താൾ:Gadgil report.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ലഭിക്കും പശ്ചിമഘട്ടത്തിലെ പാരമ്പര്യ ആഹാരവിഭവങ്ങളുടെ വൈവിദ്ധ്യത്തെ സംരക്ഷിച്ചാൽ പോഷക സുരക്ഷിതത്വവും പ്രദേശവാസികളുടെ ആരോഗ്യവും ഉറപ്പു വരുത്താൻ കഴിയും. 3 പശ്ചിമഘട്ടത്തിലെ ബഹുതല ഭരണം

പശ്ചിമഘട്ടത്തിലെ ഭരണം സങ്കീർണ്ണമാണ്‌ ഇതിന്‌ ബഹുതലത്തിലും ബഹു ഘടകങ്ങൾ ഉൾപ്പെ ട്ടതുമായ സ്ഥാപനങ്ങൾ ആവശ്യമാണ്‌ അതായത്‌ തീരുമാനങ്ങൾ എടുക്കുന്നതിന്‌ പലതരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ നമുക്കാവശ്യമാണ്‌ ഇവ വിജ്ഞാനകേന്ദ്രങ്ങളെ പറ്റി ചിന്തിക്കാനും സാമൂഹ്യ ബന്ധങ്ങൾക്കും മത്സര താല്‌പര്യങ്ങൾക്കും സഹായിക്കുന്നു.

നിയന്ത്രണങ്ങളുടെ അമിത കേന്ദ്രീകരണം നന്നല്ല അപര്യാപ്‌തമായ അവലോകനം, പരിസ്ഥിതി നിയന്ത്രണങ്ങളെ സംബന്ധിച്ച അപൂർണ്ണമായ ധാരണ എന്നിവ അപര്യാപ്‌തമായ പരിസ്ഥിതി ഫല ങ്ങൾക്കിടയാക്കി വികേന്ദ്രീകൃത സ്ഥാപനങ്ങളുടെ കാര്യത്തിൽ അപര്യാപ്‌തമായ നിയന്ത്രണശേ ഷിക്കു പുറമെ നിയന്ത്രകരും നിയന്ത്രിക്കപ്പെടുന്നവരും തമ്മിലുള്ള താല്‌പര്യസംഘർഷം പരിസ്ഥി തിപരമായും സാമൂഹ്യമായും തൃപ്‌തികരമല്ലാത്ത ഫലങ്ങൾ സൃഷ്‌ടിച്ചു നാം ഉദ്ദേശിക്കുന്ന ഫലം നേടി എടുക്കുവാൻ വേണ്ടി നിയമപരമായ ചട്ടങ്ങൾക്കതീതമായ ഭരണരീതിയും പ്രക്രിയകളും മാന ദണ്‌ഡങ്ങൾക്കും ഒപ്പം, കൂടുതൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കണമെന്ന്‌ ഇത്‌ നമ്മോടാവശ്യപ്പെ ടുന്നു.

സങ്കീർണ്ണതകളെ കൈകാര്യം ചെയ്യുന്നതിന്‌ ചുറ്റുമുള്ള മാറ്റങ്ങളോടും സമ്മർദ്ദങ്ങളോടും ഇഴുകി ചേരുന്ന സ്ഥാപനങ്ങൾ നമുക്കാവശ്യമാണ്‌ ഈ സാഹചര്യത്തിലാണ്‌ പശ്ചിമഘട്ടത്തിൽ വിഭവ ങ്ങളും പരിസ്ഥിതി ഫെഡറലിസവും ശക്തിപ്പെടണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌ ബഹുവിധ കേന്ദ്രീകൃത ഭരണരീതിയും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള നിവരധി കേന്ദ്രങ്ങളും ഉണ്ടാ കണം പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ പ്രതികരണങ്ങളും പഠനവും സഹകരണവും സമ്മർദ്ദ ങ്ങളോടും മാറ്റങ്ങളോടും ജൈവ വ്യവസ്ഥയ്‌ക്ക്‌ ഒത്തു പോകാനുള്ള കഴിവും ഇതു മൂലം കൈവരും. ""മനുഷ്യനിലെ നന്മ പുറത്തു കൊണ്ടു വരാൻ വേണ്ട സ്ഥാപനങ്ങളുടെ വികസനത്തെ സഹായിക്കു കയാണ്‌' പശ്ചിമഘട്ട അതോറിറ്റിയുടെ മുഖ്യ കടമ എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.

