താൾ:Gadgil report.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മതായി വസ്‌തുകരത്തിനുപകരം ഇതിൽ നിന്ന്‌ വൻതോതിൽ വരുമാനമുണ്ടാക്കാൻ തദ്ദേശ സ്ഥാപ നങ്ങളെ അനുവദിക്കരുത്‌ ഫലപ്രദമായി മേൽനോട്ടവും മുൻകരുതലുകളും സ്വീകരിച്ചിരിക്കണം മൂന്നാ മതായി വിശ്വാസ്യതയും പ്രാത്സാഹനവും ഉറപ്പുവരുത്തേണ്ട സംവിധാനമാണ്‌ സ്വീകരിക്കേണ്ടത്‌.

തദ്ദേശസർക്കാരുകൾക്ക്‌ മെച്ചപ്പെട്ട പ്രകൃതി വിഭവമാനേജ്‌മെന്റിന്‌ ചുവടെ പറയുന്ന നിർദ്ദേശ

ങ്ങളും ഉപകരിക്കും (രഘുനന്ദ 2008)

ഒന്നാമതായി പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ തദ്ദേശ സർക്കാരുകളുടെ വിവിധ തലങ്ങൾ ഏകോപിപ്പിച്ചുള്ള ഒരു ഭരണസംവിധാനം ഉണ്ടാകണം തദ്ദേശഭരണ സ്ഥാപനങ്ങൾ തമ്മിൽ പാർട്‌ണർഷിപ്പുണ്ടാക്കി പ്രമുഖ സ്വകാര്യസ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി മെച്ചപ്പെട്ട ക്രമീകരണ ങ്ങൾ ഏർപ്പെടുത്താവുന്നതാണ്‌.

രണ്ടാമതായി ഗ്രാമങ്ങളിലും നഗരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നവയുടെ കാര്യത്തിൽ ഉദാ ഹരണത്തിന്‌, ശുദ്ധജലവിതരണം, ചവറ്‌ നിർമ്മാർജ്ജനം തുടങ്ങിയ, ജില്ല, മെട്രാപൊളിറ്റൻ ആസൂ ത്രണസമിതികളുടെ സഹായത്തോടെ പരിഹാരം കണ്ടെത്താം.

മറ്റൊന്ന്‌ പ്രകൃതിവിഭവങ്ങളും അതിൽ നിന്നുള്ള ആദായവും പങ്കിടുന്നതിന്‌ വ്യക്തമായ സംവി

ധാനം ഉണ്ടാകണം.

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയിൽ തദ്ദേശ സർക്കാരുകൾക്ക്‌ പ്രാതിനിധ്യം നൽകുന്നത്‌

ബോക്‌സ്‌ 14 പ്ലാച്ചിമടയിലെ അനുഭവം

പരമ്പരാഗത രാഷ്‌ട്രീയക്കാരും അവരെ പിന്തുണച്ചിരുന്ന ഉദ്യോഗസ്ഥവന്ദവും ധരിച്ചിരുന്നത്‌ സർക്കാർ പദ്ധതികൾ നടപ്പിലാക്കാനുള്ള, ഇന്ത്യയിൽ ഏറ്റവും അടിത്തട്ടിലുള്ള സ്ഥാപനങ്ങൾ മാത്രമാണ്‌ പഞ്ചായത്തുകൾ എന്നായിരുന്നു തന്മൂലം ഇന്ത്യൻ ഭരണഘടന അവയ്‌ക്ക്‌ നൽകിയി ട്ടുള്ള സ്വയംഭരണ സർക്കാർ എന്ന പദവി ഒരു വിദൂരസ്വപ്‌നമായി അവശേഷിച്ചു ഇക്കാരണത്താ ലാണ്‌ കേരളത്തിലെ പാലക്കാട്‌ ജില്ലയിൽപെട്ട പ്ലാച്ചിമട പഞ്ചായത്ത്‌ ഒരു ആഗോള പാനീയ നിർമ്മാണ കോർപ്പറേറ്റിന്‌ ലൈസൻസ്‌ നിഷേധിക്കുകയും ഇതിനെതിരായി കമ്പനി ഫയൽ ചെയ്‌ത റിട്ട്‌ കേരള ഹൈക്കോടതി തള്ളുകയും ചെയ്‌തപ്പോൾ അതിന്‌ വൻ പ്രാധാന്യം കൈവന്നത്‌.

