താൾ:Gadgil report.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

സജീവത സംബന്ധിച്ച അവരുടെ അറിവ്‌ പ്രായോഗിക്കാം "ലെന്റാന' ചെടികൾ നശിപ്പിക്കപ്പെ ടേണ്ട ആദ്യപ്രദേശങ്ങൾ കണ്ടെത്തുന്നതിനും അംല ഫലങ്ങളുടെ വിളവെടുപ്പുകാലത്ത്‌ പാരസൈ റ്റുകളെ നശിപ്പിക്കുന്നതിനുള്ള മാർങ്ങം സംബന്ധിച്ചും വനം വകുപ്പിന്‌ ആവശ്യമായ സഹായം നൽകാമെന്ന്‌ അവർ ഈയിടെ വ്യക്തമാക്കിയിരുന്നു.

പ്രാദേശിക ജനതയുടെ സ്ഥാനം, ചരിത്രം, സംസ്‌കാരം, അറിവ്‌ എന്നിവയെല്ലാം പാടെ അവഗണിച്ചുകൊണ്ട്‌ ആധുനിക വനം മാനേജ്‌മെന്റ ്‌ ജനങ്ങളെ വനത്തിൽ നിന്ന ആട്ടിപ്പായിക്കുക യാണ്‌ രംഗസ്വാമി ക്ഷേത്രമലയിലെ കാടുകളെ സോളിഗാസ്‌ "യെല്ല"കളായി വിഭജിച്ചിട്ടുണ്ട്‌.ഓരോ യെല്ലയിലും 5 വിശുദ്ധ സൈറ്റുകളുണ്ട്‌ ഇവയിലോരോന്നും ഓരോ കുലത്തിനുള്ളതാണ്‌ ദൈവ ങ്ങളുടെയും പ്രതങ്ങളുടെയും സാന്നിദ്ധ്യമാണ്‌ ഇവയെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യു ന്നത്‌ അഞ്ച്‌ വിശുദ്ധ സൈറ്റുകൾ ഉൾപ്പെട്ട ഒരു സാംസ്‌കാരിക കൂട്ടായ്‌മയാണ്‌ "യെല്ല' താമസ സ്ഥലത്തിനടുത്ത്‌ അവരുടെ സാംസ്‌കാരിക പരിപാടികൾ നടത്താൻ സൗകര്യമില്ലാത്ത വിഭാഗ ങ്ങൾക്ക്‌ അവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ വീണ്ടും വിഭജിക്കുന്നു യെല്ലകൾക്ക്‌്‌ കുലാധിഷ്‌ഠിത അതിരുകളാണുള്ളത്‌ വനങ്ങൾക്ക്‌ പേരുകൾ നൽകിയിട്ടുള്ളതും ഇതിന്റെ അടി സ്ഥാനത്തിലാണ്‌ തന്മൂലം ഓരോ യെല്ലയുടെയും അതിരുകൾ സോളിഗാസിന്‌ കാണാപാഠമാണ്‌. സങ്കേതത്തിനുള്ളിലെ മൊത്തം വനപ്രദേശത്തെ 46 യെല്ല കളാക്കി വിഭജിച്ചിട്ടുള്ളതായി ഇവിടത്തെ മാപ്പിംഗ്‌ വ്യക്തമാക്കുന്നു ഈ ക്ഷേത്രമലയുടെ മാപ്പിങ്ങ്‌ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യശ്രമമായതിനാൽ സോളിഗാസിനും ഇതിൽ വലിയ താല്‌പര്യമായി സോളിഗാസ്‌ അവിടത്തെ പരമ്പരാഗത സംവിധാനത്തിന്റെ ഭാഗമായതിനാൽ യെല്ലയുടെ അതിരുകൾ തിട്ടപ്പെടുത്താനുള്ള നീക്കത്തെ കുലസംവിധാനത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായാണ്‌ അവർ കണ്ടത്‌ സോളിഗാസിന്റെ പരമ്പരാഗതനിയമം പുനസ്ഥാപിക്കപ്പെടുമെന്ന്‌ അവർ പ്രത്യാശിച്ചു സോളിഗാസിലെ മുതിർന്നവരുടെ കാഴ്‌ചപ്പാടിൽ "ദേവാരു', "കല്ലുഗുഡി',, ന്ധവീരുത്സ, ന്ധസമാധിത്സ, ന്ധഹബ്ബിത്സ എന്നിവ കുടികൊള്ളുന്ന ഇടമാണ്‌ യെല്ലെ വന അവകാശനിയമത്തിലെ വ്യവസ്ഥകളെപ്പറ്റി അറിയാവുന്ന സോളിഗാസിലെ ചെറുപ്പക്കാർ ജീവസന്ധാരണത്തിനും അസ്‌തി ത്വത്തിനും തെളിവായി വിശുദ്ധ സൈറ്റുകളുടെ ഭൂപടത്തെ ഉപയോഗിച്ചു.