സമിതി റിഷോർട്ടിന്റെ ഈ ഭാഗത്ത്‌ ഭരണസംബന്ധമായ പ്രശ്‌നങ്ങൾക്കാണ്‌ ഊന്നൽ നൽകു ന്നത്‌ തുടർന്ന്‌ വർദ്ധിച്ച സാമൂഹ്യസൗഹാർദ്ദം നേടാൻ പര്യാപ്‌തമായ ബഹു കേന്ദ്രീകൃത ഭരണസം വിധാനത്തിന്‌ വേണ്ട പ്രത്യേക നടപടികൾ ശുപാർശ ചെയ്യുന്നു പശ്ചിമഘട്ടത്തിൽ കൂടുതൽ യുക്ത മായ സംരക്ഷണ വികസനപ്രവർത്തനങ്ങൾ പ്രാത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പ്രത്യേക പങ്കും ഇവിടെ ചർച്ച ചെയ്യുന്നു പശ്ചിഘട്ടത്തിലെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിക്കാൻ ജനങ്ങളേയും സമൂഹത്തേയും കമ്പനികളേയും എങ്ങനെ പ്രാത്സാഹിപ്പിക്കാം എന്ന നിർദ്ദേശത്തോടു കൂടി ഇത്‌ അവസാനിക്കുന്നു. ഭരണസംവിധാനത്തിലെ പോരായ്‌മകൾ

ഭരണസംവിധാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന്‌ സമിതിക്ക്‌ ബോദ്ധ്യമായി സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പലരും ഇത്‌ ചൂണ്ടിക്കാട്ടിയി ട്ടുണ്ട്‌ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ചില പ്രധാന മേഖലകളാണ്‌ ഇവിടെ ചർച്ച ചെയ്യുന്നത്‌.

പരിസ്ഥിതി ആഘാത അപഗ്രഥനവും പരിസ്ഥിതി ക്ലിയറൻസ്‌ നടപടികളും

പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന പ്രക്രിയയുടെ കേന്ദ്രബിന്ദു പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയാണ്‌ എന്നാലിത്‌ പലതലങ്ങളിലും ശരിയായ വിധമല്ലെ ന്നാണ്‌ പശ്ചിമഘട്ട സമിതി നിരീക്ഷിക്കുന്നത്‌.

1.

പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകളും പൊതുജനങ്ങളിൽ നിന്ന്‌ തെളിവ്‌ ശേഖരി ക്കുന്ന പ്രക്രിയയും വേണ്ടത്ര നിലവാരം പുലർത്തുന്നില്ല റിപ്പോർട്ടുകൾ പലപ്പോഴും വ്യാജവും തെളിവെടുപ്പിന്റെ മിനിട്‌സ്‌ ഭാവനാസൃഷ്‌ടിയുമാണ്‌ അപഗ്രഥനം നടത്തുന്ന കൺസൾട്ടന്റ ്‌ ഗ്രാമങ്ങൾ സന്ദർശിക്കുകയോ ശരിയായ സർവ്വെ നടത്തുകയോ ആഘാതപഠനം നടത്തുകയോ ചെയ്യാതെയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നതെന്നും ആക്ഷേപമുണ്ട്‌.

............................................................................................................................................................................................................

228

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/255&oldid=159341" എന്ന താളിൽനിന്ന് ശേഖരിച്ചത്