താൾ:Gadgil report.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ യുടെ സേവനങ്ങളുടെയും സാധനങ്ങളുടേയും സുസ്ഥിര വിനിയോഗം ആവശ്യാധിഷ്‌ഠിതമായി പരി മിതപ്പെടേണ്ടതുണ്ട്‌ എന്നിരുന്നാലും മനുഷ്യ നിർമ്മിതമായ റോഡുകൾ, കുഴൽകിണറുകൾ, രാസവ ളം, കീടനാശിനി, ടെലഫോൺ, മൊബൈൽ, ഇന്റർനെറ്റ്‌, റേഡിയോ, ടി.വി എന്നിവയെ എല്ലാം അത്‌ പ്രാത്സാഹിപ്പിക്കുന്നു പ്രകൃതിയുടെ സാധനങ്ങളും സേവനങ്ങളും സുസ്ഥിരമാകുന്നതിൽ ഏറ്റവും താഴെ തട്ടിലുള്ള ഘടകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു ഗ്രാമങ്ങളിൽ ജനങ്ങളുടെ ജീവിത ഗുണ മേന്മ നിലനിർത്തുന്നതിൽ ഇവയുടെ സ്ഥാനം നിർണ്ണായകമാണ്‌ അരുവികളിലെ ജലം അവർ കൃഷി ഭൂമിയിൽ ജല സേചനത്തിനുപയോഗിക്കുന്നു മത്സ്യം ആഹാരമാണ്‌ മുളയും ചൂരലും തൊഴുത്തു കൾ മേയാനും കുട്ടകൾ നെയ്യാനും ഉപയോഗിക്കുന്നു വിറക്‌ ആഹാരം പാകം ചെയ്യാനും ഔഷധ സസ്യങ്ങൾ രോഗചികിത്സക്കും ഉപകരിക്കുന്നു പരമ്പരാഗത വിളവുകളെ പറ്റിയുള്ള വിവരങ്ങളും വനത്തിലെ ഭക്ഷ്യസസ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധചെടികൾ, എന്നിവ സംബ ന്ധിച്ച അറിവും ഗ്രാമീണ ജനതയ്‌ക്കാണുള്ളത്‌ വ്യാപാരആഗോളവൽക്കരണത്തിന്റെയും പേറ്റന്റി ങ്ങിന്റെയും ഈ യുഗത്തിൽ ഈ ജൈവവിഭവങ്ങളും വിജ്ഞാനവും സംരക്ഷിച്ച്‌ വാണിജ്യ ഉപയോ ഗത്തിലൂടെ നേട്ടമുണ്ടാക്കേണ്ടത്‌ വളരെ പ്രധാനമാണ്‌ പ്രാദേശികമായ മൂല്യവർദ്ധിത ജൈവവസ്‌തു ക്കളിൽ പായകൾ, വട്ടികൾ, അച്ചാറുകൾ, ചിരട്ടതവികൾ, മേച്ചിലോലകൾ, പാലുല്‌പന്നങ്ങൾ, പന യോലപാത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

വനത്തിലെ പഴങ്ങൾ, കുമിൾ, മറ്റ്‌ ഇല വർങ്ങങ്ങൾ, വെള്ളരി, മത്തൻ, തണ്ണിമത്തൻ തുടങ്ങി ജലാംശം കൂടിയ പച്ചക്കറി ഇനങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന്‌ മുതൽക്കൂട്ടാണ്‌ വെള്ളരി സൗന്ദ ര്യവർദ്ധക വസ്‌തുവാണ്‌, നാരുള്ള ഭക്ഷ്യവസ്‌തുക്കൾ മലബന്ധവും കൊളസ്‌ട്രാളും ഒഴിവാക്കും. പഴവർങ്ങങ്ങൽ, പച്ചക്കറികൾ, ധാന്യങ്ങൾ,പയറുവർങ്ങങ്ങൾ എന്നിവയിലെല്ലാം നാരുണ്ട്‌.