വനഅവകാശനിയമം രംഗസ്വാമി ക്ഷേത്രമലയിൽ

വന അവകാശത്തിന്റെ ചട്ടങ്ങൾ 2008 ൽ വിജ്ഞാപനം ചെയ്‌ത ഉടൻ രംഗസ്വാമി ക്ഷേത്രമ ലയിലെ സോളിഗാസ്‌ ചാമരാജനഗർ ജില്ലയിലെ വനപ്രദേശങ്ങളിൽ വന അവകാശ സമിതികൾ രൂപീകരിക്കാൻ തുടങ്ങി നിയമത്തിലെ 3(1 സി വകുപ്പു പ്രകാരം അവർ ആദ്യം ഉന്നയിച്ച അവ കാശം വന്യജീ വിസങ്കേതത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാനും വിൽക്കാനും ഉള്ള സാമൂഹ്യ വനഅവകാശമാണ്‌ ആ സമയം രാജ്യത്തുടനീളം ഭൂമിയിലെ അവകാശത്തിനായുള്ള മുറവിളി ഉയ രുകയായിരുന്നു സോളിഗാസ്‌ ഇത്തരമൊരവകാശം ഉന്നയിക്കാൻ കാരണം വന്യജീവി സംരക്ഷ ണനിയമങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം രാജ്യത്തെ ദേശീയ പാർക്കുകളിലും സങ്കേതങ്ങ ളിലും നിന്ന്‌ വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ നിരോധിച്ചിരുന്നതാണ്‌ ഇത്‌ അവരുടെ വരുമാന ത്തെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു വനവിഭവങ്ങൾ ശേഖരിക്കാനുള്ള അവ കാശം സബ്‌-ഡിവിഷൻ തലസമിതി അംഗീകരിച്ചുവെങ്കിലും സോളിഗാസ്‌ കഴിഞ്ഞ മൂന്ന്‌ വർഷ മായി ഇതിനായി നിരന്തര സമ്മർദ്ദം ചെലുത്തുകയും ചെയ്‌തിട്ടും ജില്ലാതല സമിതി ഇതിന്‌ അനു മതി നൽകിയില്ല ജില്ലാതല സമിതിയിലെ വനംവകുപ്പ്‌ പ്രതിനിധി നിരോധനം നിലനിൽക്കുന്നതി നാൽ ഇതനുവദക്കാൻ പാടില്ലെന്ന നിലപാടിലായിരുന്നു ഇത്‌ വനഅവകാശനിയമത്തിന്റെ ലംഘ നമാണ്‌ ഇതിനെതിരെ സംസ്ഥാന ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സംസ്ഥാന തല സമി തിക്ക്‌ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ്‌ സോളിഗാസ്‌ രംഗസ്വാമി ക്ഷേത്രമലയിലെയും സമീപപ്രദേശങ്ങളിലേയും സോളിഗാസ്‌ കുടുംബാംഗങ്ങൾ 2009ൽ വ്യാക്തിഗത ഭൂമിക്കായി അപേക്ഷ നൽകി 2011 ആദ്യം 1438 സോളിഗാസ്‌ കുടുംബങ്ങൾക്ക്‌ കൃഷിഭൂമിയിൽ വ്യക്തിഗതഅവകാശം അനുവദിച്ചു പക്ഷേ താമസത്തിനുള്ള അവകാശം ലഭിച്ചില്ല സോളിഗ കുടുംബങ്ങളിൽ പകുതിയും ഭൂരഹിതരാണ്‌ അതുകൊണ്ട്‌ അവരുടെ പട്ടിണി അകറ്റാനും ജീവസന്ധാരണത്തിനും സാമൂഹ്യവ നഅവകാശം കൂടിയേ തീരൂ വനവിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശവാദത്തിനുപുറമേ

............................................................................................................................................................................................................

200

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/227&oldid=159310" എന്ന താളിൽനിന്ന് ശേഖരിച്ചത്