താൾ:Gadgil report.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ അനുബന്ധം 3  : ഐക്യരാഷ്‌ട്ര സ്ഥിരം ഫോറത്തിൽ ഇന്ത്യ സമർപ്പിച്ച ആദിവാസികളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളിന്മേൽ ഉയർന്ന എതിർപ്പുകൾ

2011 മെയ്‌ 16-27 വരെ ന്യൂയോർക്കിൽ ചേർന്ന ഫോറത്തിന്റെ 10-ാമത്‌ സെഷന്റെ അജണ്ട യിലെ ഇനം 3(ഇ യുനെസ്‌കോയുടെ ലോകപൈതൃക കൺവെൻഷനോടനുബന്ധിച്ച്‌ സ്വതന്ത്രവും മുൻകൂർ അറിയിപ്പ്‌ നൽകുന്നതും സമ്മതം വാങ്ങുന്നതും സംബന്ധിച്ച തത്വങ്ങളുടെ തുടർച്ച യായ ലംഘനത്തെപറ്റി ചുവടെ പറയുന്നവർ സമർപ്പിച്ച സംയുക്തപ്രസ്‌താവന

പുഷ്‌പഗിരി വന്യമൃഗസങ്കേതം, ബ്രഹ്മഗിരി വന്യമൃഗസങ്കേതം, തലക്കാവേരി വന്യമൃഗസങ്കേതം, പടിനാൽക്‌നാട്‌ റിസർവ്വ്‌ ഫോറസ്റ്റ്‌, കെർട്ടി റിസർവ്വ്‌ ഫോറസ്റ്റ്‌ എന്നിവിടങ്ങളിലെ നിവാസികളെ പ്രതിനിധാനം ചെയ്‌ത്‌ ബുഡക്കാട്ട്‌ കൃഷികാരസംഘം (കർണ്ണാടക, പശ്ചിമഘട്ടം കളക്കാട്‌ മുണ്ടൻതുറൈ കടുവസങ്കേതത്തെ പ്രതിനിധീകരിച്ച്‌ പൊത്തിഗൈമല ആദിവാസി കാണിക്കാരൻ സമുദായ മുന്നേറ്റ സംഘം, ആറളം വന്യമൃഗസങ്കേതത്തിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ ആദി വാസി ഗോത്രജനസഭ (കേരളം), സെന്തുർണി വന്യജീവി സങ്കേതം, നെയ്യാർ വന്യജീവി സങ്കേതം, പേപ്പാറ വന്യജീവിസങ്കേതം, കുളത്തൂപ്പുഴ റേഞ്ച്‌, പാലോട്‌ റേഞ്ച്‌, റാന്നി ഫോറസ്റ്റ്‌ ഡിവിഷൻ, കോന്നി ഫോറസ്റ്റ്‌ ഡിവിഷൻ, അയ്യപ്പൻകോവിൽ ഫോറസ്റ്റ്‌ ഡിവിഷൻ, മാങ്കുളം റേഞ്ച്‌, ചിന്നാർ വന്യജിവിസ ങ്കേതം, സൈലന്റ ്‌ വാലി നാഷണൽപാർക്ക്‌, അട്ടപ്പാടി റിസർവ്വ്‌ ഫോറസ്റ്റ്‌ ആറളം വന്യജീവിസ ങ്കേതം എന്നിവയിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ ആദിവാസി ദളിത്‌ ഭൂഅവകാശസമിതി, കേരള ആദിവാസി ഗോത്രദളിത്‌ അവകാശ സമിതി, കേരള ആദിവാസി ഗോത്രമഹാസഭ എന്നിവ, ശെന്തുർണി വന്യജീവിസങ്കേതം, നെയ്യാർ വന്യജീവിസങ്കേതം, പേപ്പാറ വന്യജീവി സങ്കേതം,കുളത്തുപുഴ റേഞ്ച്‌, പാലോട്‌ റേഞ്ച്‌ എന്നിവിടങ്ങളിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ കേരള ഗിരിവർങ്ങ കാണിക്കാർ സംഘം എന്നിവയും ലോകമെമ്പാടുമുള്ള മറ്റനേകം സംഘടനകളും.

