താൾ:Gadgil report.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ നേട്ടങ്ങൾ, എന്നിവ സംബന്ധിച്ച്‌ പ്രഭാഷണങ്ങൾ നടത്തിയിരുന്നു കുന്ത താലൂക്കിലെ "മഹാവിഷ്‌ണു യുവക്‌ മണ്ഡൽ' വീടുകളിൽ ഇന്ധന ക്ഷമതയുള്ള പുകയില്ലാത്ത അടുപ്പുകൾ നിർമ്മിക്കുന്നതു സംബ ന്ധിച്ച്‌ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു ഇത്തരം നിരവധി നല്ല മാതൃകകൾ നമ്മുടെ മുന്നി ലുണ്ട്‌ വളരെ ലാഭകരമായും വ്യാപകമായും ഇത്‌ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

ജനങ്ങളെ സംഘടിപ്പിക്കൽ

പരിസ്ഥിതി വികസന വഴിയിലെ ഏറ്റവും ഗൗരവതരമായ തട ം നിർദ്ധനരും നിരക്ഷരരു മായ ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾക്കുള്ളിൽ ഭിന്നിപ്പിക്കപ്പെട്ടിരിക്കുന്ന തിനാൽ ഒരു പൊതുതാല്‌പര്യത്തിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കാൻ അവർക്ക്‌ കഴിയാതെ വരുന്നു എന്നതാണ്‌ നിത്യവൃത്തിക്കുവേണ്ടി അലയുന്ന അവർക്ക്‌ സ്വന്തം ഭാവി താല്‌പര്യങ്ങൾ പരിരക്ഷി ക്കാൻ കഴിയുന്നില്ല ആകയാൽ പ്രകൃതി വിഭവ പരിപാലനത്തിനും സർക്കാർ സ്‌കീമുകളുടെ ആനു കൂല്യം ശരിയാം വണ്ണം ലഭിക്കുന്നതിനും ഇവരെ സംഘടിപ്പിക്കുന്നതിനും പരസ്‌പരം സഹകരിക്കു ന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വലിയ സംഭാവന നൽകാൻ കഴിയും ഇക്കാര്യത്തിൽ ചുവടെയുള്ള പട്ടിക വളരെ പ്രയോജനപ്പെടും.

(1)

ഗ്രാമത്തിലെ പൊതുസ്ഥലത്ത്‌ സാമൂഹ്യവനവൽക്കരണ പരിപാടിയിലുൾപ്പെടുത്തി വിറകിനും തീറ്റയ്‌ക്കും വേണ്ടിയുള്ള ഒരു തോട്ടം സംരക്ഷിച്ച്‌ നടത്താൻ ഗ്രാമവാസികളെ സംഘടിപ്പി ക്കുക.

(2 വില്ലേജ്‌ ഭൂമിയിൽ മാറിമാറി മേച്ചിൽ നടത്തുന്ന സംവിധാനം സംഘടിപ്പിക്കുക

(3 വനങ്ങളുടെ സംരക്ഷണത്തിന്‌ വനം തൊഴിലാളികൾ, സഹകരണസംഘങ്ങൾ, ഗിരിവർങ്ങക്കാർ

എന്നിവരെ സംഘടിപ്പിക്കുക.

(4 ഒരു സമൂഹ ബയോഗ്യാസ്‌ പ്ലാന്റ ്‌ സംഘടിപ്പിക്കുക.

(5 കൃഷിഭൂമിയിൽ മണ്ണ്‌ സംരക്ഷണത്തിന്‌ ഒരു സഹകരണ പരിപാടി സംഘടിപ്പിക്കുക.

സാങ്കേതിക വിദ്യകളുടെ വ്യാപനം

കീഴ്‌തട്ടിലെ സാഹചര്യങ്ങളിൽ പുതിയ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിലെ പ്രശ്‌ന ങ്ങൾ മന ിലാക്കുന്നതിലെ വീഴ്‌ചയും ഈ സാങ്കേതിക വിദ്യാവ്യാപനത്തെ പ്രാത്സാഹിപ്പിക്കുന്ന തിലെ വിമുഖതയുമാണ്‌ നമ്മുടെ വികസന പദ്ധതികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രാദേ ശിക സ്‌കൂളുകൾക്കും കോളേജുകൾക്കും, സന്നദ്ധസംഘടനകൾക്കും സാഹചര്യം അപഗ്രഥിച്ചും മാതൃകാപ്രദർശനങ്ങൾ ഒരുക്കിയും, പദ്ധതി രൂപീകരണത്തിന്‌ സന്നദ്ധസഹായം നൽകിയും സർക്കാർ ഏജൻസികളുമായി ആശയഐക്യം സ്ഥാപിച്ചും പദ്ധതികൾ നടപ്പിലാക്കാനുള്ള ഏജൻസികളായി പ്രവർത്തിച്ചും ഈ പ്രക്രിയയിൽ വളരെ സജീവമായി പങ്കെടുക്കാൻ സാധിക്കും പരിഗണന അർഹി ക്കുന്ന ചില സാങ്കേതിക മാതൃകകൾ ചുവടെ.

(1 തരിശായി കിടക്കുന്ന മലഞ്ചെരിവുകളിൽ പ്രദേശിക ജനസമൂഹത്തിന്‌ ഉപയോഗമുള്ള ഇന

ങ്ങൾ വച്ചുപിടിപ്പിക്കുക.

(2 ഇന്ധനക്ഷമതയുള്ള പുകയില്ലാത്ത അടുപ്പുകൾ

(3 നിർമ്മാണത്തിന്‌ സിമന്റും മണലും ചേർത്തുണ്ടാക്കിയ കട്ടകൾ.

(4 സുലഭ ശൗഛാലയ കക്കൂസുകൾ

പരിസ്ഥിതി സൗഹൃദവികസന പ്രക്രിയയെ പ്രാത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ-സന്നദ്ധ സംഘടന കൾക്ക്‌ പല മാർങ്ങങ്ങളുമുണ്ട്‌ അതേസമയം സാമൂഹ്യ വനവൽക്കരണത്തിനുള്ള നഴ്‌സറികൾ സ്ഥാപിച്ചും പട്ടികവർങ്ങവീടുകളിൽ അടുപ്പുകൾ നിർമ്മിച്ചു സ്വന്തം വിഭവസമാഹരണം ശക്തി പ്പെടുത്താനും അവർക്ക്‌ കഴിയും.

സർവ്വകലാശാലകളുടേയും ശാസ്‌ത്രസാഥാപനങ്ങളുടേയും പങ്ക്‌

പശ്ചിമഘട്ടമേഖലയിൽ ശാസ്‌ത്രീയ ഗവേഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും ഉയർന്ന

മുൻഗണനയുള്ള മേഖലകളുടെ പട്ടികയാണ്‌ ചുവടെ ചേർത്തിട്ടുള്ളത്‌.

............................................................................................................................................................................................................

245

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/272&oldid=159360" എന്ന താളിൽനിന്ന് ശേഖരിച്ചത്