താൾ:Gadgil report.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മുന്നേറ്റത്തെ സഹായിക്കാനാവശ്യമായ പൊതുവായ ബോധവൽക്കരണം നടത്തുക എന്നത്‌ ബോർഡിന്റെ പ്രധാന ചുമതലകളിലൊന്നാണ്‌.

(റ ശുദ്ധമായ വികസന സംവിധാനം (ഇഉങ)

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച യു.എൻ ഫ്രയിം വർക്ക്‌ കൺവെൻഷന്റെ (ഡചഎഇഇഇ കീഴിലുള്ള ഒരു ഫണ്ടിങ്ങ്‌ സംവിധാനമാണിത്‌ വനവൽക്കരണവും പുനർവനവൽക്കരണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടും ഇതിനുകീഴിലെ വനവൽക്കരണത്തിലൂടെ ലഭിക്കുന്ന കാർബൺ വരുമാനം പ്രാദേശിക സമൂഹങ്ങൾക്കും കർഷകർക്കുമായി നൽകുകയാണ്‌ ചെയ്യുന്നത്‌ ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി എന്ന ശൈലിയിൽ ഇത്‌ പ്രാദേശിക സമൂഹങ്ങൾക്ക്‌ നേട്ടം ലഭ്യമാക്കുന്നതിനു പുറമെ ആഗോളതലത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ്‌ നിയന്ത്രിക്കുകയും ചെയ്യുന്നു ആഗോളാടിസ്ഥാനത്തിലെ പരിസ്ഥിതി നേട്ടങ്ങൾക്ക്‌ വനവാസികൾക്കും ഗ്രാമീണ സമൂ ഹങ്ങൾക്കും പ്രതിഫലം നൽകുന്നതാണ്‌ ഈ സംവിധാനത്തിൻ കീഴിൽ ഇന്ത്യയുടെ പലഭാഗത്തും പ്രായോഗികമായ സാങ്കേതികവും സ്ഥാപനപരവും ആയ ഇടപെടലുകൾ ഉൾപ്പെടുന്ന നിരവധി വന വൽക്കരണ പദ്ധതികൾ, വനവൽക്കരണത്തിനും പുനരുദ്ധാരണത്തിലും പങ്കാളിത്ത രീതിയിൽ ഗ്രാമീണ സമൂഹങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിലും അനുകൂലമായ വലിയ ആഘാതം സൃഷ്‌ടിക്കാൻ കഴിഞ്ഞു ഏകവിളതോട്ടങ്ങൾ പ്രകൃതിദത്തമാക്കി രൂപാന്തരപ്പെടുത്തുന്നതുപോലെ യുള്ള വൻകിട പുനർവല്‌ക്കരണ പദ്ധതികൾക്കും ഈ സംവിധാനം അനുയോജ്യമാണ്‌ നിലവിൽ ഇന്ത്യയിലെ 4 വനവൽക്കരണ പ്രാജക്‌ടുകൾക്ക്‌ അനുമതി ലഭിച്ചിട്ടുണ്ട്‌ അവ ഇപ്പോൾ നടപ്പാക്കൽ ഘട്ടത്തിലാണ്‌.

(ല)

