താൾ:Gadgil report.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ല, കാപ്പി തോട്ടമായോ മാറ്റപ്പെടാം എന്നാൽ ഈ പ്രവർത്തനങ്ങളിലെല്ലാം തനത്‌ സസ്യവൈവിദ്ധ്യം അപ്പാടെ നശിപ്പിക്കപ്പെടുന്നു പശ്ചിമഘട്ടമേഖലയിലെ നിരവധി സ്ഥലങ്ങൾ ഇപ്പോൾ രാഷ്‌ട്രീയക്കാ രുടെയും റിയൽ എസ്റ്റേറ്റുകാരുടെയും സാധാരണക്കാരുടേയും കോർപ്പറേറ്റുകളടെയും വ്യവസായിക ളുടേയും കൈവശമാണ്‌ 0.5 ഏക്കർ മുതൽ 1000ത്തിലേറെ ഏക്കർ വരെ ഇവരുടെ കൈവശമുണ്ട്‌.

രണ്ടാം വീട്‌

പട്ടണങ്ങളിലെ ജനബാഹുല്യവും മലിനീകരണവും വർദ്ധിച്ചതോടെ ജനം വാരാന്ത്യത്തിൽ സ്വസ്ഥമായൊരിടം തേടാൻ തുടങ്ങി.അങ്ങനെയാണ്‌ ഫാം ഹൗസുകളും റിസോർട്ടുകളും എന്ന ആശയം ഉദിച്ചത്‌ കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി സമ്പന്നരായ നഗരവാസികളെ ആകർഷിക്കുന്ന നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും പശ്ചിമഘട്ടത്തിൽ ഉയർന്നു വന്നു മലകളുടെ കൂട്ടത്തോടെയുള്ള ഈ വികസനം പ്രകൃതിയെ മാറ്റി മറിക്കാനും കീഴടക്കാനും തുടങ്ങി പട്ടണവാസികൾ മലകളിലേക്ക്‌ ആകർഷിക്കപ്പെടുമ്പോൾ ഗ്രാമീണർ പട്ടണങ്ങളിലെ ജീവിതം കൊതിച്ചു അങ്ങനെ അവർ ഭൂമി വിറ്റ്‌ പട്ടണത്തിലേക്ക്‌ ചേക്കേറി.

പശ്ചിമഘട്ടത്തിലെ പട്ടണസ്റ്റൈൽ

പശ്ചിമഘട്ടത്തിലെത്തിയ നഗരവാസികൾക്ക്‌ അവിടെ ആധുനിക സുഖസൗകര്യങ്ങളെല്ലാം വേണം വാരാന്ത്യവസതിക്ക്‌ നല്ല റോഡുകൾ, ശുദ്ധജലം, വൈദ്യുതി തുടങ്ങിയവയെല്ലാം വേണം. സിമന്റും കമ്പിയും കട്ടയും പാറയും എല്ലാം ഉപയോഗിച്ചുള്ള വീടുകളാണ്‌ ഉയരുന്നത്‌ എയർകണ്ടീ ഷണർ, ടി.വി., മാർബിൾ തുടങ്ങി എല്ലാ ആധുനിക സുഖസൗകര്യങ്ങളുമുള്ള കൊട്ടാരസമമായ വീടു കളുയർന്നു പട്ടണത്തിലെ സുഖസൗകര്യങ്ങൾക്കു പുറമേ അവിടത്തെ പൂന്തോട്ടങ്ങളും മലകളിലേക്ക്‌ പറിച്ചു നട്ടു ഈ പൂന്തോട്ടങ്ങൾക്ക്‌ നിത്യവും ധാരാളം വെള്ളവും വളവും കീടനാശിനികളും ആവ ശ്യമായിരുന്നു ഇവിടെ വളർത്തിയ പുത്തൻ ചെടികളിൽ പലതും പ്രാദേശിക ജൈവആവാസവ്യവ സ്ഥയ്‌ക്ക്‌ ഹാനികരമായിരുന്നു ഇതൊക്കെ നിയന്ത്രിക്കാൻ വ്യക്തമായ മാർങ്ങരേഖകളോ നിബന്ധന കളോ ഉണ്ടായിരുന്നില്ല.

