താൾ:Gadgil report.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ക്കുന്നതാണ്‌ വനം മാനേജ്‌മെന്റിൽ പ്രത്യേകിച്ചും കാരണം, പൊതുവായ വിഭവങ്ങൾ എങ്ങനെ പങ്കിടണമെന്ന്‌ ചിന്തിക്കുന്ന വ്യത്യസ്‌ത താല്‌പര്യക്കാരാണിവിടെ ഉള്ളത്‌ വനിതകൾ, വിറക്‌ കയറ്റി റക്ക്‌ തൊഴിലാളികൾ, വന ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നവർ, മരവ്യാപാരത്തിൽ നിന്ന്‌ ലാഭം പ്രതീക്ഷി ക്കുന്നവർ എന്നിവരെല്ലാം ഇതിലുൾപ്പെടും.

ഉന്നതരുടെ ഇടപെടൽ കൊണ്ട്‌ ദോഷം സംഭവിക്കുന്നത്‌ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗ ങ്ങൾക്കാണ.്‌ യഥാർത്ത ജനപങ്കാളിത്തത്തെ മറികടന്ന്‌ ഇവരെക്കൊണ്ട്‌ പദ്ധതി ലക്ഷ്യം നേടുന്നത്‌, വനംവകുപ്പിനും സൗകര്യമാണ്‌.

വനഅവകാശനിയമത്തിലെ 3 (1 (ശ വകുപ്പുപ്രകാരം സംയുക്ത വനമാനേജ്‌മെന്റിന്‌ കീഴിൽ വരുന്ന പ്രദേശങ്ങളും വില്ലേജ്‌ മാനേജ്‌മെന്റിന്‌ കീഴിൽ വരുന്ന വനങ്ങളും ഒരു സാമൂഹ്യവിഭവമാ യികണ്ട്‌ സമൂഹം കൈകാര്യം ചെയ്യണം വനം വകുപ്പ്‌ ഇതിന്‌ സംരക്ഷണവും സാങ്കേതിക പിന്തു ണയും നൽകണം സുസ്ഥിര വിനിയോഗവും സംരക്ഷണ നിബന്ധനകളും ഉറപ്പുവരുത്തുകയും വേണം.

വന അവകാശ നിയമപ്രകാരം സംയുക്ത വനമാനേജ്‌മെന്റ ്‌ എറ്റെടുക്കാൻ ഗ്രാമസഭയോ സമൂ ഹമോ തയ്യാറാകുന്നില്ലെങ്കിൽ സംയുക്ത വനമാനേജ്‌മെന്റ ്‌ സമിതികളെ ഗ്രാമസഭയുടെ നിയന്ത്രണ ത്തിൽ കൊണ്ടുവരാൻ സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കണം അങ്ങനെ ആയാൽ സമിതി അംഗങ്ങളെ ജനാധിപത്യപരമായ രീതിയിൽ ഗ്രാമസഭ തെരഞ്ഞെടുക്കുന്നു എന്ന്‌ ഉറപ്പുവരുത്താൻ കഴിയും മുൻ അനുഭവങ്ങളിൽ നിന്ന്‌ സർക്കാർ കാര്യങ്ങൾ പഠിക്കുമെന്നും സംയുക്ത വനമാനേ ജ്‌മെന്റിനെ കൂടുതൽ ജനാധിപത്യപരവും പങ്കാളിത്തപരവും ആക്കുമെന്നും പാവപ്പെട്ടവരുടെ ജീവി താവശ്യങ്ങൾക്ക്‌ മുന്തിയ പരിഗണന നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ചെറുകിട വനം ഉല്‌പന്നങ്ങളിലൂടെ അതിജീവനത്തിന്‌ സഹായം

