താൾ:Gadgil report.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

നിയന്ത്രിക്കുക.

2.

3.

4.

5.

പ്രാദേശിക ജനതയ്‌ക്ക്‌ ഹികതകരമല്ലാത്തതിനാൽ വികസനം നിർത്തിവെയ്‌ക്കാൻ കഴിയാത്ത ഇടങ്ങളിൽ വികസനം പരിസ്ഥിതി സൗഹൃദപരവും ജനാധിഷ്‌ഠിതവും ആണെന്ന്‌ ഉറപ്പു വരു ത്തുകയും ദീർഘകാലാടിസ്ഥാനത്തിൽ ജൈവ ആവാസ പൈതൃകം സംരക്ഷിക്കപ്പെടുകയും വേണം

പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും കൃഷി ഭൂമി വാണിജ്യഭൂമിയായി മാറുന്നതിനും നിരോധനമോ നിയന്ത്രണങ്ങളോ ഇല്ലാത്ത പ്രദേശങ്ങളിൽ ഓരോ പരിസ്ഥിതി ദുർബ്ബല പ്രദേ ശത്തും മേല്‌പറഞ്ഞ നിയന്ത്രണങ്ങൾ ഉണ്ടാവണം.

പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായ നിയന്ത്രണങ്ങൾക്കാണ്‌ രൂപം നൽകേണ്ടത്‌.

പരിസ്ഥിതി സൗഹൃദവികസനത്തെ പ്രാത്സാഹിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ്‌ ആവ ശ്യം.

പരിസ്ഥിതി ദുർബ്ബല മേഖലകളിലെ വികസനപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർങ്ങ നിർദ്ദേശങ്ങൾ ഒന്നാം ഭാഗത്തിലെ പട്ടിക-6 ൽ കൊടുത്തിട്ടുണ്ട്‌ പരിസ്ഥിതി ദുർബ്ബലമേഖലകളും മാർങ്ങനിർദ്ദേശങ്ങളും പശ്ചിമഘട്ട അതോറിട്ടിയുടെ ഘടനയിൽ ഉൾപ്പെടുത്തണം

വികസനത്തിനും ഭരണത്തിനും വികേന്ദ്രീകൃത മാർങ്ങം

ഭരണഘടനാ ഭേദഗതി പ്രദാനം ചെയ്യുന്ന വികേന്ദ്രീകൃത ഭരണസംവിധാനം ഉപയോഗിച്ച്‌ പശ്ചി മഘട്ടത്തിലെ വികസന ആസൂത്രണത്തിന്‌ പിൻബലം നൽകണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു. പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളെ ഫലപ്രദമായ തദ്ദേശ സ്വയംഭരണ സർക്കാരുകളാക്കാൻ ആവശ്യ മായ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും അവയ്‌ക്ക്‌ നൽകാൻ 73-ാം ഭരണഘടനാഭേദഗതി നിയ മത്തിലെ ആർട്ടിക്കിൾ 243 (ഏ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെടുന്നു തക ാം പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുള്ള 29 വിഷയങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി യുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള ഉത്തരവാദിത്വവും ഈ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങൾക്ക്‌ നൽകി.

പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ ജില്ലാപ്ലാനുകൾ തയ്യാറാകാനുള്ള ചുമതലയും ഉത്തരവാദിത്വവും ഭരണഘടനാ സ്ഥാപനങ്ങളായ ജില്ലാ പ്ലാനിങ്ങ്‌ കമ്മിറ്റികൾക്ക്‌ നൽകണം ഈ പ്രക്രിയ ഫലപ്രദമാ ക്കാൻവേണ്ടി സ്ഥലപര ആസൂത്രണത്തിന്‌ പ്രാധാന്യം നൽകണം ജില്ലാ പ്ലാനിംങ്‌ കമ്മിറ്റികളേയും തദ്ദേശഭരണസ്ഥാപനങ്ങൾക്കും സംസ്ഥാനസർക്കാരും പ്രാദേശികാസൂത്രണത്തിൽ വിദഗ്‌ധരായ സർക്കാരിതര സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആവശ്യമായ സാങ്കേതിക പിന്തുണ നൽകണം ഖരമാലിന്യം, മലിനജലം, ഖനനത്തിന്റെ പ്രാദേശിക ആഘാതം, ടൂറിസം ഒരുപജീവന മാർങ്ങമെന്ന നിലയിൽ, ഈ പ്രവർത്തനങ്ങളുടെയെല്ലാം നേട്ടം പങ്കുവയ്‌ക്കൽ തുടങ്ങിയവയ്‌ക്ക്‌ ആസൂ ത്രണത്തിൽ ഊന്നൽ നൽകണം ഈ പ്രവർത്തനങ്ങളെല്ലാം സംയോജിപ്പിക്കുന്ന മാനേജ്‌മെന്റ ്‌ സംവി ധാനം ഉണ്ടാവണം നീർത്തടവിസകനം, മാലിന്യനിർമ്മാർജ്ജനം, പ്രകൃതി വിഭവമാനേജ്‌മെന്റ ്‌ തുടങ്ങി ഒന്നിലധികം പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സൗകര്യം തദ്ദേശ സർക്കാരുകൾ ഒരുക്കണം പ്രകൃതി വിഭവമാനേജ്‌മെന്റിന്റെ ആസൂ ത്രണപ്രക്രിയയിൽ ജൈവപരമായ സുസ്ഥിര ജീവിത ഉപാധികൾ ഉൾപ്പെടുത്തുകയും കഴിയുന്നിട ത്തെല്ലാം ഗിരിവർങ്ങ സമൂഹത്തെ പങ്കെടുപ്പിക്കുകയും വേണം.

തദ്ദേശ സർക്കാരുകൾക്ക്‌ ഇക്കാര്യത്തിൽ വ്യക്തമായ പങ്കും ഉത്തരവാദിത്വവും നൽകിയാൽ ഉത്തേജക ഘടനയിൽ തന്നെ മാറ്റമുണ്ടാകുമെന്ന്‌ സമിതി വിശ്വസിക്കുന്നു ഇതിലൂടെ സൃഷ്‌ടിക്കപ്പെ ടുന്ന ശേഷി സർക്കാരിന്റെ ഉന്നതതലങ്ങൾ അർത്ഥവത്തായി ഇടപെടാനുള്ള സമ്മർദ്ദം ഉയർത്തും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത്‌ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാതെ പ്രകൃതി വിഭവങ്ങൾക്ക്‌ ലൈസൻസ്‌ നൽകാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകിയാൽ അത്‌ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്‌ എന്നാൽ ഈ അധികാരം ഭംഗിയായി വിനിയോ ഗിച്ചാൽ പഞ്ചായത്തുകൾക്ക്‌ നല്ലൊരു വരുമാനമാർങ്ങമാവുകയും ചെയ്യും ജനങ്ങളുമായി വളരെ അടുത്ത്‌ ഇടപഴകുന്നതുമൂലം ഗ്രാനൈറ്റിനും മണൽഖനനത്തിനുമൊക്കെ ലൈസൻസ്‌ നൽകുന്നതിൽ അഴിമ തിക്കും സ്വജനപക്ഷപാതവുമൊക്കെ ഉണ്ടാക്കാനും ഇടയുണ്ട്‌ ഇതിനുള്ള മുൻകരുതലുകൾ മന  ിൽ കണ്ടുകൊണ്ടുവേണം പ്രാദേശികസർക്കാരുകൾക്ക്‌ ഈ ഉത്തരവാദിത്വങ്ങൾ നൽകാൻ ഒന്നാ

............................................................................................................................................................................................................

237

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/264&oldid=159351" എന്ന താളിൽനിന്ന് ശേഖരിച്ചത്