താൾ:Gadgil report.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

3.

ഇരുമ്പയിരിന്റെ കാര്യത്തിൽ ഒരു വർഷം 2 ഹെക്‌ടർ സ്ഥലത്തുനിന്നുമാത്രമേ കുഴിയെടു ക്കാൻ അനുവദിക്കാവൂ.

4 പല കുഴികളിട്ട്‌ ഖനനം നടത്തുന്നതും നിയന്ത്രിത ഉല്‌പാദനം അനുവദിക്കുന്നതുമായ ഖനന

രീതി വേണം സിന്ധു ദുർഗിൽ ഉപയോഗിക്കാൻ.

5 കുഴിയെടുക്കുന്ന വസ്‌തുക്കൾ കൊണ്ടിടുന്ന യാർഡിന്‌ 10 ഹെക്‌ടറിലധികം വിസ്‌തീർണ്ണം പാടില്ല ഉപയോഗം കഴിഞ്ഞ സ്ഥലം വൃത്തിയാക്കി ആ പ്രദേശത്തിന്റെ പരിസ്ഥിതിക്കിണ ങ്ങുന്ന ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച്‌ ഹരിതാഭമാക്കണം.

6.

ഒരു കുഴിയിൽ നിന്ന്‌ ധാതുക്കൾ എടുക്കുന്നത്‌ പൂർത്തിയായാൽ അടുത്ത കുഴി കുഴിക്കുന്ന ഉപയോഗമില്ലാത്ത വസ്‌തുക്കളിട്ട്‌ ആദ്യത്തെ കുഴി മൂടണം അഞ്ചാം വർഷം അവസാനിക്കു മ്പോൾ മൊത്തം ഉപയോഗിച്ച പ്രദേശത്തിന്റെ വിസ്‌തീർണ്ണം 20 ഹെക്‌ടറിൽ കൂടാത്ത വിധം ഈ പ്രക്രിയ തുടർന്നുപോകണം ഒരു പ്രദേശത്തെ ഖനന പ്രവർത്തനം പൂർത്തിയാകുന്ന തോടെ ഒരു കുഴി വെള്ളം സംഭരിക്കാൻ ഉപയോഗിച്ചുകൊണ്ട്‌ എല്ലായിടത്തും തോട്ടങ്ങളുയ രണം.

7 പദ്ധതിയിൽ നിന്ന്‌ പ്രാദേശിക സമൂഹത്തിന്‌ താഴെ പറയുന്ന വിധം സഹായം നൽകണം. ഭൂമിയുടെ കൈവശക്കാർക്കും, ഗ്രാമീണർക്കും അവർക്ക്‌ നഷ്‌ടപ്പെട്ട വരുമാനത്തിനുള്ള നഷ്‌ട പരിഹാരമെന്ന നിലയിൽ മൊത്തം ഉല്‌പാദനത്തിന്റെ വിപണി വിലയുടെ 2.5 ശതമാനം നൽകണം ഗ്രാമത്തിന്റെ അടിസ്ഥാനസൗകര്യങ്ങളായ ജലവിതരണം, റോഡുനിർമ്മാണം, സ്‌കൂൾ നിർമ്മാണം, ഗതാഗതസൗകര്യം, വഴിവിളക്കുകൾ, പാർക്കുകൾ, മുതലായവയ്‌ക്കായി മറ്റൊരു 2.5 % ചെലവിടണം ഇതിൽ കുറഞ്ഞത്‌ 25 ശതമാനം പരിസ്ഥിതി മെച്ചപ്പെടുത്തലി നായി വിനിയോഗിക്കണം ഖനന പ്രവർത്തനം അവസാനിച്ചശേഷം ഭാവിയിൽ ഉപയോഗി ക്കാനായി മറ്റൊരു 2.5 ശതമാനം കരുതൽ ഫണ്ടായി മാറ്റി വയ്‌ക്കണം നോർവീജിയൻ മാത കയുടെ രൂപത്തിൽ ഈ കരുതൽഫണ്ട്‌ എങ്ങനെ വിനിയോഗിക്കണമെന്ന്‌ പശ്ചിമഘട്ട സമി തിക്ക്‌ തീരുമാനിക്കാം 2 ഹെക്‌ടറിൽ നിന്ന്‌ 2 ദശലക്ഷം ടൺ ലഭിക്കുമെന്ന്‌ കണക്കാക്കിയാൽ വിപണി വിലയനുസരിച്ച്‌ ഒരു വർഷം ഒരു ഗ്രാമത്തിന്‌ 45 കോടി രൂപ ലഭിക്കും 8. സിന്ധു ദുർഗ്‌ ഹരിതാഭമായ ജൈവവൈവിദ്ധ്യ സമ്പന്നമായ ഒരു ടൂറിസം ജില്ല ആയതിനാൽ ചുവടെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം ഇരുമ്പ്‌ അയിര്‌ നിക്ഷേപത്തെ സംബ ന്ധിച്ച്‌ എന്ത്‌ അനുമതി നൽകുന്നതിന്‌ മുൻപ്‌ അത്‌ മേഖലാപ്ലാനിൽ വ്യക്തമായി കാണിച്ചിരി ക്കണം കുഴിയെടുക്കുന്നത്‌ ദ്രാവകരൂപത്തിലാണെങ്കിൽ പൈപ്പ്‌ ലൈൻ വഴിയും പൊടിരൂപ ത്തിലാണെങ്കിൽ അടച്ചുമൂടിയ കണ്ടെയ്‌നറിൽ റോപ്പ്‌ വേ വഴിയും കൊണ്ട്‌ പോകാനുള്ള സംവിധാനമുണ്ടാക്കണം കാർബൺ വികിരണവും മലിനീകരണവും ഇതുവഴി ഒഴിവാക്കാം.