പഞ്ചായത്ത്‌ ഒരു സർക്കാരായി മാറിയതാണ്‌ ഈ സംഭവത്തിലൂടെ വെളിപ്പെട്ടത്‌ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ പഞ്ചായത്തും കമ്പനിയും തമ്മിൽ നടന്ന ഈ ഏറ്റുമുട്ടലിൽ ഭരണ ഘടനാപരമായ അവകാശങ്ങളും അവയ്‌ക്ക്‌ പൊതുനന്മയിലുള്ള സാംഗത്യവുമാണ്‌ ഇവിടെ മാറ്റു രയ്‌ക്കപ്പെട്ടത്‌ ലൈസൻസ്‌ റദ്ദാക്കുക വഴി പഞ്ചായത്ത്‌ അതിന്റെ ഭരണഘടനാപരമായ അവകാശമാണ്‌ വിനിയോഗിച്ചത്‌ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസർക്കാർ എന്ന നിലയിൽ പഞ്ചായത്തിലെ ജനങ്ങ ളുടെ ക്ഷേമം സംരക്ഷിക്കാനുള്ള കടമ പഞ്ചായത്തിനുണ്ടെന്നായിരുന്നു അവരുടെ വാദം ആക യാൽ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന എന്തിനും അനുമതി നിഷേധിക്കാനും റദ്ദാക്കാനും പഞ്ചാത്തിനവകാശമുണ്ട്‌ അവരുടെ അതിർത്തിക്കുള്ളിലെ ഭൂജലനിരപ്പ്‌ താഴുന്നതിന്‌ കമ്പനിയാണ്‌ ഉത്തരവാദിയെന്നും ഇത്‌ ആ പ്രദേശത്തെ കൃഷിയിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഞ്ചായത്ത്‌ അഭിപ്രായപ്പെട്ടു പഞ്ചായത്ത്‌ ഉന്നയിച്ച കാരണം വളരെ പ്രധാനമാണ്‌ എന്തെന്നാൽ പ്രാദേശിക പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മുഖ്യകണ്ണി പഞ്ചായത്തുകളാണ്‌. ചരിത്രപരമായി പഞ്ചായത്തുകൾ രൂപീകരിച്ചതുതന്നെ ഇതിനാലാണ്‌ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ ഒന്നത്യവും ആധിപത്യവും പ്ലാച്ചിമട പഞ്ചായത്ത്‌ തെളിയിച്ചു.

പഞ്ചായത്ത്‌ സംസ്ഥാന സർക്കാരിന്റെ ഒരു കീഴ്‌ഘടകം മാത്രമാണെന്നും ഈ വക കാര്യ ങ്ങൾ അതിന്റെ അധികാരപരിധിയിൽ പെടുന്നില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്‌ ബഹു രാഷ്‌ട്രകുത്തകകളുടെ പതിവ്‌ അഹങ്കാരമാണിത്‌ പക്ഷെ തുടർന്ന സംഭവങ്ങൾ ഈ വാദഗതിയെ നിലംപരിശാക്കി സ്ഥിരമായ അനുമതി നിഷേധിച്ചാലുള്ള സ്ഥിതിയോർത്ത്‌ കമ്പനി അങ്കലാപ്പി ലായി ഇപ്പോൾ പഞ്ചായത്ത്‌ അധികൃതരുമായി ഒത്തുതീർപ്പിന്‌ ശ്രമിച്ചുവരികയാണ്‌ പൂർണ്ണമായും

............................................................................................................................................................................................................

238

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/265&oldid=159352" എന്ന താളിൽനിന്ന് ശേഖരിച്ചത്