ആമുഖം

(1 തദ്ദേശീയരുടെ ആവാസകേന്ദ്രങ്ങൾ "പൈതൃകമേഖലകളായി' പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട സ്വതന്ത്രവും മുൻകൂർ അറിയിപ്പ്‌ നൽകുന്നതും സമ്മതം വാങ്ങുന്നതും സംബന്ധിച്ച തത്വങ്ങൾ തുടർച്ചയായി ലംഘിക്കുന്നത്‌ സ്ഥിരം ഫാറത്തിന്റെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

(2)

(3)

ലോകത്തിന്റെ പലഭാഗത്തുമുള്ള തദ്ദേശവാസികളും സംഘടനകളും ഈ വിഷയം മുൻപ്‌ പല തവണ സ്ഥിരം ഫാറത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതാണ്‌.

മേല്‌പറഞ്ഞ തത്വങ്ങൾ പാലിക്കാതെയും അവ ലംഘിച്ചും ലോകപൈതൃക പട്ടികയിൽ ഉൾപ്പെ ടുത്തിയിട്ടുള്ള നിരവധി പ്രദേശങ്ങളുണ്ട്‌ തദ്ദേശ നിവാസികളുടെ ജീവിതത്തിലും മനുഷ്യാവ കാശങ്ങളിലും അവരുടെ സ്വയം നിർണ്ണയാവകാശമനുസരിച്ച്‌ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ സ്വതന്ത്രമായ വികസനം കൈവരിക്കുകന്നതിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നവിധം അവരുമായി കൂടിയാലോചിക്കുകപോലും ചെയ്യാ തെയാണ്‌ അവരുടെ ആവാസകേന്ദ്രങ്ങൾ ലോകപൈതൃകപ്രദേശമായി പ്രഖ്യാപിക്കുന്നത്‌.

(4 തദ്ദേശവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്‌ട്രസമീപനം, ഐക്യരാഷ്‌ട്ര വികസന ഗ്രൂപ്പിന്റെ മാർങ്ങനിർദ്ദേശങ്ങൾ, ഐക്യരാഷ്‌ട്ര മനുഷ്യാവകാശ ഉടമ്പടി നാലാമത്‌ ലോകത്തിന്റെ കൺസർവേഷൻ കോൺഗ്ര ിന്റെ പ്രമേയങ്ങൾ (ബാഴ്‌സിലോണ 2008 സ്ഥിരം ഫോറത്തിന്റെ ശുപാർശകൾ എന്നിവയുടെ എല്ലാം ലംഘനമാണ്‌ ലോകപൈതൃക സമിതി യുടെ നടപടി.

(5 എല്ലാ പരിപാടികളിലും പ്രവർത്തനങ്ങളിലും മനുഷ്യാവകാശത്തിലധിഷ്‌ഠിതമായ സമീപനം എന്ന യുനെസ്‌കോയുടെ പ്രഖ്യാപിത ലക്ഷ്യത്തിനും യോജിച്ചതല്ല ഇത്‌ ബന്ധപ്പെട്ട സമൂഹ ങ്ങളുടെയും ഗ്രൂപ്പുകളുടെയും അനുമതിയോടെ അവരുടെ സാംസ്‌കാരിക പൈതൃകം കൂടി സംരക്ഷിക്കപ്പെടണമെന്ന യുനെസ്‌കോയുടെ അന്തർ സർക്കാർ സമിതിയുടെ തീരുമാനം വിരു ദ്ധമാണിത്‌.

............................................................................................................................................................................................................

280

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/307&oldid=159399" എന്ന താളിൽനിന്ന് ശേഖരിച്ചത്