റിത്സ്‌്‌ (ഞഋഉഉ) കാലാവസ്ഥ വ്യതിയാനത്തിനുള്ള യു.എൻ ഫ്രയിംവർക്ക്‌ കൺവെൻഷനിൽ പങ്കെടുത്തവർ പല പ്രവർത്തനങ്ങളിലൂടെ കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാമെന്ന്‌ സമ്മതിച്ചിരുന്നു വന നശീ കരണത്തിലൂടെയും നിലവാരതകർച്ചയിലൂടെയും പുറത്തുവിടുന്ന ഹാനികരമായ വാതകങ്ങളുടെ അളവ്‌ കുറയ്‌ക്കുക, വനസംരക്ഷണം, കാർബൺ സ്റ്റോക്ക്‌ വർദ്ധിപ്പിക്കൽ, വനങ്ങളുടെ സുസ്ഥിരമാ നേജ്‌മെന്റ ്‌ എന്നിവ സംയുക്തമായി അറിയപ്പെടുന്നത്‌ (റിത്സ്‌്‌്‌ ഞലറൗരലറ ഋാശശൈീി ളൃീാ ഉലളീൃലമേശേീി മിറ ളീൃല ഉേലഴൃമറമശേീി എന്നാണ്‌ വനങ്ങളുടെ നശീകരണത്തിനും ഹാനികരമായ വാതകങ്ങൾ പുറ ത്തുവിടുന്നതിനും കാരണമായ വനത്തിന്മേലുള്ള മനുഷ്യന്റെ സമ്മർദ്ദം കുറയ്‌ക്കാൻ ഫലപ്രദമായ മാർങ്ങങ്ങൾ കണ്ടെത്താൻ എല്ലാ രാജ്യങ്ങളേയും "കാൻകൺ' കരാർ പ്രാത്സാഹിപ്പിക്കുന്നു റീഡിനെ സുസ്ഥിര വികസനവും ദാരിദ്യ്രനിർമ്മാർജ്ജനവുമായി ബന്ധപ്പെടുത്തി വനസംരക്ഷണത്തിലും മാനേ ജ്‌മെന്റിലും കാർബൺ സ്റ്റോക്കിലും പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തിവേണം വനനശീകര ണവും വനങ്ങളുടെ നിലവാരതകർച്ചയും പരിഹരിക്കാൻ ആകയാൽ "റിത്സ്‌' പ്രവർത്തനങ്ങൾക്ക്‌ ഇന്ത്യയിൽ സാധ്യതകൾ ഏറെയാണ്‌ പ്രാദേശിക ജനങ്ങളുടെ അവകാശങ്ങൾക്ക്‌ അർഹമായ പരി ഗണന നൽകണമെന്നുമാത്രം ഇത്തരം പ്രവർത്തനങ്ങൾക്ക്‌ സാമ്പത്തികസഹായം തേടുന്ന യുക്തി സഹമായൊരു ആരംഭകേന്ദ്രമാണ്‌ പശ്ചിമഘട്ടം.

തീരുമാനങ്ങൾ

വനസംരക്ഷണത്തിലും മാനേജ്‌മെന്റിലും പ്രാദേശികസമൂഹങ്ങളെ പങ്കെടുപ്പിക്കേണ്ടതിന്റെ ആവ ശ്യവും പ്രാധാന്യവും ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്‌ ആയതിനാലാണ്‌ നിരവധി നയങ്ങൾക്ക്‌ രൂപം നൽകുകയും സംയുക്തവനം മാനേജ്‌മെന്റ ്‌ പരിപാടിപോലെയുള്ള വൻപദ്ധതികൾ നടപ്പാക്കിവരു ന്നതും വനം സംരക്ഷണത്തിനും മാനേജ്‌മെന്റിനും ഇന്ത്യയ്‌ക്ക്‌ ബഹുമുഖസ്ഥാപനസമീപനമാണു ള്ളത്‌ സംയുക്തവനം മാനേജ്‌മെന്റ ്‌, സാമൂഹ്യവനവൽക്കരണം, കൃഷിസ്ഥലവനവൽക്കരണം തുട ങ്ങിയ പരമ്പരാഗത പ്രവർത്തനങ്ങളിലൂടെ വനം മാനേജ്‌മെന്റിൽ നമുക്ക്‌ സമ്പന്നമായ പരിചയമു ണ്ടെങ്കിലും ഇതിൽ പ്രാദേശിക സമൂഹങ്ങളുടെ യഥാർത്ഥ പങ്കാളിത്തവും ശാക്തീകരണവും പരിമി തമാണ്‌ വിശാലമായ ഈ പരിചയവും നിലവിലുള്ള നയങ്ങളും ഉപയോഗിച്ച്‌ പുതിയ പരിപാടി കൾക്കും സംവിധാനങ്ങൾക്കും കീഴിൽ സുസ്ഥിര-പങ്കാളിത്ത വനവൽക്കരണത്തെ പ്രാത്സാഹിപ്പി ക്കാൻ സാമ്പത്തികാധികാരങ്ങളും സ്ഥാപനങ്ങളും കൈമാറ്റം ചെയ്യുന്നതുൽപ്പെടെയുള്ള അനു യോജ്യമായ നയങ്ങൾ രൂപീകരിച്ച്‌ നടപ്പാക്കേണ്ടത്‌ ആവശ്യമാണ്‌ ഇതനുസരിച്ചുള്ള ചില ശുപാർശ കൾ ചുവടെ.

............................................................................................................................................................................................................

252

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/279&oldid=159367" എന്ന താളിൽനിന്ന് ശേഖരിച്ചത്