താൾ:Gadgil report.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഇത്‌ മാറും.

പ്രാദേശികാവസ്ഥയുടെ അപഗ്രഥനം

ഒരു പ്രദേശത്തിന്റെ പ്രത്യേകിച്ചും പശ്ചിമഘട്ടം പോലെയുള്ള മലനിരകളിലെ പരിസ്ഥിതി, വികസന പ്രശ്‌നങ്ങൾ വ്യത്യസ്‌തമായിരിക്കും മഴ ലഭ്യത, ഭൂഘടന, വനനശീകരണത്തിന്റെ വ്യാപ്‌തി, ജനസമ്മർദ്ദം തുടങ്ങിയവയിലെ വ്യതിയാനമാണ്‌ ഇതിന്‌ കാരണം ഒരു പ്രദേശത്തിന്റെ പ്രത്യേക പ്രശ്‌നങ്ങൾ അറിയുന്നതിനോ അന്വേഷിക്കുന്നതിനോ ആധുനിക സാങ്കേതിക ഉപകരണങ്ങളുടേയോ വൈദഗ്‌ധ്യത്തിന്റെയോ ആവശ്യമില്ല എന്നാൽ ആസൂത്രണ വികാസത്തിന്‌ ഇവ വളരെ വിലപ്പെട്ട താണ്‌.സ്‌കൂളുകൾക്കും, കോളേജുകൾക്കും സന്നദ്ധ ഏജൻസികൾക്കുമെല്ലാം ഒരു പ്രത്യേക പ്രദേശ ത്ത്‌ ഇത്തരം ലളിതവും പ്രയോജനകരവുമായ അന്വേഷണങ്ങൾ നി ാരമായി നടത്താം അന്വേഷി ക്കാനുള്ള ചില വിഷയങ്ങളുടെ സാമ്പിൾ ചുവടെ ചേർക്കുന്നു.

(1 വർഷത്തിൽ വിവിധ മാസങ്ങളിൽ കിണറുകളിലെ ജലത്തിന്റെ ആഴം എന്ത്‌ ഇലക്‌ട്രിക്‌ പമ്പു

സെറ്റുകൾ വച്ചതോടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ അളവിൽ എന്തുമാറ്റമുണ്ടായി?

(2)

(3)

നേരത്തെ മേച്ചിൽപുറങ്ങളായിരുന്ന ഭൂമിയുടെ എത്ര ഭാഗം ഇന്ന്‌ "യുപറ്റോറിയം' എന്ന പാഴ്‌ച്ചെടി വളർന്ന്‌ ഉപയോഗശൂന്യമായി?

ഒരു വികസനപദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കപ്പെട്ട കർഷകർക്കു ലഭിച്ച നഷ്‌ടപ രിഹാരത്തിൽ എന്തുമാത്രം അവർ ഉല്‌പ്പാദനപരമായ കാര്യങ്ങളിൽ നിക്ഷേപിച്ചു?

(4)

ഓരോ വർഷവും മേച്ചിലിനായി ഉപയോഗിക്കുന്ന വൈക്കോലിന്റെ അളവെത്ര?

(5 വ്യത്യസ്‌ത സീസണുകളിൽ കൊതുകിലൂടെ മലമ്പനി ബാധയുണ്ടാകുന്നവരുടെ സംഖ്യ എത്ര?

(6 വിവിധ സമയങ്ങളിൽ സമൂഹത്തിലെ വിവിധഭാഗങ്ങളിൽ ഉദരസാംക്രമിക രോഗങ്ങൾ ബാധി

ക്കുന്നവരുടെ എണ്ണം എത്ര?

(7 കമുകിൻ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനിയുടെ അളവെത്ര ഏത്‌ കീടനാശിനി

യാണ്‌ ഉപയോഗിക്കുന്നത്‌ ഇതുമൂലം വിഷബാധ ഉണ്ടായവരായി സംശയിക്കുന്നവരെത്ര?

(8 കുന്നിൻചരിവുകളിലെ കൃഷി മറ്റൊരിടത്തേയ്‌ക്ക്‌ മാറ്റുമ്പോൾ ഭൂമി തരിശിടാൻ അനുവദിച്ചിട്ടു

ള്ളത്‌ എത്രവർഷമാണ്‌?

(9)

ഔഷധ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന പ്രാദേശിക സസ്യങ്ങൾ എതെല്ലാം?

(10 വീടുകളിൽ പാചകത്തിന്‌ ഉപയോഗിക്കുന്ന ഊർജ്ജസ്രാത ്‌ ഏതാണ്‌?

ഇന്ത്യൻ പരിസ്ഥിതിയെ സംബന്ധിച്ച്‌ മേല്‌പറഞ്ഞ രീതിയിൽ സ്വതന്ത്രവും പരസ്യവുമായ ഒരു വിവരസ്രാത ്‌ സംഘടിപ്പിച്ചാൽ പരിസ്ഥിതി സൗഹൃദ വികസനത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരംനൽകാൻ കഴിവുള്ള വിവരങ്ങളുടെ ഒരു ഖനിയായിരിക്കുമത്‌ വ്യക്തമായ പ്രാദേശിക പ്രശ്‌ന ങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അവയ്‌ക്ക്‌ പരിഹാരം കാണുന്നതിനും ഇത്‌ ഉപകരിക്കും വിദ്യാ ഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ സഹായിയായും ഇത്‌ ഉപയോഗിക്കാം.

പൊതുജനബോധവൽക്കരണം

പ്രാദേശികമായി സാംഗത്യമുള്ള പരിസ്ഥിതി, വികസന പ്രശ്‌നങ്ങളെ പറ്റി സാങ്കേതിക വിദ ഗ്‌ധർക്കും ഭരണകർത്താക്കൾക്കും വിവരം നല്‌കുന്നതിലും ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും വലിയൊരു പങ്ക്‌ വഹിക്കാൻ കഴിയും. മാധ്യമങ്ങളുടെ വിവിധ രൂപങ്ങളായ പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, നാടകങ്ങൾ, ഗാനങ്ങൾ എന്നി വയെല്ലാം ഇക്കാര്യത്തിൽ ഉപയോഗിക്കാം കേരളത്തിൽ പയ്യന്നൂരിലുള്ള പരിസ്ഥിതി വിദ്യാഭ്യാസ ത്തിനുള്ള സൊസൈറ്റിയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഇതു സംബന്ധിച്ച്‌ പ്രദർശന ങ്ങളും, സഞ്ചരിക്കുന്ന നാടക-കലാസംഘങ്ങളും, സംഘടിപ്പിക്കുകയും പുസ്‌തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയും പ്രകൃതിക്യാമ്പുകൾ നടത്തുകയുംചെയ്യുന്നുണ്ട്‌ സിർസി താലൂക്കിലെ "ഹൾഗോൾ ഗ്രൂപ്പ്‌ വില്ലേജസ്‌-കോ-ഓപ്പറേറ്റീവ്‌ സർവ്വീസ്‌ സൊസൈറ്റി അവരുടെ അംഗങ്ങൾക്കു വേണ്ടി ലൈവ്‌സ്റ്റോക്ക്‌ മാനേജ്‌മെന്റ ്‌, തീറ്റ സ്രാത ്‌ വികസനം, തൊഴുത്തിൽ തീറ്റനൽകുന്നതിന്റെ

............................................................................................................................................................................................................

244

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/271&oldid=159359" എന്ന താളിൽനിന്ന് ശേഖരിച്ചത്