താൾ:Gadgil report.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ കോട്ടം തട്ടാതെ പരമ്പര്യ സുസ്ഥിര കൃഷിരീതിയിലേക്ക്‌ മടങ്ങി പ്പോവുകയാണ്‌ ഇന്നത്തെ പ്രതിസന്ധിക്ക്‌ പരിഹാരമെന്ന്‌ കേരളത്തിലെ കർഷകർക്ക്‌ ബോധ്യപ്പെട്ടു കഴിഞ്ഞു ' ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന വിശാല തത്വത്തിലധിഷ്‌ഠിതമായ ജൈവ കൃഷി സംവിധാനം ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിച്ചുകഴിഞ്ഞു.

ജൈവകൃഷി എന്നത്‌ വിള ഉല്‌പാദനത്തിൽ മാത്രം ഒതുങ്ങിനില്‌ക്കുന്നില്ല മൃഗസംരക്ഷണം, ക്ഷീരവികസനം, കോഴിവളർത്തൽ, പന്നിവളർത്തൽ, വനവൽക്കരണം, തേനീച്ച വളർത്തൽ തുടങ്ങി യവയും ചുറ്റുമുള്ള കൃഷിചെയ്യാത്ത ജൈവവൈവിദ്ധ്യവും ഇതിലുൾപ്പെടും.

കീടനാശിനികളുടെ ഗുരുതരമായ ദോഷവശങ്ങളെപ്പറ്റി ഉപഭോക്താക്കൾക്ക്‌ നല്ല അറിവുള്ളതി നാൽ ജൈവകൃഷിയിലെ ഭക്ഷ്യഉൽപ്പന്നങ്ങൾക്ക്‌ ആവശ്യക്കാർ കൂടുതലാണ്‌ ആകയാൽ ജൈവ കൃഷി പ്രാത്സാഹിപ്പിച്ച്‌ ഓരോ പൗരനും താങ്ങാവുന്ന വിലയ്‌ക്ക്‌ വിഷരഹിത ഭക്ഷണം ഉറപ്പുവരു ത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുള്ളതാണ്‌.

ഉല്‌പാദം കുറയുകയും രാജ്യം ഒരിക്കൽ കൂടി ഭക്ഷ്യപ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമെന്ന അഭ്യൂഹങ്ങളാൽ ജൈവകൃഷിയുടെ പ്രായോഗികതയെ പറ്റി സംശയങ്ങൾ നിരവധിയാ യിരുന്നു ഈ സംശയങ്ങൾ അടിസ്ഥാനരഹിതമായിരുന്നു.

ജൈവകൃഷിയുടെ ഉയർന്ന ഉല്‌പാദനക്ഷമതയെ സംബന്ധിച്ച വിജയഗാഥകൾ ഇന്ന്‌ നിരവധി യാണ്‌ ജൈവകൃഷിയും ഭക്ഷ്യസുരക്ഷ 2007 സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തിൽ ഭക്ഷ്യ-കൃഷി സംഘടന ഇപ്രകാരം റിപ്പോർട്ടുചെയ്‌തു "വനഭൂമി കൃഷിക്കായി മാറ്റാതെയും രാസവളങ്ങൾ ഉപ യോഗിക്കാതെയും ആഗോളകൃഷി മാനേജ്‌മെന്റിലേക്ക്‌ മാറ്റിയാൽ ആഗോള കാർഷിക ഉല്‌പാദനം ഒരാൾക്ക്‌ ഒരു ദിവസം 2640 മുതൽ 4380 കിലോകലോറി വരെയാകും വികസ്വര രാജ്യങ്ങളിൽ ജൈവ കൃഷി രീതികളുടെ സുസ്ഥിര പ്രവർത്തനങ്ങൾ ഉല്‌പാദനം 56 ശതമാനം വരെ വർദ്ധിപ്പിക്കുന്നു. ജൈവകൃഷിയിലെ ഉല്‌പാദനം ശരാശരി പരമ്പരാഗത കൃഷി ഉല്‌പാദനത്തോട്‌ താരതമ്യം ചെയ്യാവു ന്നതാണ്‌ ഉയർന്ന രാസവളവും മറ്റും നൽകുന്ന രീതിയിൽ നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുമ്പോൾ തുടക്കത്തിൽ ഉല്‌പാദനം കുറയുകയും അതേ സമയം കുറഞ്ഞ തോതിൽ വളവും മറ്റും നൽകുന്ന രീതിയിൽ നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുമ്പോൾ ഉൽപാദനം ഇരട്ടി ആകുകയും ചെയ്യും പരമ്പരാ ഗതകൃഷിയിടങ്ങളിലേതിനേക്കാൾ ഹെക്‌ടറിൽ 33 മുതൽ 56 വരെ ശതമാനം ഊർജ്ജം കുറച്ചേ ജൈവകൃഷിയിടങ്ങൾ ഉപയോഗിക്കുന്നുള്ളൂ.

