താൾ:Gadgil report.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ത്തൽ, പണം പലിശയ്‌ക്ക്‌ കൊടുപ്പ്‌, വിപണി ബന്ധങ്ങൾ, മദ്യ കച്ചവടം, ഉൾപ്പെടെയുള്ളവ അവസാ നിപ്പിക്കാൻ ശ്രമിക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു ഗ്രാമസഭക്ക്‌ കല്‌പ്പിച്ചിട്ടുള്ള ഔന്നത്യം ഇതിൽ നിന്ന്‌ വ്യക്തമാണ്‌.

ഇതൊരു സമാനതകളില്ലാത്ത നിയമ നിർമ്മാണമാണ്‌ ഭരണഘടനയ്‌ക്കകത്തെ ഭരണഘടന എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്‌ ഗിരിവർങ്ങ സമൂഹങ്ങളെ നയിക്കുന്ന സ്വന്തം ആചാരങ്ങളു ടേയും പാരമ്പര്യങ്ങളുടേയും ലളിതമായ സംവിധാനത്തെയും നിയമത്താൽ ഭരിക്കപ്പെടുന്ന സർക്കാ രിന്റെ ഔദ്യോഗിക സംവിധാനത്തെയും ഒറ്റ ചട്ടക്കൂടിൽ ഒന്നിപ്പിക്കാനുള്ള ശ്രമമാണ്‌ ഈ നിയമം നടത്തുന്നത്‌ പട്ടികമേഖലകളുടെ അന്നത്തിന്‌ ഒരു പൊതു ചട്ടക്കൂട്‌ വിഭാവനം ചെയ്യുന്നു എന്ന താണ്‌ ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത ഈ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രമുഖന്റെ അഭിപ്രായത്തിൽ ""ഈ നിയമം വികസന പ്രദാനത്തിൽ നിന്ന്‌ ശാക്തീകരണത്തിലേക്കും പ്രാവർത്തി കമാക്കുന്നതിൽ നിന്ന്‌ ആസൂത്രണത്തിലേക്കും ഉൾപ്പെടുന്നതിൽ നിന്ന്‌ ബോധപൂർവ്വമായ പങ്കാളി ത്തത്തിലേക്കും നീങ്ങുന്നു. (പ്രഭു 2004)

എന്തായിരുന്നാലും ഈ നിയമം പാ ാക്കി ഒന്നര ദശാബ്‌ധത്തിന്‌ ശേഷവും അതിലെ വാഗ്‌ദാ നങ്ങളിലേറിയ പങ്കും നിറവേറ്റപ്പെട്ടിട്ടില്ല സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ട നിയമനിർമ്മാണവും നടപ്പാക്കലും ഇന്നും അപൂർണ്ണമാണ്‌ സംസ്ഥാന തലത്തിൽ നിന്നും സാമ്പത്തികവും രാഷ്‌ട്രീയവു മായ ഉന്നതരിൽ നിന്നും സമൂഹത്തിലേക്ക്‌ അധികാര സന്തുലനത്തിൽകാതലായൊരു മാറ്റം നിയമം ലക്ഷ്യമിടുന്നു ഇത്രയും വിപുലമായ അധികാരം അർത്ഥവത്തായി ഉപയോഗിക്കാൻ സമൂഹത്തിന്‌ കഴിയണമെങ്കിൽ വേണ്ടത്ര വിജ്ഞാനവും ശേഷിയും ആ സമൂഹത്തിനുണ്ടാകണം വനം വകുപ്പി ന്റെയും മറ്റും തട പ്പെടുത്തലുകൾ മൂലം ഇതൊന്നും നടന്നില്ല സ്വയം ഭരണം എന്ന ലക്ഷ്യം ഇന്നും കടലാസുകളിലൊതുങ്ങുന്നു.

