താൾ:Gadgil report.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പുരത്തെ ജൈവ ബസാർ, തൃശൂരിലെയും കോഴിക്കോട്ടെയും ഇക്കോ-ഷോപ്പുകൾ, തൃശൂരിലെ ജൈവ കൃഷി സേവനകേന്ദ്രം എന്നിവ ഇവയിൽ ചിലതാണ്‌ സ്‌ത്രീകളുടെ സ്വയംസഹായഗ്രൂപ്പുകൾ ചില പഞ്ചായത്തുകളിൽ പച്ചക്കറികളുടെ ജൈവകൃഷി ഏറ്റെടുത്ത്‌ നടത്തുന്നുണ്ട്‌.

ജൈവകൃഷി പ്രാത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള സാദ്ധ്യത കേരളത്തിൽ വളരെ കൂടു

തലാണ്‌.

കാരണം മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അജൈവകൃഷിയുടെ ആഘാതം കേരളത്തിൽ ഗുരുതരമല്ല രാസവളത്തിന്റെയും കീടനാശിനികളുടെയും 2002 -03 ലെ ശരാശരി ഉപ ഭോഗം ഹെക്‌ടറിന്‌ 90 കിലോഗ്രാമും 288 ഗ്രാമും ആണ്‌ കേരളത്തിലിത്‌ 60 കിലോഗ്രാമും 224 ഗ്രാമും ആണ്‌ ആരോഗ്യത്തിന്‌ ഹാനികരമായ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നതിലെ ഈ മിതത്വം കർഷ കരെ ജൈവകൃഷിയിലേക്ക്‌ ആകർഷിക്കുന്നത്‌ എളുപ്പമാക്കുന്നു.

ഈ യാഥാർത്ഥ്യങ്ങൾ മന ിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൃഷിവകുപ്പ്‌ ജൈവ കൃഷി പ്രാത്സാഹന പ്രവർത്തനങ്ങൾക്ക്‌ 2002- 2003ൽ പ്രാരംഭം കുറിച്ചു തൊട്ടടുത്ത വർഷം സുസ്ഥി രകൃഷിയും ജൈവകൃഷിയും പ്രാത്സാഹിപ്പിക്കാനുള്ള സെല്ലിന്‌ വകുപ്പ്‌ രൂപം നൽകി ജൈവകൃഷി ഉല്‌പന്നങ്ങളുടെ വിപണനത്തിനായി "കേരള ഓർഗാനിക്‌' "കേരള നാച്ചുറൽസ്‌' എന്നീ പേരുകളിൽ രണ്ട്‌ ബ്രാന്റുകൾ കൃഷിവകുപ്പ്‌ തുടങ്ങി നിലവിലുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ 7000 ത്തോളം കർഷകർ 5750 ഹെക്‌ടറിൽ ജൈവകൃഷി നടത്തുന്നുണ്ട്‌ എന്നാൽ യഥാർത്ഥത്തിലുള്ള കണക്ക്‌ ഇതിലും വളരെ കൂടുതലായിരിക്കും.

ജൈവകൃഷിയുടെ നേട്ടങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

കൃഷിയെ കൂടുതൽ ലാഭകരവും സുസ്ഥിരവും അഭിമാനകരവും ആക്കുന്നു.

ധാതുക്കളും മണ്ണും നഷ്‌ടപ്പെടാതെ സംരിക്ഷിക്കുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ടത നിലനിൽക്കുന്നു.

ജൈവവൈവിധ്യത്തെ സമ്പന്നമാക്കി സംരക്ഷിക്കുന്നു.

ജലം കുറച്ചുമാത്രം മതിയെന്നതിനൽ ജല സംരക്ഷണത്തെ പ്രാത്സാഹിപ്പിക്കുന്നു.

കാർഷികജൈവ ആവാസവ്യവസ്ഥയേയും പ്രകൃതിദത്ത ഭുപ്രകൃതിയേയും സുസ്ഥിര ഉല്‌പാദ നത്തിനായി മെച്ചപ്പെടുത്തി സംരക്ഷിക്കുന്നു.

പാരമ്പര്യേതര കൃഷിവിഭവങ്ങളെ കൂടുതലായി ആശ്രയിക്കുന്നു.

പാരമ്പര്യേതര ഊർജ്ജസ്രാത ുകളുടെ ഉപയോഗത്തെ പ്രാത്സാഹിപ്പിക്കുന്നു.

വളർത്തുമൃഗങ്ങളെ ജൈവകൃഷിയുടെ ഒരു അവിഭാജ്യഘടകമായി കാണുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയുന്നു.

മാലിന്യമുക്തമായ വായു, ജലം, മണ്ണ്‌, ആഹാരം, പ്രകൃതിദത്ത ജൈവ ആവാസവ്യവസ്ഥ എന്നിവ ഉറപ്പുവരുത്തുന്നു.

കാർഷിക ജൈവവൈവിദ്ധ്യത്തെ മെച്ചപ്പെടുത്തുന്നു.

കൃഷിരീതി, സംസ്‌കരണം, വിത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കൽ എന്നിവയിലെല്ലാമുള്ള പാര മ്പര്യ വിജ്ഞാനത്തെ കൃത്യമായി സംരക്ഷിക്കുന്നതിനാൽ ഇവ ഭാവിതലമുറയ്‌ക്കായി സൂക്ഷി ച്ചുവെയ്‌ക്കാൻ കഴിയുന്നു.

പ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നതിനാൽ ഉല്‌പാദന ചെലവ്‌ കുറയുന്നു.

പോഷകസമ്പന്നവും സമ്പൂർണ്ണവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്‌തുക്കൾ ആവശ്യാനു സരണം ഉൽപാദിപ്പിക്കുന്നതിനാൽ ആരോഗ്യപൂർണ്ണമായ ഒരു സസ്യസംസ്‌കാരം രൂപപ്പെടു ത്തുന്നു.

കാർബൺ പുറന്തള്ളൽ കുറയുന്നു

ജൈവകൃഷിയുടെ പ്രാധാന്യവും രാസകൃഷിയുടെ സുസ്ഥിരതയില്ലായ്‌മയും ആരോഗ്യപരമായ ഭീഷണിയും സംസ്ഥാന സർക്കാർ നന്നായി മന ിലാക്കിയിട്ടുണ്ട്‌ ആയതിനാലാണ്‌ സംസ്ഥാന

............................................................................................................................................................................................................

258

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/285&oldid=159374" എന്ന താളിൽനിന്ന് ശേഖരിച്ചത്