താൾ:Gadgil report.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

2010 മാർച്ച്‌ 31 ലെ സ്ഥാപിത ശേഷി (മെഗാവാട്ട്‌)

ചിത്രം 11 പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‌പാദനം

മഹാരാഷ്‌ട്രയിൽ 2012 ലേക്ക്‌ പല തെർമൽ പവർ പ്രാജക്‌ടുകളും ആസൂത്രണം ചെയ്‌തി ട്ടുണ്ട്‌ കേരളത്തിലും കർണ്ണാടകത്തിലും ജലവൈദ്യുത പദ്ധതികളാണ്‌ ആലോചനയിൽ ഏറ്റവും തർക്കത്തിൽ കിടക്കുന്ന കർണ്ണാടകയിലെ ഗൂഢ്യ, കേരളത്തിലെ ആതിരപ്പിള്ളി പദ്ധതികളെ പറ്റി ഈ റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്ത്‌ വിശദമായി ചർച്ച ചെയ്‌തിട്ടുണ്ട്‌.

ആസൂത്രണഘട്ടത്തിലുള്ള പല പദ്ധതികളും ഉത്‌ക്കണ്ടാജനകമാണ്‌ ഉദാഹരണത്തിന്‌ റെയ്‌ഗ ഢിലും രത്‌നഗിരിയിലും 33,000 മെഗാവാട്ട്‌ ശേഷിയുള്ള തെർമൽ പ്രാജക്‌ടുകൾ പരിസ്ഥിതി ക്ലിയ റൻസിനുവേണ്ടി കാത്തിരിക്കയാണ്‌ ഇവയിൽ പലതും സൃഷ്‌ടിക്കുന്ന പരിസ്ഥിതി- സാമൂഹ്യആ ഘാതങ്ങൾ വളരെ ഗുരുതരമാണ്‌ ഇവ ഒരു കൂട്ടമായി സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ ഇവ സൃഷ്‌ടി ക്കുന്ന ആവർത്തന ആഘാതം പരിഗണിക്കപ്പെടേണ്ടതാണ്‌ ഈ വൈദ്യുതി ഉല്‌പാദന പ്ലാന്റുകളുടെ ദൂഷ്യഫലങ്ങൾ ഒരു വിഭാഗം ജനങ്ങൾ അനുഭവിക്കുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നത്‌ മറ്റൊരു വിഭാഗത്തിനാണ്‌.

ഈ ജില്ലകൾക്ക്‌ ഒരു വർഷം 180 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ആവശ്യം എന്നാൽ ഇവിടെ

പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌ 4543 മെഗാവാട്ടാണ്‌.

മുബൈയുടെ ആവശ്യം വളരെ വലുതാണെങ്കിൽ കല്‌ക്കരി അധിഷ്‌ഠിതമായ വലിയൊരു പ്ലാന്റ ്‌ മലബാർ ഹില്ലിൽ സ്ഥാപിക്കാവുന്നതാണ്‌ ജിന്ധാൽ പ്ലാന്റിലേതുപോലെ എല്ലാ അനുകൂല ഘടക ങ്ങളും ഇവിടെയുണ്ട്‌ ഇവിടെ പ്ലാന്റ ്‌ സ്ഥാപിച്ചാൽ വളരെ ദൂരേക്ക്‌ വിതരണലൈനുകൾ വലിക്കേണ്ട തില്ല തന്മൂലം പ്രസരണ-വിതരണ നഷ്‌ടം കുറയുന്നു രത്‌നഗിരി, സിന്ധിദുർഗ ജില്ലകളിൽ വിതര ലൈനുകൾക്ക്‌ താഴെ ഫലവൃക്ഷങ്ങളും മറ്റും വച്ചുപിടിപ്പിക്കാൻ കഴിയാത്തതു മൂലമുള്ള നഷ്‌ടവും ഒഴിവാക്കാം.

............................................................................................................................................................................................................

213

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/240&oldid=159325" എന്ന താളിൽനിന്ന് ശേഖരിച്ചത്