താൾ:Gadgil report.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011  1. ഭക്ഷ്യവിളകൾ ഉൾപ്പെടെയുള്ള സങ്കര കൃഷിരീതിഅവലംബിക്കുന്ന കർഷകർ
  2. മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്ന കർഷകർ.
  3. കൃഷി ഭൂമിയുടെ ജൈവ വൈവദ്ധ്യം സംരക്ഷിക്കുന്ന കർഷകർ


തന്ത്രം - 1 - രാജ്യത്തിനും കർഷകർക്കും വിത്തിന്മേൽ പരമാധികാരം

കർമപദ്ധതി
1.1 ജൈവകൃഷിക്കു മാത്രമായി വിത്ത്‌ ഗ്രാമങ്ങൾ സ്ഥാപിക്കുക
1.1 (a) പഞ്ചായത്ത്‌ തലത്തിൽ വിത്തുകൾ, തൈകൾ, പരമ്പരാഗത മൃഗപ്രജനന സൗകര്യങ്ങൾ തുടങ്ങിയവയുടെ ഉല്‌പാദനത്തിന്‌ പരിപാടികൾ തുടങ്ങുക കേരള കാർഷിക സർവ്വകലാശാലയും മറ്റ്‌ കാർഷിക ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയവും സങ്കരയിനങ്ങളുമായ നല്ല നിലവാരമുള്ള വിത്തുകളും മറ്റും ആവശ്യാനുസരണം ലഭ്യമാക്കാനുള്ള സ്വയം പര്യാപ്‌തത നാം ഇതിലൂടെ കൈവരിക്കും.
1.1 (b) പരമ്പരാഗതവും ഓരോ സ്ഥലത്തിനും അനുയോജ്യവുമായതുൾപ്പെടെ ഗുണനിലവാരമുള്ള വിത്തുകൾ ഉല്‌പാദിപ്പിത്ത്‌ സംഭരിച്ച്‌ യഥാസമയം ലഭ്യമാക്കാൻ കർഷകസംഘങ്ങളുടെ തലത്തിൽ വിത്തുബാങ്കുകളും വിത്ത്‌ സഹകരണ സംഘങ്ങളും ആരംഭിക്കുന്നു.
1.1 (c) കേരള കാർഷികസർവ്വകലാശാലയും മറ്റ്‌ കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന്‌ ജൈവപരമായി ഗുണനിലവാരമുള്ള വിത്തുകൾ ഉല്‌പാദിപ്പിക്കാനുതകുന്ന പരിപാടികളെ പ്രാത്സാഹിപ്പിക്കുന്നു.
1.1 (d) പരമ്പരാഗത രീതികൾ ഉപയോഗിച്ച്‌ സംഭരണ/സംരക്ഷണ സൗകര്യങ്ങൾ വികസിപ്പിക്കുക.
1.2 ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ് കമ്പനികൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഉല്‌പാദിപ്പിച്ച വിത്തുകൾ, വിതരണം നടത്തിയത്‌ തുടങ്ങിയ വിവരങ്ങൾ തയ്യാറാക്കി ജനിതകമാറ്റംവരുത്തിയ വിത്തുകളുടെയും ഗുണനിലവാരമില്ലാത്ത വിത്തുകളുടെയും ഉപയോഗം തടയണം.
1.3 ഗ്രാമ പഞ്ചായത്ത്‌ -സംസ്ഥാനതലത്തിൽ ജനിതകമാറ്റം വരുത്തിയ വിത്തുകളിൽ നിന്ന്‌ സ്വതന്ത്രമായി എന്ന്‌ പ്രഖ്യാപിക്കണം.
1.4. വിത്തുകളുടെ വില നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം.
1.5. ഓരോ കാർഷിക-കാലാവസ്ഥാ മേഖലയിലും പ്രാദേശികമായി അനുയോജ്യമായ വിത്തുകളുടെ ലഭ്യത ഉറപ്പുവരുത്തണം


തന്ത്രം -2 - ജൈവകൃഷിനയം ഘട്ടം ഘട്ടമായി നടപ്പാക്കുക

കർമപദ്ധതി
2.1 സംസ്ഥാനത്ത്‌ ജൈവകൃഷിയുടെയും കർഷകരുടെയും വന്യജൈവമേഖലയിലെ കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ സ്ഥലങ്ങളുടേതുൾപ്പെടെയുള്ള തൽസ്ഥിതി വിലയിരുത്തണം.
2.2. ധാന്യങ്ങൾ,പഴം, പച്ചക്കറി തുടങ്ങിയ വാർഷിക വിളകൾ 5 വർഷത്തിനുള്ളിലും മറ്റ്‌ കൃഷികൾ 10 വർഷത്തിനുള്ളിലും പൂർണ്ണമായി ജൈവപരമാക്കാൻ പര്യാപത്യമായ ഒരു കർമ്മപദ്ധതി തയ്യാറാക്കുക.
2.3. ജൈവകൃഷി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്‌ ആവശ്യമായ തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആസൂത്രിത പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു കർമ്മപദ്ധതിക്ക്‌ രൂപം നൽകുക.
2.4. പ്രളയ സാധ്യതയുള്ള ജില്ലകൾ, വരൾച്ചാ ബാധിത ജില്ലകൾ, ഭക്ഷ്യവസ്‌തുക്കൾ ഉൽപാദിപ്പിക്കുന്ന ജില്ലകൾ, ഗിരിവർങ്ങ ജില്ലകൾ തുടങ്ങി സങ്കീർണ്ണ പ്രശ്‌നങ്ങളുള്ള ജില്ലകൾക്ക്‌ പ്രത്യേകഊന്നൽ നൽകണം.
2.5 കേരളത്തിലെ ഗിരിവർഗ്ഗമേഖലയിലെ മുഴുവൻ കാർഷിക പ്രവർത്തനങ്ങളും നിർബന്ധമായും ജൈവപരമാക്കണം.

260


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/287&oldid=159376" എന്ന താളിൽനിന്ന് ശേഖരിച്ചത്