താൾ:Gadgil report.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ലേക്ക്‌ മേൽപ്പറഞ്ഞ പക്ഷികളുടെ ചെക്ക്‌ ലിസ്റ്റ്‌ നൽകിയാൽ അത്‌ പരിശോധിക്കുന്നവരുടെ അറി വിൽപെടുന്ന മറ്റേതെങ്കിലും ഇനം പക്ഷികളുണ്ടെങ്കിൽ ആ ലിസ്റ്റിൽ കൂട്ടിചേർക്കുകയുമാകാം ഈ പക്ഷികളുടെ രൂപം വിക്കിമീഡിയ കോമൺസിലും അവയുടെ പ്രാദേശിക പേരുകൾ മലയാളം വിക്കി ഡിക്ഷ്‌ണറിയിലും ക്ലാസിഫിക്കേഷൻ വിവരങ്ങൾ വിക്കിസ്‌പീഷീസ്‌ലും കോളേജ്‌ കാമ്പസിന്റെ സ്ഥാനം ഗുഗിൾ എർത്ത്‌ ഇമേജിലും ചേർക്കാം.

ഒരു സ്വകാര്യ/പൊതു നെറ്റ്‌വർക്കിൽ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ ചേർക്കാനോ ഭേദഗതി വരുത്താനോ വേണ്ടിയുള്ള ഒരു സംവിധാനം എല്ലാവർക്കും ലഭ്യമാക്കണം പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ ജലസ്രാ ത ുകളിൽ നിന്ന്‌ ജലത്തിന്റെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണം വിവിധ അന്വേ ഷണങ്ങളിൽ നിന്ന്‌ ലഭിക്കുന്ന വിവരം ഈ സംവിധാനത്തിലേക്ക്‌ അപ്‌ ലോഡ്‌ ചെയ്യാൻ അവരെ ചുമതലപ്പെടുത്തുക ഒരു മോഡറേറ്റർ ഇത്‌ വിലയിരുത്തണം, സംയോജിപ്പിക്കണം, അപഗ്രഥിക്കണം, അവസാനം പൊതുജനങ്ങളുമായി പങ്കുവയ്‌ക്കുകയും വേണം.

ഇന്ത്യയുടെ പരിസ്ഥിതിയെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്ന ഈ സംയുക്ത പ്രക്രിയയ്‌ക്ക്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി തന്നെ പ്രാരംഭം കുറിക്കണം ഇതിന്റെ ഒരു പൈലറ്റ്‌ പ്രാജക്‌ട്‌ പശ്ചിമഘട്ട ജില്ലകളിൽ നിന്നുതന്നെ തുടങ്ങും നഗര-ഗ്രാമമേഖലകളിൽ നിന്നുള്ള ജൂനിയർ, അണ്ടർ ഗ്രാജ്വേറ്റ്‌ കോളേജുകളിലെ വിദ്യാർത്ഥികളുടെ കൺസോർഷ്യവുമായി ചേർന്ന്‌ പ്രവർത്തിക്കാൻ താല്‌പര്യമുള്ള ആ ജില്ലയിലെ വ്യക്തികളെകൂടി ഈ പരിപാടിയിൽ പങ്കാ ളികളാക്കണം തക, തകക ക്ലാ ുകളിലേയും എല്ലാ രണ്ടാംവർഷം അണ്ടർ ഗ്രാജ്വേറ്റുകൾക്കും പരിസ്ഥിതി സംബന്ധിച്ച ഒരു പ്രധാന പ്രാജക്‌ട്‌ ചെയ്യേണ്ടതുള്ളതിനാൽ ഇത്‌ ഏറെ ഗുണം ചെയ്യും ഇന്ത്യയി ലുടനീളമുള്ള എല്ലാ പഞ്ചായത്തുകളും നഗരസഭകളും ജനങ്ങളുടെ ജൈവവൈവിദ്ധ്യ രജിസ്റ്റർ ' എന്ന പേരിൽ അവരവരുടെ പരിധിയിലുള്ള പ്രാദേശിക ജൈവവൈവിദ്ധ്യവിഭവങ്ങളും ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തി വയ്‌ക്കണമെന്ന്‌ 2002 ലെ ജൈവ വൈവിദ്ധ്യ നിയമം അനുശാസിക്കുന്നു.

