താൾ:Gadgil report.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ക്ഷിത പ്രദേശങ്ങൾക്കുള്ള ജൈവ-ടൂറിസം നയത്തിന്റെ കരട്‌ കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാ ലയത്തിന്റെ വെബ്‌സൈറ്റിൽ 2011 ജൂൺ 2 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ സംരക്ഷിത മേഖലകൾക്ക ടുത്തുള്ള സ്വകാര്യ ഭൂവുടമകൾക്ക്‌ വന സംരക്ഷണത്തിന്‌ സാമ്പത്തികസഹായം നൽകുന്ന തിന്‌ ഇതിൽ വ്യവസ്ഥയുണ്ട്‌.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പ്രാത്സാഹനത്തിനും ന്യായമായ പ്രതി ഫലം നേരിട്ട്‌ നൽകുന്നിതിനെ സമിതി അനുകൂലിക്കുന്നു ഇതിന്‌ പര്യാപ്‌തമായ ഒരു ചട്ടക്കൂടിന്‌ രൂപം നൽകേണ്ടതുണ്ട്‌ ചില ഉദാഹരണങ്ങൾ ചുവടെ

സംരക്ഷണത്തന്‌ പ്രതിഫലം നേരിട്ട്‌:

(ശ)

പ്രതിഫലം ജനങ്ങൾക്ക്‌  : പശ്ചിമഘട്ട മേഖലയിലെ ഭൂമിയുടെ ഗണ്യമായ ഭാഗം വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലാണ്‌.

അനേകം ആവാസകേന്ദ്രങ്ങൾ, കൃഷി ചെയ്യുന്ന പ്രദേശങ്ങൾ, മറ്റ്‌ കാര്യങ്ങൾക്ക്‌ ഉപയോഗപ്പെ ടുത്തുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവയെല്ലാം ഇതിൽപെടും തന്ത്രപ്രധാന സ്ഥാനങ്ങ ളിലുള്ള ഇത്തരം ഭൂമിയിൽ പരമാവധി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നത്‌ മേല്‌പറഞ്ഞ അനുകൂല പരി സ്ഥിതിയുടെ പങ്ക്‌ സഫലീകരിക്കാനും വരുമാനം ഉയർത്താനും ഭൂ ഉടമകളിൽ സംരക്ഷണത്തിന്‌ അനുകൂലമായി ഒരു കാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നതിനും സഹായിക്കുന്നു രാജ്യത്ത്‌ മരം വച്ചുപിടിപ്പി ക്കൽ പരിപാടിയുടെ വിജയത്തിന്‌ ഏറ്റവും പ്രധാനം ലാഭകരമെന്ന്‌ ജനങ്ങൾ കരുതുന്ന വൃക്ഷഇന ങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമാണ്‌ ലാഭകരമായ ഇനങ്ങൾ നട്ടുവളർത്തി നിയന്ത്രിത അള വിൽ വിളവെടുപ്പ്‌ അനുവദിക്കുന്നതോടൊപ്പം ലാഭനഷ്‌ടങ്ങൾ നോക്കാതെ സ്വദേശി ഇനങ്ങൾ നട്ടു വളർത്താൻ സഹായം നൽകുകയും വേണം.

