താൾ:Gadgil report.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

സംസ്ഥാന സർക്കാരിന്റെ നയത്തിന്‌ പുറത്ത്‌ പ്രവർത്തിക്കാനാവശ്യമായ അധികാരം പഞ്ചായത്തു കൾക്ക്‌ ഭരണഘടന നൽകുന്നുണ്ട്‌ സ്വന്തം നയങ്ങൾക്ക്‌ രൂപം നൽകാനും അത്‌ നടപ്പാക്കാനുമുള്ള പഞ്ചായത്തുകളുടെ അധികാരത്തെ സുപ്രിം കോടതിയും ശരിവച്ചിട്ടുണ്ട്‌ തദ്ദേശ സർക്കാരു കൾക്കുള്ള അധികാരത്തിന്റെ ആദ്യപാഠമാണ്‌ പ്ലാച്ചിമട.

ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായ ഭോപ്പാൽ മന ില്ലാമന ാേടെയാ ണെങ്കിലും ഓർമ്മിക്കാൻ ഇന്ത്യ ശ്രമിക്കുമ്പോഴാണ്‌ പ്ലാച്ചിമട സംഭവമെന്നത്‌ ഒരു വിരോധാഭാസ മാണ്‌ സർക്കാരും ജനങ്ങളും തമ്മിലുള്ള വിടവ്‌ എങ്ങനെ നീതി നടത്തുന്നതിന്‌ വിഘാതമാകുന്നു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഭോപ്പാൽ ഈ ദുരന്തത്തിന്‌ ഉത്തരവാദികളായ ആരെയും യഥാർത്ഥത്തിൽ ശിക്ഷിച്ചിട്ടില്ല ജനങ്ങൾക്കും അവരുടെ ചുറ്റുപാടുകൾക്കും നേരിടേണ്ടിവരുന്ന ഹാനികരമായ കാര്യങ്ങളെ പറ്റി അറിയാനുള്ള അവരുടെ അവകാശം ഇവിടെ നിഷേധിക്കപ്പെട്ടു എന്നതാണ്‌ പ്രധാനം 1984 ഡിസംബർ 2-3 തിയ്യതികൾ വരെ അവരുടെ പിന്നാമ്പുറത്ത്‌ ഉരുണ്ടുകൂ ടിയ വിഷത്തെപറ്റി ഒരു സൂചനപോലും തദേദേശവാസികൾക്ക്‌ ലഭിച്ചിട്ടില്ല.

ഭോപ്പാൽ ദുരന്തമുണ്ടാകുമ്പോൾ പഞ്ചായത്തുകൾ ഭരണഘടനാ സ്ഥാപനങ്ങളായിരുന്നില്ല (പഞ്ചായത്തുകൾക്ക്‌ ആ പദവി കൈവന്നത്‌ 1992ലെ 72ഉം 73ഉം ഭരണഘടനാ ഭേദഗതതിയോടെ യാണ്‌ ജനങ്ങളെ ഭരണത്തിന്റെ ഭാഗമാക്കുന്നതിനേക്കാൾ പ്രധാനം കൂടുതൽ വ്യവസായങ്ങൾ നേടുന്നതിലായിരുന്നു ബഹുരാഷ്‌ട്രനിക്ഷേപം നേടുന്നതിനുള്ള ഈ നയം ഇന്നും തുടരുന്നുണ്ട്‌. പ്ലാച്ചിമടയിലെ ജനങ്ങൾ കമ്പനിയോട്‌ ചോദിച്ച ചോദ്യങ്ങൾ ഭോപ്പാലിലെ ജനങ്ങൾ ദുരന്തമുണ്ടാ കുന്നതിന്‌ വളരെ മുൻപേ ഉന്നയിച്ചിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന്‌ വാദിക്കാം രാജ്യത്ത്‌ കോർപ്പറേറ്റ്‌ ഉത്തരവാദിത്വവും ബിസിന ്‌ ഇടപാടുകൾ പരസ്‌പരധാരണ യോടെ നടത്തുന്നതിനുമുള്ള ഫലപ്രദമായൊരു സംവിധാനത്തിന്‌ പ്ലാച്ചിമട വഴിയൊരുക്കി.