ഇത്തരമൊരു പരിപാടി വിജയിപ്പിക്കണമെങ്കിൽ അതിന്‌ ശക്തമായ ശാസ്‌ത്രീയ പിന്തുണ ആവശ്യമാണ്‌ ജ്ഞരുൾപ്പെട്ട പ്രാദേശിക ജില്ലാധിഷ്‌ഠിത ശാസ്‌ത്രജ്ഞർ ഉൾപ്പെട്ട ഒരു സാങ്കേതിക പിന്തുണ കൺസോർഷ്യത്തിന്റെ സഹായത്തോടെ പശ്ചിമഘട്ട അതോറിട്ടിക്ക്‌ ഇത്‌ ലഭ്യമാക്കാവുന്ന താണ്‌ വിശദമായ പഠന മാർങ്ങരേഖകൾ, പഠനത്തിന്‌ പിൻബലമേകാൻ സമാഹരിക്കുന്ന സ്ഥിതി വിവരക്കണക്കുകൾ രേഖപ്പെടുത്താനുള്ള മാതൃകകൾ, ജലത്തിന്റെ ഗുണമേന്മയുടെ ജൈവസൂചക ങ്ങൾക്കുള്ള ഫീൽഡ്‌ ഗൈഡുകൾ തുടങ്ങിയ മാന്വലുകൾ ഈ ഗ്രൂപ്പ്‌ വികസിപ്പിച്ചെടുക്കണം സാങ്കേ തിക പിന്തുണ കൺസോർഷ്യത്തിനുള്ള പ്രധാന ചുമതല വിദ്യാർത്ഥികളും മറ്റുള്ളവരും വിവിധ വിക്കിസൈറ്റുകളിൽ നൽകുന്ന പ്രാഥമിക സ്ഥിതിവിവരക്കണക്കുകളുടെ ഗുണമേന്മ വിലയിരുത്തി "പശ്ചിമഘട്ട പരിസര' എന്ന പേരിൽ പ്രസിദ്ധീകരിക്കാൻ പാകത്തിലാക്കുക എന്നതാണ്‌ ഈ വിജ്ഞാ നശേഖരത്തിൽ നിന്ന്‌ ഗുണമേന്മയുള്ളത്‌ തെരഞ്ഞെടുക്കാനും അത്‌ ലഭ്യമായ ശാസ്‌ത്രീയ വിജ്ഞാ നത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനും സഹായിക്കാൻ ഈ കൺസോർഷ്യത്തിന്‌ കഴിയും. മേല്‌പറഞ്ഞ വിവരങ്ങളിൽ ഏറിയ പങ്കും ഗുണമേന്മയുള്ളവയും പ്രാദേശികമായി താല്‌പര്യമുള്ള വയും ആകയാൽ "പശ്ചിമഘട്ട പരിസരപ്രകാശന' എന്ന പേരിൽ ഒരു ഓൺലൈൻ പ്രസിദ്ധീകരണ മാക്കുന്നത്‌ ഫലവത്തായിരിക്കും.

ഒരിക്കൽ ശരിയാംവണ്ണം വിലയിരുത്തി പ്രസിദ്ധീകരിച്ചാൽ ഈ വിവരങ്ങൾ വിക്കിപീഡിയ

യിൽ ലേഖനങ്ങൾ എഴുതാനായി ഉപയോഗിക്കാം.

പരമാവധി വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇതിന്റെ ഗുണമേന്മ അപ്പപ്പോൾ വിലയിരു ത്താനും കൂടുതൽ വിവരങ്ങൾ ചേർക്കാനും കഴിയുമെന്നതിനാൽ ഇത്‌ വളരെ അനുകൂലമായ ഒരു "ഫീഡ്‌ ബാക്ക്‌' സംവിധാനമായിരിക്കും വിദ്യാർത്ഥികളും മറ്റ്‌ തല്‌പരകക്ഷികളും പരിസ്ഥിതി സംബ ന്ധിച്ച വിവരങ്ങൾ കൂടുതൽ കൂടുതൽ ആർജ്ജിക്കുന്നതിനാൽ പരസ്ഥിതി വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മയും മെച്ചപ്പെടും ഇതിലന്തർലീനമായിട്ടുള്ള സുതാര്യത ഇതിന്റെ സ്വീകാര്യതയും അന്ത ും ഉയർത്തും വിദഗ്‌ധർ ഉൾപ്പെടെ എല്ലാവർക്കും സ്ഥിതിഗതികൾ വിലയിരുത്താനും,കുറ്റങ്ങളും കുറവു കളും ചൂണ്ടിക്കാട്ടാനും മെച്ചപ്പെടുത്താനും ഉള്ള വേദി എന്ന നിലയിൽ ഇത്‌ ഒരു സ്വയം തിരുത്തൽ സംവിധാനമായി പ്രവർത്തിക്കും ഭാവിയിലിത്‌ പൂർണ്ണമായി സുതാര്യവും, ഇന്ത്യയിലെ പരിസ്ഥി തിയെ സംബന്ധിച്ച്‌ എല്ലാവർക്കും പ്രാപ്യമായ വിവര സ്രാത ും, എല്ലാവിവരങ്ങൾക്കും വേണ്ടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റുള്ളവർക്കും ആശ്രയിക്കാവുന്ന ഒരു സംവിധാനവുമായി

............................................................................................................................................................................................................

243

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/270&oldid=159358" എന്ന താളിൽനിന്ന് ശേഖരിച്ചത്