9 ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം കമ്പനികൾ ചേർന്നോ ഒറ്റയ്‌ക്കായോ ഏർപ്പെടുത്താം. അടിസ്ഥാന ആവശ്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഗണ്യമായ തുക മുടക്കാൻ സന്നദ്ധരാകുന്ന കമ്പനികൾക്കു മാത്രമേ ജില്ലയിൽ ഖനനാനുമതി നൽകാവൂ.

10 പഠന റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നതുപോലെ പ്രദേശത്ത്‌ ചെറുകിട ജലവൈദ്യുത പദ്ധതി കൾ പ്രാത്സാഹിപ്പിക്കണം വൈദ്യുതി ഉല്‌പാദനം കഴിഞ്ഞു വരുന്ന ജലം കൃഷിക്ക്‌ ഉപയോ ഗിക്കാം ചില സ്ഥലത്ത്‌ ഖനന കുഴികൾ മൂലം ഭൂജല നിരപ്പ്‌ താഴുന്നുണ്ട്‌ അവിടങ്ങളിൽ ചെറിയ അണക്കെട്ടുണ്ടാക്കി വൈദ്യുതി ഉല്‌പാദിപ്പിച്ചാൽ കൃഷിയും രക്ഷപ്പെടും.

ഉദാഹരണത്തിന്‌ "പുക്കേരി' വില്ലേജിൽ നിർമ്മിച്ച ചെറിയ അണക്കെട്ടിൽ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിച്ച ശേഷമുള്ള വെള്ളം ' അസാഹിയെ', "സൊലാംവൈ, തൽക്കത്ത്‌' തുടങ്ങിയ ഗ്രാമങ്ങൾക്ക്‌ നൽകി വെള്ളത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്താൻ ഡ്രിപ്പ്‌ ഇറിഗേ ഷൻ പോലെയുള്ള സംവിധാനം ഉപയോഗിക്കാം വൈദ്യുതി പദ്ധതിക്കുള്ള ചെലവ്‌ കമ്പനി കൾ വഹിക്കണം.

11 കമ്പനിയുടെ ചെലവിൽ ഖനന പ്രദേശത്തിന്‌ ചുറ്റും 2.5 മീറ്റർ ഉയരത്തിൽ മതിൽ നിർമ്മി

ക്കണം ചുറ്റുമുള്ള വനങ്ങളിലെ സുരക്ഷകണക്കിലെടുത്താണിത്‌.

............................................................................................................................................................................................................

210

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/237&oldid=159321" എന്ന താളിൽനിന്ന് ശേഖരിച്ചത്