മലകൾ വികസിത ലക്ഷ്യസ്ഥാനങ്ങൾ

ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ പ്രവർത്തനങ്ങളും അതിന്റെ അടിസ്ഥാനത്തിൽ

ജൈവആവാസവ്യവസ്ഥയിലുണ്ടാകുന്ന ആഘാതങ്ങളും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.

വ്യക്തികളായ ഉടമകൾ - ഫാം ഹൗസ്‌, റിസോർട്ട്‌, ഫാം ലാന്റ ്‌, ഹോർട്ടികൾച്ചർ

ഭൂവികസനക്കാർ

- ഫാം ഹൗസ്‌ സ്‌ക്കീം, റിസോർട്ട്‌, ടൗൺഷിപ്പ്‌

വ്യവസായങ്ങൾ

- ഐ.ടി.പാർക്ക്‌, പ്രാസസിങ്ങ്‌ യൂണിറ്റുകൾ, ഫ്‌ളോറികൾച്ചർ

പശ്ചിമഘട്ടത്തിൽ 10 ഏക്കർ മുതൽ 500 ഏക്കർ വരെയുള്ള സ്ഥലങ്ങളിൽ നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും ഉയർന്നു വരുന്നുണ്ട്‌ ലവാസ, അംബിവാലി തുടങ്ങിയ വൻകിട പ്രാജ ക്‌ടുകൾക്ക്‌ പുറമേ ആണിത്‌ ഇതുമായി ബന്ധപ്പെട്ടുള്ള വികസന പ്രവർത്തനങ്ങളിലെ റോഡു നിർമ്മാ ണം, ഭൂമി ഒരുക്കൽ തുടങ്ങിയവയെല്ലാം ജൈവവൈവിദ്ധ്യത്തിന്‌ ഹാനികരമാണ്‌ ഇവ വീണ്ടും പൂർവ്വ സ്ഥിതിയിലെത്തിക്കുക സാദ്ധ്യമല്ല. ഉത്‌കണ്‌ഠ ഉളവാക്കുന്ന പ്രശ്‌ങ്ങൾ

ഈ പുതിയ വാസസ്ഥല ഘടനയും വികസനവും മലകൾ ഇടിച്ചു നിരത്തുന്നതിനും റോഡു കളും നിർമ്മാണപ്രവർത്തനങ്ങളും മലഞ്ചരിവുകളുടെ ഘടനയിലും ആകൃതിയിലും മാറ്റമുണ്ടാകുന്ന തിനും കാരണമാകുന്നു ജലഘടനയിലെ മാറ്റങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌ മുകൾഭാഗം ചെത്തി നിരപ്പാക്കുന്നത്‌ സസ്യജാലങ്ങളും മണ്ണും നീക്കം ചെയ്യപ്പെടാനും മലകളുടെ ഘടനയിൽ മാറ്റം വരു ത്താനും ഇടയാക്കുന്നു നിർമ്മാണപ്രവർത്തനങ്ങൾക്കു വേണ്ടി കല്ലും മണ്ണുമെല്ലാം ഖനനം ചെയ്‌തെ ടുക്കുന്നതു പോലെ ഉപയോഗശൂന്യമായ കല്ലും മണ്ണും കട്ടയുമെല്ലാം കൂട്ടിയിടുന്നതും പ്രശ്‌നമാണ്‌.

വികസനപ്രവർത്തനങ്ങൾക്ക്‌ പിൻബലമാകുന്ന അനുബന്ധപ്രവർത്തനങ്ങളും ജൈവആവാ

സവ്യവസ്ഥയ്‌ക്ക്‌ ഹാനികരമാണ്‌ അവ ചുവടെ പറയുന്നു.

(രശറ:132)

ലേബർ കോളനിയും താല്‌ക്കാലിക ആവാസ കേന്ദ്രങ്ങളും സ്ഥാപിക്കുമ്പോൾ

(രശറ:129 ഖര-ദ്രവമാലിന്യ സംസ്‌ക്കരണപ്രശ്‌നങ്ങൾ

............................................................................................................................................................................................................

222

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/249&oldid=159334" എന്ന താളിൽനിന്ന് ശേഖരിച്ചത്