ആഗോളതലത്തിലിപ്പോൾ 22.81 ദശലക്ഷം ഹെക്‌ടറിൽ കൂടുതൽ പ്രദേശത്ത്‌ ജൈവകൃഷി ചെയ്യുന്നുണ്ട്‌ ഇതിലെ ഉൽപ്പന്നങ്ങളുടെ വിപണി വില 3 ലക്ഷം കോടി (30 ബില്യൺ ഡോളർ) ഡോളറിനടുത്തുവരും വെറും 42.402 ചതുരശ്ര മൈൽ മാത്രം വിസ്‌തീർണ്ണവും 11.3 ദശലക്ഷം ജനങ്ങ ളുമുള്ള ക്യൂ പൂർണ്ണമായും ജൈവകൃഷി ചെയ്യുന്ന രാജ്യമാണെന്ന കാര്യം പ്രത്യേകം പ്രസ്‌താവ്യ മാണ്‌.

ജൈവകൃഷിയുടെ ചരിത്രം

രണ്ടാം ലോകമഹായുദ്ധം മുതൽ കൃഷിക്ക്‌ കീടനാശിനികൾ ഉപയോഗിച്ചുവരുന്നു തുടക്കം മുതൽതന്നെ രാസകീടനാശിനികളുടെ വാണിജ്യവൽക്കരണത്തെപറ്റി ആശങ്കൾ ഉണ്ടായിരുന്നു 1964ൽ പ്രസിദ്ധീകരിച്ച റേച്ചൽ കാർസന്റെ ' സൈലന്റ ്‌ സ്‌പ്രിങ്ങ്‌' എന്ന പുസ്‌തകം പരിസ്ഥിതിയിലേക്കുള്ള കീടനാശിനികളുടെ ആഘാതത്തെ പറ്റി ശാസ്‌ത്രീയ വിശദീകരണം നൽകിയിരുന്നു വികസിതരാജ്യ ങ്ങൾ 1970 കളിലും വികസ്വരരാജ്യങ്ങൾ അതിനുശേഷവും ഡി.ഡി.റ്റിയുടെ പ്രയോഗം നിരോധിച്ചെ ങ്കിലും വിവിധയിനം വിഷമുള്ള കീടനാശിനികൾ തുടർന്നും കൃഷിയിടങ്ങളിൽ ഉപയോഗിച്ചിരുന്നു. റേച്ചൽ കാർസന്റെ ശാസ്‌ത്രീയ പ്രവചനങ്ങൾ സത്യമായി ഭവിക്കുകയും ലോകമെമ്പാടുമുള്ള ജന ങ്ങളും കർഷകനും ശാസ്‌ത്രജ്ഞരും കീടനാശിനികളുടെ അപകടം തിരിച്ചറിയുകയും ചെയ്‌തു രാസ വസ്‌തുരഹിത കൃഷിയുടെ തുടക്കം അവിടെനിന്നാണ്‌ ഗവേഷണങ്ങളും പരമ്പരാഗത കൃഷിരീതിക ളുടെ പരീക്ഷണങ്ങളും മണ്ണ്‌-വിള മാനേജ്‌മെന്റിന്റെ പുതിയ മാതൃകകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി യതങ്ങനെയാണ്‌.

കഴിഞ്ഞ നാലഞ്ച്‌ ദശകങ്ങളായി ഒരു സുസ്ഥിര കൃഷിരീതി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞർ 1905 മുതൽ 1924 വരെ ഇന്ത്യയിൽ കൃഷി ഉപദേഷ്‌ടാവായിരുന്നു സർ ആൽബർട്ട്‌ ഹൊവാർഡാണ്‌ ഈ രംഗത്ത്‌ മുന്നിലുണ്ടായിരുന്നവരിൽ ഒരാൾ.അദ്ദഹം രചിച്ച ആൻ അഗ്രികൾച്ച

............................................................................................................................................................................................................

256

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/283&oldid=159372" എന്ന താളിൽനിന്ന് ശേഖരിച്ചത്