വന അവകാശനിയമം

2006ൽ പാസാക്കിയ പട്ടികവർങ്ങ മറ്റ്‌ പരമ്പരാഗത വനവാസി(വനഅവകാശങ്ങൾ അംഗീകരി ക്കൽ നിയമം നമ്മുടെ നിയമനിർമ്മാണ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്‌ അവരുടെ വനഅവകാ ശങ്ങൾ അംഗീകരിക്കാതെ ഗിരിവർങ്ങക്കാരോടും മറ്റ്‌ വനനിവാസികളോടും കാട്ടിയ ചരിത്രപരമായ അനീതി അവസാനിപ്പിക്കാൻ ലക്ഷ്യംവെച്ചുള്ളതായിരുന്നു ഈ നിയമം പക്ഷെ നിയമം നടപ്പാക്കു ന്നതിലെ ചില വൈഷമ്യങ്ങൾ മൂലം ഇതിന്റെ ലക്ഷ്യങ്ങൾ പൂർണ്ണമായി നേടാൻ ഇനിയും കഴിഞ്ഞി ട്ടില്ല.

നമ്മുടെ രാജ്യത്തിന്റെ ഭൂവിസ്‌തൃതിയുടെ 23 വരുന്ന വനങ്ങളിലാണ്‌ ഇന്ത്യയിലെ ഏറ്റവും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹം അധിവസിക്കുന്നത്‌ കൃഷിക്കും ചെറുകിട വന ഉല്‌പന്നങ്ങൽ ശേഖരിക്കാനും ജലാശയങ്ങൾക്കും ആടു മാടുകളെ മേയ്‌ക്കാനുമെല്ലാം ഇവർ പരമ്പ രാഗതമായി ആശ്രയിച്ചിരുന്നത്‌ ഈ വനങ്ങളെയാണ്‌ ഈ നിയമത്തിന്റെ ചരിത്രപരമായ പ്രാധാന്യം എന്തെന്നാൽ മറ്റെല്ലാ വനനിയമങ്ങലും ഗിരിവർങ്ങക്കാരേയും മറ്റ്‌ വനനിവാസികളേയും കയ്യേറ്റക്കാ രായോ ക്രിമിനലുകളായോ ആണ്‌ കണ്ടിരുന്നത്‌ വനം മാനേജ്‌മെന്റ ്‌ കൂടുതൽ സുതാര്യവും പങ്കാളി ത്തപരവും ആക്കുന്നതിനൊപ്പം വനനിവാസികളുടെ അവകാശങ്ങൾക്ക്‌ നിയമപ്രാബല്യം നൽകുക കൂടി ചെയ്‌തു വന അവകാശനിയമം.

ഈ നിയമം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം പല സംസ്ഥാനങ്ങളിലെയും വനവാ സികളുടെ അവകാശങ്ങളിലേറെയും നിരാകരിക്കപ്പെട്ടു ചില സംസ്ഥാനങ്ങളിൽ ഇപ്രകാരം നിരാക രിക്കപ്പെട്ടതിന്റെ നിരക്ക്‌ 60 ശതമാനത്തിലേറെയാണ്‌.

സമൂഹഅവകാശങ്ങൾ പ്രത്യേകിച്ചും ചെറുകിടവനം ഉല്‌പന്നങ്ങൾ ശേഖരിക്കാനുള്ള അവ കാശം നിഷേധിക്കുന്നത്‌ വളരെ വ്യാപകമായി അവരുടെ അവകാശവാദത്തിന്മേൽ തീരുമാനമെടു ക്കുന്നതു സംബന്ധിച്ച പ്രക്രിയ വേണ്ടവിധം നടന്നില്ല.

നിയമത്തിന്റെ അന്തസത്തയ്‌ക്ക്‌ വിരുദ്ധമായി അവകാശവാദങ്ങൾ തെളിയിക്കാൻ രേഖാപര മായ തെളിവുകൾ ഹാജരാക്കാൻ നിർബന്ധിച്ചു നിയമം അനുശാസിക്കും വിധം വില്ലേജ്‌ തലത്തിലോ സമൂഹതലത്തിലോ ഗ്രാമസഭകൾ കൂടിയിരുന്നില്ല കൂടിയിടത്തു തന്നെ അവയുടെ ശുപാർശകൾക്ക്‌ യാതൊരു വിലയും കല്‌പിക്കപ്പെട്ടില്ല.

............................................................................................................................................................................................................

231

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/258&oldid=159344" എന്ന താളിൽനിന്ന് ശേഖരിച്ചത്