(ശശ സമൂഹങ്ങൾക്ക്‌ സഹായം  : ഭൂരിഭാഗം ഭൂമിയും ഗ്രാമസമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള വട ക്കുകിഴക്കൻ മേഖലയിൽ നിന്ന്‌ വ്യത്യസ്‌തമായി പശ്ചിമഘട്ടത്തിൽ ചെറിയൊരംശം ഭൂമി മാത്രമേ സമൂഹ ഉടമസ്ഥതയിലുള്ളു ഉദാഹരണത്തിന്‌ നീലിഗിരിയിലെ സമൂഹമേച്ചിൽപുറങ്ങൾ, പര മ്പരാഗത ടോഡ സമൂഹത്തിന്റെ പട്ടയഭൂമികൾ, ഉത്തര കന്നട ജില്ലയിലെ ബെറ്റഭൂമികൾ, കേര ളത്തിലെ കോവിലകം ഭൂമികൾ എന്നിവ ഈ ഭൂമികളിൽ പലതും മറ്റാവശ്യങ്ങൾക്കായി മാറ്റാ തിരുന്നാൽ അവയ്‌ക്ക്‌ ഉയർന്ന ജൈവവൈവിധ്യമൂല്യമുണ്ടാകും അല്ലെങ്കിലിവ വനഭൂമിയാ ക്കാനും സാധിക്കും വന്യജീവി സംരക്ഷണ നിയമത്തിൽ ഇവ സമൂഹ റിസർവ്വാക്കി മാറ്റാൻ വകുപ്പുണ്ടെങ്കിലും സമൂഹ അവകാശങ്ങളിലെ വ്യക്തത കുറവും പ്രാത്സാഹനസഹായത്തിന്റെ അഭാവവും മൂലം വൈവിദ്ധ്യത്തിന്‌ അനുയോജ്യമായി ഈ ഭൂമികൾ സംരക്ഷിക്കുന്നതിന്‌ ബന്ധ പ്പെട്ട സമൂഹങ്ങൾക്ക്‌ ധനസഹായം നൽകാവുന്നതാണ്‌.

(ശശശ കമ്പനികൾക്ക്‌ സഹായം:ജൈവ വൈവിദ്ധ്യസംരക്ഷണത്തിന്‌ കോർപ്പറേറ്റ്‌ മേഖലക്ക്‌ പ്രതി ഫലം നൽകണമെന്ന നിർദ്ദേശം പ്രയോഗികമല്ലെന്ന്‌ ആദ്യം കരുതിയെങ്കിലും അതിനുള്ള സാധ്യത പരിശോധിക്കണമെന്ന്‌ ഞങ്ങൾക്ക്‌ തോന്നുന്നു പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗവും തേയില, കാപ്പി, ഏലം, റബ്ബർ മറ്റ്‌ സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ തോട്ടങ്ങളാണ്‌ ഈ തോട്ട ങ്ങളിലെല്ലാംതന്നെ കമ്പനികളുടെയോ വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയാണ്‌. ചിലത്‌ സർക്കാർ ദീർഘകാല പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുള്ളവയും ഈ തോട്ടങ്ങളിൽ മിക്കവയും സംരക്ഷിതമേഖലകൾക്കുള്ളിലോ, അവയുടെ അതിർത്തിയിലോ ഉള്ളവയാകയാൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇവയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌ മാത്രവു മല്ല ഇവ ദേശാടനപക്ഷികളുടെയും മൃഗങ്ങളുടെയും സഞ്ചാരപഥത്തിലുമാണ്‌ ആകയാൽ സംര ക്ഷണത്തിന്‌ ഇവയ്‌ക്ക്‌ നേരിട്ട്‌ പ്രതിഫലം നൽകുന്നത്‌ അവയുടെ തന്ത്രപ്രധാന സ്ഥാന ത്തേയും ജൈവവൈവിദ്ധ്യസംരക്ഷണത്തിന്‌ അവയ്‌ക്ക്‌ ലഭ്യമാക്കാൻകഴിയുന്ന സ്ഥലത്തിന്റെ വിസ്‌തീർണ്ണവും കണക്കിലെടുത്തുവേണം.

(മ സ്വകാര്യഭൂമിയിലെ തോട്ടങ്ങൾ:

തോട്ടങ്ങളെ സംരക്ഷണപദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുക മിക്ക തോട്ടങ്ങളും അവ രുടെ ഭൂമിയുടെ ഒരു നിശ്ചിത ശതമാനം പ്രകൃതിദത്ത വനങ്ങൾക്കായി നീക്കി വയ്‌ക്കുന്നുണ്ട്‌ ജൈവ വൈവിദ്ധ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇവയ്‌ക്ക്‌ പ്രാധാന്യം വന്യമൃഗങ്ങൾക്കുള്ള സഞ്ചാരപഥം കൂടിയാണിവ ഉദാഹരണത്തിന്‌ വാൽപാറയിലെ തേയില തോട്ടങ്ങളിലെ നദീതീരകാടുകളും നീല

............................................................................................................................................................................................................

249

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/276&oldid=159364" എന്ന താളിൽനിന്ന് ശേഖരിച്ചത്