താൾ:Gadgil report.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (1 ഹരിത ഇന്ത്യാമിഷൻ പോലെയുള്ള മേല്‌പറഞ്ഞ ദേശീയ പരിപാടികളിൽ ജനങ്ങളേയും പ്രാദേ ശിക സമൂഹങ്ങളേയും പങ്കാളികളാക്കാനുള്ള നിർദ്ദേശമുണ്ടായതുകൊണ്ട്‌ മാത്രം കാര്യമില്ല. പരിപാടികൾ നടപ്പിലാക്കുന്നതിന്‌ ആവശ്യമായ അധികാരങ്ങളും ഫണ്ടും തദ്ദേശ സ്ഥാപന ങ്ങൾക്ക്‌ ഫലപ്രദമായി കൈമാറ്റം ചെയ്യണം.

(2 അതുപോലെതന്നെ ശുദ്ധമായ വിസകന സംവിധാനം, റിത്സ്‌പോലെയുള്ള അന്താരാഷ്‌ട്ര സംവി ധാനങ്ങളുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തി വൻകിട പദ്ധതികളിലൂടെ പുനരുജ്ജീവനം നടത്തണം. കാർബൺ വരവിലൂടെയുള്ള തുക ഇപ്രകാരം പ്രാദേശിക സമൂഹങ്ങൾക്ക്‌ കൈമാറ്റം ചെയ്യുന്ന തിനുള്ള ക്രമീകരണം ഇപ്പോൾതന്നെ ഈ അന്താരാഷ്‌ട്ര സംവിധാനങ്ങളിലുണ്ട്‌.

(3 ഇത്തരം അന്താരാഷ്‌ട്രസംവിധാനത്തിലൂടെയുള്ള ഫണ്ട്‌ പ്രാദേശിക സമൂഹങ്ങൾക്ക്‌ കൈമാറ്റം ചെയ്യുന്നതിന്‌ വ്യക്തമായ മാർങ്ങനിർദ്ദേശങ്ങൾ രൂപീകരിക്കണം അല്ലാതെ പ്രാദേശിക സമൂഹ ങ്ങളുടെ പങ്കാളിത്തത്തെപറ്റി പറഞ്ഞതുകൊണ്ട്‌ മാത്രമായില്ല പ്രാദേശിക സമൂഹം മുൻകൈ എടുക്കുകയും അവയ്‌ക്ക്‌ ആവശ്യമായ അധികാരങ്ങളും സാമ്പത്തിക വിഭവവും നൽകുകയും ചെയ്‌താൽ ഈ പരിപാടികൾ വളരെ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയും പക്ഷെ നാം ഇതുവരെ ഇതിന്‌ ശ്രമിച്ചിട്ടില്ല.

ദേശീയവും അന്തർദേശീയവുമായ ഈ സംവിധാനം വേണ്ടത്ര സാമ്പത്തിക വിഭവങ്ങളും, അധികാരവും നൽകി പശ്ചിമഘട്ടത്തിൽ നടപ്പിലാക്കിയാൽ പ്രാദേശിക സമൂഹങ്ങളുടെ ഫലപ്രദ മായ പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയും.

ലോകപൈതൃക കൺവെൻഷൻ

പശ്ചിമഘട്ടം സമാനതകളില്ലാത്ത ഒരു ജൈവപൈതൃകമാണെന്നും അതിനെ സംരക്ഷിച്ച്‌ പരി സ്ഥിതിപരമായും സാമൂഹ്യമായും, ആരോഗ്യകരമായ വികസന പമ്ലാവിലൂടെ അതിനെ പരിരക്ഷി ക്കണമെന്നും ഉള്ള കാര്യത്തിൽ ആർക്കും തർക്കമില്ല അക്കാരണത്താലാണ്‌ പശ്ചിമഘട്ടത്തെ മുഴു വൻ പരിസ്ഥിതി ദുർബലമേഖലയായും അതിൽ ഭൂരിഭാഗം പ്രദേശങ്ങളെയും പരിസ്ഥിതി ദുർബല മേഖല ഒന്നിലും രണ്ടിലും ഉൾപ്പെടുമെന്നും ഈ സമിതി ശുപാർശചെയ്യുന്നത്‌ ഈ മേഖലകളുടെ അതിർത്തി നിർണ്ണയം, മാനേജ്‌മെന്റ ്‌ സംവിധാനം, പദ്ധതി നടപ്പാക്കൽ തുടങ്ങിയവ താഴേക്ക്‌ ഗ്രാമ സഭകൾ വരെയുള്ള പ്രാദേശിക ഘടകങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണമെന്നും ഈ സമിതി നിർദ്ദേശിക്കുന്നു വിശദമായ ഈ നിർദ്ദേശങ്ങൾ ഇപ്പോൾ കേന്ദ്രസർക്കാർ സമർപ്പിച്ചിട്ടുള്ള നിർദ്ദേശ ങ്ങളേക്കാൾ "യുനെസ്‌കോ"യുടെ പൈതൃകപരിപാടിയുടെ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവ രിക്കാൻ പ്രാപ്‌തമാണെന്ന്‌ സമിതി വിശ്വസിക്കുന്നു യു.എൻ പെർമനന്റ ്‌ ഫോറത്തിന്റെ ന്യൂയോർക്കിൽ നടന്ന 10-ാമത്‌ സെഷനിൽ 2011 മെയ്‌17ന്‌ ഇന്ത്യ സമർപ്പിച്ച പ്രാദേശിക പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾക്കെതിരെ ഉയർന്ന എതിർപ്പുകൾ തരണം ചെയ്യാൻ സമിതിയുടെ ഈ നിർദ്ദേശങ്ങൾക്ക്‌ കഴിയും (അനുബന്ധം 3)

............................................................................................................................................................................................................

253

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/280&oldid=159369" എന്ന താളിൽനിന്ന് ശേഖരിച്ചത്