താൾ:Gadgil report.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഗിരിയിലെ സിൻഗാര കാപ്പിതോട്ടങ്ങളിലെ മുൾച്ചെടികാടുകളും ആനകളുടെ സഞ്ചാരപഥങ്ങളാണ്‌. ആകയാൽ ഇവിടങ്ങളിൽ ഭൂമി മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കുന്ന നിയന്ത്രണ ഉത്തരവുകളും ജൈവആവാസ വ്യവസ്ഥാസേവനങ്ങൾക്ക്‌ പ്രതിഫലം നൽകുന്നതും കൈകോർത്തു പോയെങ്കിൽ മാത്രമേ സംരക്ഷണ ലക്ഷ്യം നേടാൻ കഴിയൂ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങുകളെ സംരക്ഷിക്കാനായി തോട്ടങ്ങൾക്കുള്ളിലെ നിത്യഹരിതവനങ്ങൾ സംര ക്ഷിക്കുന്ന കമ്പനികളുണ്ട്‌ സ്വകാര്യഭൂമിയിലെ വനങ്ങളും പുൽമേടുകൾപോലെയുള്ള പ്രകൃതിദത്ത വനങ്ങളും സംരക്ഷിക്കുന്ന കമ്പനികളുണ്ട്‌ ഇപ്രകാരം സംരക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ അവയ്‌ക്ക്‌ പ്രതിഫലം നൽകണം ഈ പ്രതിഫലം അവർക്ക്‌ നേരിട്ട്‌ പണമായി നൽകണമെന്നില്ല. ഒരു പരോക്ഷ അംഗീകാരമെന്ന നിലയിൽ അവയ്‌ക്ക്‌ ഒരു "സർട്ടിഫിക്കേഷൻ' സംവിധാനം ഏർപ്പെ ടുത്തിയാൽ അത്‌ ആ കമ്പനികളുടെ അന്ത ്‌ ഉയർത്തുകയും അതുവഴി അവയുടെ ഉല്‌പ്പന്നങ്ങൾക്ക്‌ ആഭ്യന്തര വിപണിയിലും അന്താരാഷ്‌ട്രവിപണിയിലും ഉയർന്ന വില ലഭിക്കുകയും ചെയ്യും.

യ പാട്ടഭൂമിയിലെ തോട്ടങ്ങൾ പാട്ടഭൂമിയിലെ തോട്ടങ്ങൾക്കും ഇപ്രകാരം പ്രതിഫലം നൽകണമോ എന്നത്‌ തർക്കവിഷയ മാണ്‌.പരിസ്ഥിതിവാദികളുടെ വാദഗതി ഇപ്പോഴത്തെ പാട്ടകാലാവധി അവസാനിച്ചാലുടൻ ഈ ഭൂമി കൾ തിരികെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ്‌ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലേയും പാട്ട വ്യവസ്ഥയിലുള്ള ഭൂമിയിലേയും തോട്ടങ്ങളുടെ വിസ്‌തീർണ്ണം സംബന്ധിച്ച കൃത്യ മായ കണക്കില്ലെങ്കിലും രണ്ടാമത്‌ പറഞ്ഞ ഇനം തോട്ടങ്ങൾ പശ്ചിമഘട്ടത്തിൽ താരതമ്യേന കുറ വാണ്‌ ഇത്തരം തോട്ടങ്ങളുടെ നിയന്ത്രണം സർക്കാർ തിരിച്ചെടുക്കുമ്പോൾ ഇവിടെയുള്ള വലി യൊരു വിഭാഗം തൊഴിലാളികളുടെ കാര്യം കൂടി പരിഗണിക്കേണ്ടതായുണ്ട്‌ ഇവരെ തൊഴിൽ രഹി തരാക്കുന്ന പ്രശ്‌നം സാമൂഹ്യമായി അംഗീകരിക്കാൻ സാധിക്കാത്തതും രാഷ്‌ട്രീയമായി വളരെ പ്രശ്‌ന ങ്ങൾ സൃഷ്‌ടിക്കുന്നതുമാണ്‌.സ്വദേശി വൃക്ഷങ്ങളുടെ തോട്ടങ്ങളായി ഇവയെ മാറ്റിയെങ്കിൽ മാത്രമേ ഇവയിലെ ജൈവവൈവിദ്ധ്യ സംരക്ഷണം സാദ്ധ്യമാകൂ ലാഭ-നഷ്‌ടാടിസ്ഥാനത്തിൽ സ്വകാര്യമേഖ ലയ്‌ക്കു മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയൂ വനം പുനരുജ്ജീവനത്തിന്റെയും നിയന്ത്രിത പ്രകൃതി ടൂറിസത്തിന്റെയും ഒരു സംയുക്ത തന്ത്രത്തിലൂടെ തനത്‌ തോട്ടപ്രദേശത്തിന്റെ വിസ്‌തീർണ്ണം കുറച്ച്‌ അത്തരം പ്രദേശങ്ങളിലെ സുസ്ഥിര ഭൂവിനിയോഗത്തിനുള്ള സാമ്പത്തിക സാധ്യത ലഭ്യമാ ക്കാൻ കഴിയും.

