താൾ:Gadgil report.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011



ത്തിന്റെ ജൈവവൈവിദ്ധ്യതന്ത്രത്തിലും കർമ്മപദ്ധതിയിലും സമ്പന്നമായ ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും ഈ അമൂല്യ വിഭവത്തെ ജീവിക്കാനായി ആശ്രയിക്കാവുന്ന വിവിധ വിഭാഗങ്ങളുടെ നിലനില്‌പിനും ഒരു ജൈവകൃഷി നയം നമുക്ക്‌ വേണമെന്ന്‌ നിഷ്‌ക്കർഷിക്കുന്നത്‌.

ജൈവകൃഷി നയവും കർമ്മപദ്ധതിയുടെ ലക്ഷ്യങ്ങളും
(1) കൃഷി സുസ്ഥിരവും ലാഭകരവും അഭിമാനകരവുമാകുന്നു.
(2) മണ്ണിന്റെ പ്രകൃതിദത്ത ഫലഭൂയിഷ്‌ടതയും ഉല്‌പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു.
(3) മണ്ണ്‌, ജലസംരക്ഷണം ഉറപ്പുവരുത്തുന്നു.
(4) കൃഷിയുടെ ജൈവസുരക്ഷിതത്വവും ഭക്ഷ്യ-പോഷകാഹാര സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു.
(5) ജൈവ ഉല്‌പന്നങ്ങൾക്ക്‌ കർഷകർ നിയന്ത്രിക്കുന്ന തദ്ദേശവിപണികൾ ഉറപ്പുവരുത്തുന്നു.
(6) കാർഷികരാസവസ്‌തുക്കളും മറ്റ്‌ ഹാനികരമായ വസ്‌തുക്കളും ഉപയോഗിക്കുന്നത്‌ ഒഴിവാക്കുകയും രാസവസ്‌തുക്കൾ കലരാത്ത വെള്ളവും മണ്ണും, വായുവും, ആഹാരവും ഉറപ്പുവരുത്തുകയും ചെയ്യുന്നു.
(7) വിത്ത്‌, ആഹാരം, പരമാധികാരം എന്നിവ ഉറപ്പുവരുത്തുന്നു.
(8) ജൈവവൈവിദ്ധ്യത്തിലധിഷ്‌ഠിതമായ പരിസ്ഥിതി കൃഷിയെ പ്രാത്സാഹിപ്പിക്കുന്നു.
(9) ഉപയോഗിക്കുന്ന ജൈവഘടകങ്ങളിലും കാർഷികഉൽപ്പന്നങ്ങളിലും ഗുണനിലവാര നിയന്ത്രണം ഉറപ്പുവരുത്തുന്നു.
(10) സുരക്ഷിതമായ കാർഷിക ഉൽപന്നങ്ങളിലൂടെ മനുഷ്യന്റെ ആരോഗ്യരക്ഷയെ സഹായിക്കുന്നു.
(11) കൃഷിയുമായി ബന്ധപ്പെട്ട പാരമ്പര്യവിജ്ഞാനത്തെ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ലക്ഷ്യങ്ങളെ ഭക്ഷ്യ-കൃഷി സംഘടന, (FAQ) ഇപ്രകാരം വിവരിക്കുന്നു "പ്രകൃതി വിഭവങ്ങളുടെ ഉല്‌പാദനക്ഷമത, വൈവിദ്ധ്യം, സംരക്ഷണം എന്നിവയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുക വഴി ജൈവകൃഷി ഭക്ഷ്യലഭ്യത മെച്ചപ്പെടുത്തുന്നു വിജ്ഞാനം കർഷകരുടെ ഇടയിൽ പങ്കിടുന്നതും മറ്റൊരുമെച്ചമാണ്‌ ഇത്‌ ദാരിദ്യ്രം ലഘൂകരിക്കാനും ഗ്രാമീണർ തൊഴിൽതേടി മറ്റിടങ്ങളിലേക്ക്‌ കുടിയേറുന്നത്‌ തടയാനും സഹായിക്കും ഭക്ഷ്യലഭ്യത മെച്ചപ്പെടുത്താനുള്ള നയത്തിൽ കർഷകർക്ക്‌ വിത്തിനും പ്രാദേശിക ഇനങ്ങൾക്കും, ജൈവ വൈവിദ്ധ്യത്തിനും ഉള്ള അവകാശം, ശൃംഖലയിലുടനീളം ന്യായവില സംവിധാനം, അടിയന്തിര സഹായത്തിനും വിളവ്‌ വാങ്ങാനുള്ള താങ്ങുവില സമ്പ്രദായം, തദ്ദേശ കർഷകരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ടായിരിക്കണം."


തന്ത്രങ്ങളും കർമ്മപദ്ധതിയും

പൊതുസമീപനം

കേരളത്തെ ഒരു ജൈവ സംസ്ഥാനമാക്കി മാറ്റാനുള്ള ഉദ്യമത്തിന്റെ വിജയത്തിന്‌ കൃഷിഭൂമിയുടെ 10 ശതമാനമെങ്കിലും ഓരോ വർഷവും ജൈവകൃഷിക്കായി മാറ്റിവെച്ച്‌ 5 മുതൽ 10 വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി സംസ്ഥാനത്തെ ഒരു പുനർജൈവസംസ്ഥാനമായി മാറ്റാൻ കഴിയും ജൈവകൃഷി നയം നടപ്പാക്കി തുടങ്ങി മൂന്നാം വർഷം കർഷകരുടെ പ്രതിനിധികളെയും ശാസ്‌ത്രജ്ഞരേയും ഉൾപ്പെടുത്തി ഒരു വിദഗ്‌ധസമിതി രൂപീകരിച്ച്‌ കർഷകരുടെ ക്ഷേമം, സാമ്പത്തിക നില, പരിസ്ഥിതി എന്നിവ വിശദമായി വിലയിരുത്തി അപാകതകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മാത്രമേ നയം കൂടുതൽ പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിക്കാവൂ.

ജൈവകർഷകന്റെ നിർവ്വചനം

ജൈവകൃഷിയുടെ ചുവടെ പറയുന്ന മൂന്ന്‌ അനുപേക്ഷണീയ ഘടകങ്ങൾ പാലിക്കുന്നവർ മാത്രമേ ജൈവ കർഷകന്റെ നിർവ്വചനത്തിൽ പെടുകയുള്ളൂ.


259


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/286&oldid=159375" എന്ന താളിൽനിന്ന് ശേഖരിച്ചത്