താൾ:Gadgil report.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ക്കുന്നുണ്ട്‌ നീലഗിരിയിലെ തേയില കൃഷി നീലഗിരിയിലെയും കൂനൂരിലെയും ജൈവവൈവിദ്ധ്യ ത്തിന്‌ ഹാനികരമാണ്‌ ഈ മേഖലയിൽ ജനങ്ങളും വന്യജീവികളും തമ്മിലുണ്ടാകുന്ന സംഘർഷ ത്തിന്‌ മുഖ്യകാരണം ഈ വ്യവസായമാണ്‌. ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ

ഈ പശ്ചിമഘട്ട സംസ്ഥാനങ്ങളിലേക്ക്‌ വ്യവസായങ്ങൾ ആകർഷിക്കപ്പെടുന്നത്‌ നേട്ടമാണെ ങ്കിലും ഈ വ്യവസായങ്ങളും സെ ുകളും സൃഷ്‌ടിക്കുന്ന പരിസ്ഥിതിപരവും സാമൂഹ്യവുമായ പ്രശ്‌ന ങ്ങൾ ഉത്‌ക്കണ്‌ഠാജനകമാണ്‌ ഇതുമൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങൾ പ്രധാനമായും ഭൂമി ഏറ്റെ ടുക്കലിനെയും അതിനുള്ള നഷ്‌ടപരിഹാരത്തെയും സംബന്ധിക്കുന്നവയാണ്‌ പരിസ്ഥിതി ആഘാ തങ്ങളിൽ ഊർജ്ജ ആവശ്യം, ഫാക്‌ടറികൾ വമിപ്പിക്കുന്ന പുക, വായുമലിനീകരണം, ഫാക്‌ടറിക ളിൽ നിന്നൊഴുകുന്ന അവശിഷ്‌ടങ്ങൾ മുലമുള്ള ജലമലിനീകരണം, ഭൂമി രൂപാന്തരപ്പെടുത്തുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടുന്നു മിക്ക വ്യവസായങ്ങൾക്കും അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ വൻതോതിൽ വെള്ളം ആവശ്യമാണ്‌ വീട്ടാവശ്യത്തിന്‌ വേണ്ടതിനേക്കാൾ വള രെയധികം ജലം വ്യവസായങ്ങൾക്ക്‌ വേണം.

മഹാരാഷ്‌ട്രയിൽ വ്യാവസായിക പ്രക്രിയ മൂലവും കല്‌ക്കരിയും മറ്റും വൻതോതിൽ കത്തി ക്കുന്നതുകൊണ്ടും ഉണ്ടാകുന്ന വായുമലിനീകരണത്തിന്‌ പുറമെ ഈ വ്യവസായങ്ങൾ സംസ്‌ക രിച്ചും അല്ലാതെയും പുറന്തള്ളുന്നത്‌ 6,78000 ക്യു.മീറ്റർ വ്യാവസായിക അവശിഷ്‌ടമാണ്‌ ഉദാഹരണ ത്തിന്‌ ചുവടെയുള്ള ബോക്‌സിൽ രത്‌നഗിരി ജില്ലയിലെ വായുവിന്റെ ഗുണമേന്മ വിവരിക്കുന്നു.

ബോക്‌സ്‌ -9 രത്‌നഗിരി ജില്ലയിലെ വായുവിന്റെ ഗുണമേന്മ

വായുവിന്റെ ഗുണമേന്മ നിലവാരം

സ്ഥലം

ഗുരുതരം

കുറവ്‌

ഇടത്തരം

കൂടുതൽ

ലോട്ടെ എം.ഐ.ഡി.സി പ്രദേശം

ഖേദ്‌താലൂക്കിലെ അവാഷി

മീർസോൾ,സട്‌ഗോൺ, റൻപുർ-ഗൊലാപ്‌

ദേവ്‌രുഖ്‌

അവലംബം എം.പി.സി.ബി, റത്‌നഗിരി (2005)

ഗോവ മലിനീകരണ നിയന്ത്രണബോർഡിന്റെ (ങജഇആ കണക്കുപ്രകാരം ഗോവയിലെ വ്യവ സായ യൂണിറ്റുകൾ ഒരു ദിവസം 8400 ക്യു.മീ മലിനജലം/വ്യവസായ അവശിഷ്‌ടം പുറന്തള്ളുന്നുണ്ട്‌. എല്ലാ യുണിറ്റുകൾക്കും സ്വന്തമായി മാലിന്യസംസ്‌കരണ പ്ലാന്റുകളുണ്ട്‌ ഗണ്യമായ അളവിൽ മാലി ന്യങ്ങൾ പുറംതള്ളുന്നവ ബ്രുവറികൾ,ഡിസ്റ്റലറികൾ ഔഷധ നിർമ്മാണശാലകൾ, പഞ്ചസാര ഫാക്‌ട റികൾ എന്നിവയാണ്‌.

ഗോവയിലെ ഉത്തര-ദക്ഷിണ ജില്ലകളിലെ വ്യവസായങ്ങളുടെ മേഖല തിരിച്ചുള്ള ഒരു ഭൂപടം തയ്യാറാക്കിയിട്ടുണ്ട്‌ അവിടെ കുറഞ്ഞ ജൈവവൈവിദ്ധ്യ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ ഇല്ലെ ന്നാണ്‌ ഇതിൽ നിന്ന്‌ വ്യക്തമാകുന്നത്‌ ഗോവയുടെ ഏറിയ പങ്കും"ചുവപ്പ്‌', ' ഓറഞ്ച്‌' മേഖലയി ലാണ്‌ പെടുന്നത്‌ വായു-ജലമലിനീകരണത്തോട്‌ വളരെ ഉയർന്ന സംവേദനക്ഷമതയുള്ളവയായാണ്‌ ഇവ കരുതപ്പെടുന്നത്‌ മഞ്ഞനിറം നൽകപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലെ മലിനീകരണം താഴ്‌ന്ന അളവു മുതൽ ഇടത്തരം വരെയാണ്‌ അനുയോജ്യമായ രീതികളും സാങ്കേതിക വിദ്യയുമുപയോഗിച്ച്‌ ഇത്‌ പരിഹരിക്കാം.

പശ്ചിമഘട്ടത്തിലെ ജൈവആവാസ വ്യവസ്ഥയിന്മേൽ വ്യവസായങ്ങളേല്‌പിക്കുന്ന ആഘാ

തത്തെ സംബന്ധിച്ച്‌ ബന്ധപ്പെട്ടവർ ഉയർത്തുന്ന ആശങ്ക ചുവടെ പറയുന്നു. (രശറ:132 അന്തരീക്ഷ മലിനീകരണം വിളവ്‌ ഗണ്യമായി കുറയ്‌ക്കും മനുഷ്യന്റെ ആരോഗ്യസ്ഥിതിയിലും

പശ്ചിമഘട്ടത്തിലെ സസ്യലതാദികളിലും ഹാനികരമായ ആഘാതമുണ്ടാക്കും.

............................................................................................................................................................................................................

204

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/231&oldid=159315" എന്ന താളിൽനിന്ന് ശേഖരിച്ചത്