താൾ:Gadgil report.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(രശറ:132)

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഇതിനായുള്ള കൺസൽട്ടന്റ ്‌ നിയമനം സ്വാഗതാർഹമാണ്‌ പക്ഷെ പ്രാജക്‌ട്‌ ഭാരവാഹികൾ ഇതിനുള്ള തുക പരിസ്ഥിതി-വനം മന്ത്രാലയത്തിലടയ്‌ക്കുകയും മന്ത്രാലയം കൺസൾട്ടന്റിനെ നിശ്ചയിക്കുകയും ചെയ്‌താൽ കൺസൾട്ടന്റിന്റെ നിഷ്‌പക്ഷത ഉറപ്പുവരുത്താൻ കഴിയും.

(രശറ:132)

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയ മേഖലാ- ആവർത്തന ആഘാത അപഗ്രഥനത്തിലേക്ക്‌ നീങ്ങുകയും വാഹകശേഷി പഠനം നടത്തുകയുമാണ്‌ വേണ്ടത്‌.

ക്ലിയറൻസ്‌ നടപടിക്രമം (2006 പുന:പരിശോധിക്കണം.

2006ൽ ഏർപ്പെടുത്തിയ പരിസ്ഥിതി ആഘാത അപഗ്രഥന ക്ലിയറൻസ്‌ നടപടിക്രമങ്ങൾ പുന:പരി

ശോധിക്കണം.

(രശറ:132)

പരിസ്ഥിതി ക്ലിയറൻസിൽ നിഷ്‌ക്കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കുന്നതിൽ പരിസ്ഥിതി -വനം മന്ത്രാലയത്തിന്റെ റീജയണൽ ആഫീസിനുള്ള ചുമ തല ക്ലിയറൻസ്‌ രേഖയിൽ വ്യക്തമാക്കിയിരിക്കണം ഈ ചുമതല സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകൾ ഏറ്റെടുക്കുന്നതായിരിക്കും ഉചിതം പ്രാദേശികമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഖനനക്കാർ അനാരോഗ്യകരമായ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നത്‌ തടയാനും ഇതുപകരിക്കും.

ഗണ്യമായ ആഘാതങ്ങൾ ഏൽപ്പിക്കാൻ സാധ്യതയുള്ള പല പ്രാജക്‌ടുകളും പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയ്‌ക്ക്‌ പുറത്താണ്‌ അവയ്‌ക്ക്‌ സംസ്ഥാനസർക്കാരിന്റെ ക്ലിയറൻസ്‌ മാത്രം മതിയാകും അതായത്‌ "ആ' വിഭാഗത്തിൽപെടുന്നവ ഉദാഹരണം, നദികളുടെ ഗതിമാറ്റം, ചെറിയ ജല വൈദ്യുത പദ്ധതികൾ, കാറ്റാടി പാടങ്ങൾ, ടൂറിസം പദ്ധതികളും റിസോർട്ടുകളും പ്രത്യേ കിച്ച്‌ വനഭൂ മിയോടും പരിസ്ഥിതി ദുർബല പ്രദേശങ്ങളോടും ചേർന്നുള്ളവ പശ്ചിമഘട്ടത്തെ സംബന്ധിച്ചിട ത്തോളം അവിടത്തെ പ്രകൃതി വിഭവങ്ങളുടെ സമ്പന്നത പരിഗണിച്ച്‌ ഇക്കാര്യം പുന പരിശോധി ക്കേണ്ടതാണ്‌ പ്രാജക്‌ടുകളെ വേറിട്ട്‌ കാണാതെ പരിസ്ഥിതി സംരക്ഷണത്തിന്‌ സംസ്ഥാന നിയ ന്ത്രണ- വികസന സ്ഥാപങ്ങളും കേന്ദ്ര- സംസ്ഥാന സർക്കാരുകളും തമ്മിൽ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്‌ പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്‌ ഒരു പ്രത്യേക പദ്ധതി അനു വദനീയമാണോ എന്നുകൂടി പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയ കണക്കിലെടുക്കണം.

(രശറ:132)

പരിസ്ഥിതി ക്ലിയറൻസ്‌ രേഖയിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഖനികൾക്കോ ടൂറിസപദ്ധതി കൾക്കോ പദ്ധതി തുടരാനുള്ള അനുമതി നൽകരുത്‌.

(രശറ:132 ആഘാതങ്ങൾ വിലയിരുത്താനുള്ള സ്ഥാപന ഏകോപനം ശക്തിപ്പെടുത്തണം.

സാമ്പത്തിക ഉദാരവൽക്കരണം വ്യവസായത്തിനായി സ്വകാര്യമൂലധനത്തെ പ്രീണിപ്പിക്കൽ, പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള ലാഭക്കൊതി എന്നിവ കഴിഞ്ഞ ദശകത്തിൽ ഗിരിവർങ്ങക്കാരുടെ ജീവിതത്തിനുതന്നെ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു ഇതോടൊപ്പം ഉയർന്നുവന്ന ഇടതുപക്ഷ തീവ്രവാദവും ഗിരിവർങ്ങ സംരക്ഷണ നിയമങ്ങളോടുള്ള അവഗണനയും ദാരുണവും അക്രമപരവു മായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചു.

പരിസ്ഥിതി അവലോകനസമിതി ശുപാർശ ചെയ്‌തശേഷം വീണ്ടും അപഗ്രഥനം നടത്താ നായി ഒരു പ്രത്യേക പശ്ചിമഘട്ട വിദഗ്‌ധ അവലോകന സമിതി രൂപീകരിക്കുകയോ ഇത്‌ നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ ചുമതലകളിൽ ഉൾപ്പെടുത്തുകയോ ചെയ്യണം.

പശ്ചിമഘട്ട ജില്ലകളിൽ വന അവകാശ നിയമംപോലെയുള്ളവ നിർബന്ധമായും നടപ്പാക്കാൻ

ഒരു പ്രത്യേക സെൽ ആവശ്യമാണ്‌.

സമൂഹത്തിലൂടെ നിയന്ത്രണം ലഘൂകരിക്കുന്നു

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങൾക്കും ഉപരി പശ്ചിമഘട്ടത്തിലെ ഭരണ പ്രക്രിയയിൽ കൂടു തൽ ഉപാധികൾക്കും നിബന്ധനകൾക്കും പ്രക്രിയകൾക്കും സ്ഥാനമുണ്ട്‌ അതുകൊണ്ട്‌ തന്നെ മെച്ച പ്പെട്ട വികസന മാതൃകകളെ ശക്തിപ്പെടുത്താനും സംരക്ഷണത്തെ പ്രാത്സാഹിപ്പിക്കാനുമായി നിയന്ത്രണങ്ങളെ സമൂഹത്തിലൂടെ ലഘൂകരിക്കാൻ കഴിയും അത്തരം പ്രക്രിയകളിലും ഉപാധിക ളിലും ചുവടെ പറയുന്നവകൂടി ഉൾപ്പെടുത്താവുന്നതാണ്‌.

(രശറ:132)

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട്‌ വിവരങ്ങൾ വെളിപ്പെടുത്താനുള്ള നിർദ്ദേശം

............................................................................................................................................................................................................

240

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/267&oldid=159354" എന്ന താളിൽനിന്ന് ശേഖരിച്ചത്