താൾ:Gadgil report.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ റൽ ടെസ്‌റ്റമെന്റ ്‌' എന്ന പുസ്‌തകം ഇന്ത്യയിലെ ജൈവകൃഷിയെ സംബന്ധിക്കുന്ന ആദ്യ ആധികാ രിക ഗ്രമ്ലമായി കണക്കാക്കപ്പെടുന്നു കൃഷിയിടങ്ങളിൽതന്നെ ജൈവവള നിർമ്മാണത്തിന്‌ ആദ്യ മായി രൂപം നൽകിയതും അദ്ദേഹമാണ്‌ ബിൽ മൊള്ളിസൺ, ഹൊൾമെൻ എന്നിവരുടെ 1970 കളിലെ സ്ഥായിയായ കാർഷിക പരീക്ഷണങ്ങൾ ലോകമെമ്പാടുമുള്ള കർഷകർക്ക്‌ പ്രതീക്ഷയേകി ഇതിന്റെ അലകൾ കേരളത്തിലുമുണ്ടായി നിരവധി കർഷകർ ഇവിടെയും ഈ കൃഷിരീതി പരീക്ഷിച്ചു കേര ളത്തിലെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ഉയർന്ന മഴ ലഭ്യതയും മണ്ണും ജലവും സംരക്ഷി ക്കാനും കൃഷിയിടങ്ങളിലെ ഉല്‌പാദനശേഷി മെച്ചപ്പെടുത്താനും കഴിയുന്നതിനാൽ കേരളത്തിന്‌ ഏറ്റവും അനുയോജ്യമായ കൃഷിരീതിയാണിതെന്ന്‌ കർഷകർക്ക്‌ ബോധ്യപ്പെട്ടു അമേരിക്കൻ കൃഷി വകുപ്പിൽ 1983 ൽ സമർപ്പിച്ച റിപ്പോർട്ടിൽ കൃഷി ശാസ്‌ത്രജ്ഞരായ റോബർട്ട്‌ പാപൻഡിക്‌, ജയിം സ്‌പാർ എന്നിവർ രാസകീടനാശിനികളും വളങ്ങളും ഉപയോഗിച്ചുള്ള കൃഷിരീതിക്ക്‌ പകരം സുസ്ഥി രമായ കൃഷിയെ സംബന്ധിക്കുന്ന ഗവേഷണത്തിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യ ത്തെപറ്റി പ്രതിപാദിക്കുന്നുണ്ട്‌.

1984 ലെ ഭോപ്പാൽ ദുരന്തം ഇന്ത്യയിലെയും വിദേശത്തെയും ജനങ്ങളുടെ കണ്ണു തുറപ്പിച്ചു. പകരം സംവിധാനം കണ്ടെത്താനുള്ള ഗൗരവതരമായ ചർച്ചയ്‌ക്ക്‌ ഇത്‌ ആരംഭം കുറിച്ചു കർഷക നായി മാറിയ ജപ്പാനീസ്‌ ശാസ്‌ത്രജ്ഞൻ മസാനോബു ഫുക്കോക്ക 1984 ൽ പ്രസിദ്ധീകരിച്ച ""ഒറ്റ വൈക്കോൽ വിപ്ലവം' എന്ന പുസ്‌തകം കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ പ്രകൃതി ദത്ത കൃഷിരീതിയുടെ വിജയം വിവരിക്കുന്നു 1985 ൽ പുറത്തിറങ്ങിയ ഇതിന്റെ മലയാളം പരിഭാഷ കേരളത്തിലും ഇതുസംബന്ധിച്ച ചർച്ചകൾക്ക്‌ ആക്കം കൂട്ടി ജൈവഊർജ്ജ കൃഷി അനേകം കർഷ കരെ ആകർഷിച്ച ജൈവകൃഷിയുടെ മറ്റൊരു രൂപമാണ്‌.

ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, പഞ്ചാബ്‌, കേരളം തുടങ്ങിയ സംസ്ഥാ നങ്ങളിലും ഇക്കാലയളവിൽ കർഷകരും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകളിൽ കൃഷി യുടെ സുസ്ഥിരത ആശങ്കയുയർത്തി വിത്തും വളവും ഉൾപ്പടെയുള്ള കൃഷിആവശ്യങ്ങൾക്ക്‌ കർഷ കർ പൂർണ്ണമായും പുറത്തുള്ളവരെ ആശ്രയിക്കുന്നത്‌ കർഷകസമൂഹത്തിനെ നിരാശയിലേക്കും ഒരു കാർഷിക പ്രതിസന്ധിയിലേക്കും കൊണ്ടെത്തിച്ചു കൃഷി സുസ്ഥിരമാക്കാനുള്ള ഒരു പകരം സംവി ധാനമെന്ന നിലയിൽ പുറമെനിന്നുള്ള ഘടകങ്ങൾ കുറച്ചുകൊണ്ടുള്ള സുസ്ഥിര കൃഷിരീതിക്ക്‌ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും ചെറുകിട നാമമാത്ര കർഷകരുടെയിടയിൽ നല്ല പ്രചാരം ലഭിച്ചു 1990 കളിലെ കാർഷിക പ്രതിസന്ധി ഈ നീക്കത്തെ ശക്തിപ്പെടുത്തി നിരവധി വ്യക്തികളും സംഘടന കളും കർഷകരുമായി ആശയവിനിമയം നടത്തി ആധുനിക കൃഷിരീതിയുടെ പ്രശ്‌നങ്ങൾ അവരെ ബോധ്യപ്പെടുത്തി.

അങ്ങനെ ലളിതമായ ആരംഭത്തിൽ നിന്ന്‌ ജൈവകൃഷി പക്വത പ്രാപിച്ച്‌ സ്‌ത്രീശാക്തീകരണം, വിത്ത്‌ സംരക്ഷണം, വിത്ത്‌ ബാങ്കുകളുടെ വികസനം, മൂല്യവർദ്ധന ഭക്ഷ്യ-പോഷകാഹാര സുരക്ഷി തത്വം എന്നീ മേഖലകളിലേക്ക്‌ പടർന്ന്‌ പന്തലിച്ചു ഈ മാറ്റത്തിന്‌ വെറും 10,12 വർഷമേ വേണ്ടിവ ന്നുള്ളൂ ഫലം വളരെ പ്രാത്സാഹനജനകമായിരുന്നു.

ഇപ്പോൾ സംസ്ഥാനത്ത്‌ സുഗന്ധവ്യഞ്‌ജനങ്ങൾ, തേയില, കാപ്പി തുടങ്ങിയ നാണ്യവിളകൾ വിദേശവിപണികൾ ലക്ഷ്യമിട്ട കൃഷിചെയ്യുന്ന സർട്ടിഫൈഡ്‌ ജൈവകർഷകരും ഭക്ഷ്യവിളകൾക്കും ജൈവവൈവിദ്ധ്യത്തിനും ഊന്നൽ നൽകുന്ന നോൺസർട്ടിഫൈഡ്‌ ജൈവകർഷകരും ധാരാളമുണ്ട്‌. അവരെല്ലാവരും തന്നെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ പ്രാധാന്യം നൽകുന്നവരാണ്‌. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനായി കേരളത്തിൽ ഒരു അക്രഡിറ്റഡ്‌ ഓർഗാനിക്‌ സർട്ടിഫ യിംങ്ങ്‌ ഏജൻസിയുണ്ട്‌.

""പൊക്കാളി', കൈപ്പാട്‌ തുടങ്ങിയ കൃഷി രീതികളും വയനാട്ടിലെ "ജീരകശാല', "ഗന്ധകശാല' തുടങ്ങിയ നെല്ലിനങ്ങളും സംസ്ഥാനത്തുടനീളമുള്ള കരകൃഷിയുമെല്ലാം ജൈവകൃഷിയാണ്‌ സംസ്ഥാ നത്തെ കരകൃഷിയുടെ ഉല്‌പാദനക്ഷമതയും സാമ്പത്തികനേട്ടവുമൊക്കെ പഠനങ്ങൾ വ്യക്തമാക്കി യിട്ടുണ്ട്‌ ഈയിടെ തൃശൂർ ജില്ലയിലെ അടാട്ട്‌ പഞ്ചായത്ത്‌ കൂട്ടുകൃഷിസംവിധാനത്തിലൂടെ 2500 ഏക്കറിൽ നെൽകൃഷി നടത്തി അടാട്ട്‌ മാതൃക എന്നാണ്‌ ഇതിപ്പോൾ അറിയപ്പെടുന്നത്‌ അതു പോലെ തന്നെ വയനാട്‌ ജില്ലയിലെ മരപ്പൻമൂലയിൽ നൂറുകണക്കിന്‌ കർഷകരെ ഉൾപ്പെടുത്തി നട ത്തിയ ജൈവകൃഷി ഈ മേഖലയിലെ മറ്റൊരു മാതൃകയായി കണക്കാക്കപ്പെടുന്നു.

ജൈവഉല്‌പന്നങ്ങളുടെ വിപണനവും പലസ്ഥലങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്‌ തിരുവനന്ത

............................................................................................................................................................................................................

257

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/284&oldid=159373" എന്ന താളിൽനിന്ന് ശേഖരിച്ചത്