പ്രതിഫലത്തിനുള്ള സാമ്പത്തികസംവിധാനം

ഇന്ത്യയിലെ ഹരിതമേഖലയെ സംരക്ഷിക്കാനും അവയുടെ വിസ്‌തീർണ്ണം വർദ്ധിപ്പിക്കാനു മായി നിരവധി ദേശീയ നയങ്ങളും പരിപാടികളും ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കിയിട്ടുണ്ട്‌ വനവൽക്കര ണത്തിനും പുനർവനവൽക്കരണത്തിനും വനസംരക്ഷണത്തിനും സാമ്പത്തിക സഹായം ലഭ്യമാ ക്കാനുപകരിക്കുന്ന അന്താരാഷ്‌ട്ര സംവിധാനങ്ങൾ ഇപ്പോൾ രൂപപ്പെട്ട്‌ വരുന്നുണ്ട്‌ പശ്ചിമഘട്ടത്തിലെ വനങ്ങളെയും ജൈവവൈവിദ്ധ്യത്തെയും സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന കമ്പനികൾക്കും സമൂഹങ്ങൾക്കും വ്യക്തികൾക്കും ഇത്തരം പദ്ധതികളിലൂടെ പ്രതിഫലം നൽകാൻ കഴിയും.

(മ ഗ്രീൻ ഇന്ത്യാമിഷൻ

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ദേശീയ കർമ്മപദ്ധതിയുടെ കീഴിൽ രൂപീകരിച്ച 8 മിഷനുകളിൽ ഒന്നാണ്‌ ഹരിത ഇന്ത്യയ്‌ക്കായുള്ള ദേശീയ മിഷൻ കാലാവസ്ഥാ വ്യതിയാന ലഘൂക രണം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ജൈവവൈവിദ്ധ്യസംരക്ഷണം, വനത്തെ ആശ്രയിക്കുന്ന സമൂഹ ങ്ങളുടെ ജീവിത സുരക്ഷ എന്നിവയിൽ വനമേഖലയ്‌ക്കുള്ള സ്വാധീനം ഈ മിഷൻ അംഗീകരിക്കു ന്നുണ്ട്‌ കാലാവസ്ഥാ വ്യതിയാനത്തെ അതുമായി പൊരുത്തപ്പെടാനും അതിനെ ലഘൂകരിക്കാനു മുള്ള സംയുക്ത നടപടികളിലൂടെ നേരിടാമെന്നാണ്‌ മിഷൻ ലക്ഷ്യമിടുന്നത്‌ ആ നടപടി ചുവടെ പറ യുന്ന കാര്യങ്ങൾക്ക്‌ സഹായിക്കും.

(രശറ:132 സുസ്ഥിരതയോടെ കൈകാര്യം ചെയ്യുന്ന വനങ്ങളിലും മറ്റ്‌ ജൈവആവാസ വ്യവസ്ഥകളിലും

കാർബൺ താഴുന്നത്‌ (രമൃയീി ശെിസ വെർദ്ധിപ്പിക്കുക. വംശനാശഭീഷണി നേരിടുകയും മറ്റും ചെയ്യുന്ന സസ്യജീവജാലങ്ങളേയും ജൈവ ആവാസ വ്യവസ്ഥയേയും മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തുക.

(രശറ:132)

............................................................................................................................................................................................................

250

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/277&oldid=159365" എന്ന താളിൽനിന്ന് ശേഖരിച്ചത്