന്നു എന്നാൽ പശ്ചിമഘട്ടത്തെ താപി മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം എന്ന വിശാല അർത്ഥത്തിലാണ്‌ സമിതി പരിഗണിക്കുന്നത്‌.

പശ്ചിമഘട്ടത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നതിൽ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നം ഭൂമിശാസ്‌ത്രപരമായി പൂർവ്വഘട്ടം (Eastern Ghats) എന്ന്‌ കരുതപ്പെടുന്ന പ്രദേശത്തിന്റെ കിഴക്കേ അതിർത്തി നിർണ്ണയമാണ്‌ ഈ ഘട്ടങ്ങളുടെ അതിർത്തി കൃത്യമായി നിർണ്ണയിക്കാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു വിശദീകരണം ഇനിയും ആവശ്യമാണ്‌ പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും നിരവധി പശ്ചിമ, പൂർവ്വ പർവ്വതശിഖരങ്ങൾങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്‌ വ്യക്തമായ അതിർത്തി നിർണ്ണയത്തിന്‌ ഇതും തടസ്സമാണ്‌ ദേശീയവും (നാഷണൽ റിമോട്ട്‌ സെൻസിംഗ്‌ ഏജൻസി അന്തർദേശീയവും (ബേഡ്‌ലൈഫ്‌ ഇന്റർനാഷണൽ, കൺസർവേഷൻ ഇന്റർനാഷണൽ )ആയ പല സ്ഥാപനങ്ങളും അവയുടെ ജൈവ വൈവിദ്ധ്യ സർവ്വെയുടെയും സംരക്ഷണപരിപാടികളുടെയും പശ്ചാത്തലത്തിൽ അതിർത്തി നിർണ്ണയത്തിന്‌ ശ്രമിച്ചെങ്കിലും അത്രകണ്ട്‌ ഫലവത്തായില്ല ഇക്കാര്യത്തിൽ വ്യക്തമായൊരു സമവായത്തിലെത്താൻ കഴിയാതിരുന്നതിന്‌


5


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/32&oldid=153025" എന്ന താളിൽനിന്ന് ശേഖരിച്ചത്