ശേഷിയുള്ള സർക്കാരുകൾ എന്ന നിലയിൽ പഞ്ചായത്തുകൾ പക്വതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്‌ രാജ്യത്തിന്റെ സാമ്പത്തിക ഉദാരവൽക്കരണ പരിപാടിയെ പ്ലാച്ചിമട പിന്നോ ട്ടടിച്ചു എന്ന്‌ വാദിക്കുന്നവർ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രത്തിന്റെ ഉത്തരവാ ദിത്വം മറക്കുകയാണ്‌.

ഫെഡറലിസത്തിന്റെ പേരിൽ കേന്ദ്രത്തിൽ നിന്ന്‌ കൂടുതൽ അധികാരങ്ങൾക്കുവേണ്ടി മുറ വിളി കൂട്ടുന്ന സംസ്ഥാനങ്ങൾ അതേ വാദഗതി അംഗീകരിച്ചുകൊണ്ട്‌ സ്വന്തം കൈവശമുള്ള കൂടു തൽ അധികാരങ്ങൾ പഞ്ചായത്തുകൾക്ക്‌ നൽകണം.

പ്ലാച്ചിമടപോലുള്ള ശക്തമായ പഞ്ചായത്തുകൾക്ക്‌ നിക്ഷേപസമാഹരണം സുഗമവും ദ്രുത ഗതിയിലും ആക്കാൻ കഴിയും ശക്തമായ ഉദ്യോഗസ്ഥ ശ്രണിയെ മറികടക്കാനും പ്ലാച്ചിമടപോ ലുള്ള സംഭവങ്ങൾ ഒഴിവാക്കാനും കമ്പനികൾക്ക്‌ കഴിയും കാരണം പഞ്ചായത്തുകളുടെ വളർച്ചയ്‌ക്ക്‌ അനുരൂപമായ കമ്പനികളെ പ്രാത്സാഹിപ്പിക്കാനും കമ്പനിയുടെ പ്രവർത്തനങ്ങളെ സ്വയം നിരീ ക്ഷിക്കാനും പഞ്ചായത്തുകൾക്ക്‌ കഴിയും വലിപ്പത്തിൽ ചെറുതാകയാൽ തർക്കങ്ങൾ പെട്ടെന്ന്‌ പരിഹരിക്കാൻ പഞ്ചായത്തുകൾക്ക്‌ കഴിയും.

പക്ഷെ ഇതിനെല്ലാം പുറമെ ഒരു തുടക്കമെന്ന നിലയിൽ പ്ലാച്ചിമടയ്‌ക്ക്‌ എന്താണോ ആവശ്യം

അത്‌ നൽകാൻ കമ്പനിയും കേരള സർക്കാരും തയ്യാറാകണം.

മേൽപ്പറഞ്ഞ കാര്യങ്ങൾക്ക്‌ ഒരു പരിഹാരമാണ്‌.

പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസും

നിലവിലുള്ള പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയിൽ ചുവടെ പറയുന്നവ കൂടി ഉൾപ്പെ

ടുത്തുന്നത്‌ നന്നായിരിക്കും (ദത്ത & ശ്രീധർ 2010)

(രശറ:132)

പശ്ചിമഘട്ടത്തിലെ പ്രാജക്‌ടുകൾക്കുവേണ്ടിയുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ട്‌ തയ്യാറാവുന്നതിന്‌ പ്രത്യേക പരാമർശവിഷയങ്ങൾക്ക്‌ രൂപം നൽകുകയും അത്‌ പൊതുജന ത്തിന്റെ അഭിപ്രായമറിയാൻ ലഭ്യമാകുകയും വേണം.

............................................................................................................................................................................................................

239

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/266&oldid=159353" എന്ന താളിൽനിന്ന് ശേഖരിച്ചത്