കാലം കഴിയും തോറും ഭൂവിനിയോഗത്തിന്റെയും കൃഷിയുടെയും ഘടനയിൽ സംഭവിക്കുന്ന മാറ്റം ജൈവവ്യവസ്ഥാ സേവനങ്ങളേയും ബാധിക്കുന്നുണ്ട്‌ നെല്ല്‌ പലതരത്തിലുണ്ട്‌ ആദായത്തിന്റെ കാര്യത്തിൽ നെല്ലാണ്‌ ഏറ്റവും മോശമെന്നതിനാൽ നെല്ലിന്റെ സ്ഥാനം മറ്റ്‌ ധാന്യങ്ങൾ കയ്യടക്കുന്നു. ഇതിനു പുറമേ പുതിയ കൃഷിരീതികൾ രാസവളത്തിന്റെയും കീടനാശിനികളുടെയും ജലസേചന ത്തിന്റെയും അളവ്‌ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്‌ അടയ്‌ക്ക, നാളികേരം, കശുവണ്ടി തുടങ്ങിയ ഏക വിളതോട്ടങ്ങൾ കൂടുതൽ പ്രദേശം കയ്യടക്കുന്നതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനം കുറയുന്നു. മുൻപ്‌ ഗ്രാമങ്ങളിലെ പൊതുസ്ഥലങ്ങളും കുറ്റിക്കാടുകളും മേച്ചിൽപുറങ്ങളുമായിരുന്ന സ്ഥലങ്ങൾ കാറ്റാടി, അക്കേഷ്യ, റബ്ബർ തോട്ടങ്ങളായി മാറിയതോടെ കാലിവളർത്തൽ ഗണ്യമായി കുറഞ്ഞു. ജൈവവളത്തിന്റെ ലഭ്യതയിലും ഇത്‌ കുറവുണ്ടാക്കി.

പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥ, വിശുദ്ധവനം, വിശുദ്ധനദി, പുണ്യതീർത്ഥം, കാവ്‌, വിശുദ്ധസസ്യങ്ങൾ, വിശുദ്ധമൃഗങ്ങൾ തുടങ്ങി നിരവധി സാംസാക്കാരിക ,സംവിധാനങ്ങൾ നില നിർത്തുന്നുണ്ട്‌ ഇവയിൽ പലതും വന്യമൃഗങ്ങളേയും സർപ്പങ്ങളേയും മത്സ്യങ്ങളേയും സസ്യങ്ങ ളേയും വൃക്ഷങ്ങളേയുമെല്ലാം കാത്തു സൂക്ഷിക്കുന്ന സംവിധാനങ്ങളാണ്‌ ദൈവികം കല്‌പിക്കപ്പെട്ടി രിക്കുന്നതിനാൽ ഇവയെ ആരും നശിപ്പിക്കുന്നില്ല പ്രത്യേക സാമ്പത്തിക മേഖലകൾക്കു വേണ്ടി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നത്‌ കാർഷിക ഉല്‌പാദനക്ഷമതയെ വളരെയേറെ ദോഷകര മായി ബാധിക്കുന്നു ഇതു മൂലം നശിപ്പിക്കപ്പെടുന്ന വിശുദ്ധവനങ്ങൾ നിരവധി തദ്ദേശീയ വൃക്ഷങ്ങ ളുടേയും സസ്യലതാദികളുടേയും വംശനാശത്തിന്‌ ഇടയാക്കുന്നു.

ജൈവവ്യവസ്ഥാസേവനങ്ങളും സാധനങ്ങളും മനുഷ്യജീവിതത്തെ നിലനിർത്തുകയും ആവ ശ്യങ്ങൾ സഫലീകരിക്കുകയും ചെയ്യുന്നു ഇവയെ നിത്യവൃത്തി സേവനങ്ങൾ അതായത്‌ ആഹാരം, വെള്ളം, നാരുകൾ, ഇന്ധനം മറ്റ്‌ ഉല്‌പന്നങ്ങൾ എന്നും, "പിന്തുണ സേവന ങ്ങൾ' അതായത്‌ ജൈവ വൈവിദ്ധ്യം, മണ്ണ്‌ രൂപീകരണം, പരാഗണം, മാലിന്യസംസ്‌ക്കരണം പോഷകസംക്രമണം, എന്നും "സംപുഷ്‌ടീകരണ സേവനം' അതായത്‌ സാമൂഹ്യ ബന്ധങ്ങൾ, സാംസ്‌ക്കാരിക പൈതൃകം എന്നും തരംതിരിക്കാം.

പോഷക ആവശ്യങ്ങൾ വ്യക്തിഗതമാണ്‌ ഇത്‌ പ്രായം, സ്‌തീ-പുരുഷവ്യത്യാസം, അദ്ധ്വാനം, ആന്തരിക പ്രവർത്തനനില, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു ഒരാൾക്ക്‌ ഒരു ദിവസം ആവശ്യമുള്ള ഊർജ്ജം കുറഞ്ഞത്‌ 1500 കലോറിയാണെങ്കിലും, കൂടിയത്‌ 3000 കലോറിയാണെ ങ്കിലും ആഹാരത്തിന്റെ അനുപാതം ഏറെക്കുറെ ഒന്നു തന്നെയായിരിക്കും വിവിധ ആഹാരങ്ങൾ യുക്തി സഹമായ അനുപാതത്തിൽ കഴിച്ചാൽ നല്ല ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകം

............................................................................................................................................................................................................

227

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/254&oldid=159340" എന്ന താളിൽനിന്ന് ശേഖരിച്ചത്