സാമൂഹ്യ വനമാനേജ്‌മെന്റിനെയും പങ്കാളിത്ത സംയുക്ത വനമാനേജ്‌മെന്റിനെയും പ്രാത്സാ ഹിപ്പിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുമ്പോഴും പ്രാദേശിക സമൂഹം ഉപയോഗിക്കുന്ന വലിയൊ രളവ്‌ വനങ്ങളും ഇവയുടെ പ്രവർത്തന പരിധിക്ക്‌ വെളിയിലാണ്‌ ഇത്തരം പ്രദേശങ്ങളിലും മാനേ ജ്‌മെന്റ ്‌ സമിതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും 1988 ലെ വനനയമനുസരിച്ച്‌ വന ഉൽപ്പ ന്നങ്ങളുടെ ഉല്‌പാദനം പരമാവധി വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം വനങ്ങളുടെ ഉടമസ്ഥാവകാശം സമൂഹത്തിന്‌ കൈമാറുന്നതിന്റെ നിയമപരിരക്ഷ കൊണ്ടുമാത്രം ശേഖരിക്കുന്ന വനവിഭവങ്ങളുടെ അളവിലും ഗുണമേന്മയിലുമുള്ള കുറവുകളും വരുമാനനഷ്‌ടവും പരിഹരിക്കാൻ കഴിയില്ല വനനശീകരമം, സമ്മിശ്ര വനങ്ങളുടെ സ്ഥാനത്തുള്ള മനുഷ്യനിർമ്മിത വനങ്ങൾക്ക്‌ മുൻഗ ണന നൽകുന്നത്‌, നിയന്ത്രണചട്ടക്കൂട്‌, വനവിഭവങ്ങളും വനവും വ്യവസായങ്ങൾക്കായി വിനിയോ ഗിക്കുന്നത്‌ വിഭവങ്ങളുടെ വിപണനത്തിൽ സർക്കാർ ഏജൻസികളും കരാറുകാരും നടത്തുന്ന ചൂഷണം തുടങ്ങിയവയാണ്‌ ഇതിന്‌ കാരണം.

ആകയാൽ വന അവകാശിനിയമം നടപ്പാക്കുമെന്ന ഉറപ്പിന്‌ പുറമെ വനവിഭവങ്ങൾ വനവാസി കളുടെ ജീവിതം മെച്ചപ്പെടുത്താനായി പരസ്‌പര ബന്ധിതമായ 3 പ്രശ്‌നങ്ങൾ കൂടി പരിഹരിക്കേണ്ട തുണ്ട്‌. 1. 2. 3.

വനവിഭവങ്ങളുടെ ഉല്‌പാദനം എങ്ങനെ വർദ്ധിപ്പിക്കാം.? ഈ വിഭവങ്ങൾ പാവപ്പെട്ടവർക്ക്‌ ലഭ്യമാക്കുന്നത്‌ എങ്ങനെ? ഇവയുടെ വിപണനത്തിലൂടെ ഇവരുടെ വരുമാനം എങ്ങനെ പരമാവധി ഉയർത്താം? പല ഉൽപ്പന്നങ്ങളുടെയും ഉല്‌പാദനം പരമാവധി വർദ്ധിപ്പിക്കണമെങ്കിൽ അതിന്‌ പരീക്ഷണ ങ്ങളും പ്രായോഗികതയും ഉണ്ടാകണം ഇതിന്‌ മണ്ണിന്റെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിച്ച്‌ പ്രകൃതിദത്ത വനപുനരുജ്ജീവനം പ്രാത്സാഹിപ്പിക്കുകയും കുറ്റിച്ചെടുകളുടെയും കുറ്റിക്കാടുകളുടെയും മാനേ ജ്‌മെന്റിൽ ശ്രദ്ധിക്കുകയും വേണം ഉദാഹരണത്തിന്‌ മധ്യപ്രദേശിലെയും, ആന്ധ്രപ്രദേശിലെയും "സാൽ' വൃക്ഷങ്ങളുടെ ഇപ്പോഴത്തെ മാനേജ്‌മെന്റ ്‌ കൊണ്ട്‌ വനംവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌ തടിക്കുവേണ്ടി മാത്രമുള്ളതാണ്‌ അതിനാൽ ഒരു കൂമ്പ്‌ (വെീീ മോത്രമേ വളരാൻ അനുവദിക്കൂ എന്നാൽ ധാരാളം ശിഖരങ്ങളും ഇലയും ഉള്ള വൃക്ഷമാണിത്‌ നശിച്ച വനങ്ങളിലോ വില്ലേജിനോടടുത്തുള്ള കുന്നുക ളിലോ ഈ വൃക്ഷം ശാഖോപശാഖകളോടുകൂടി വളരാൻ അനുവദിച്ചാൽ ശാഖകളും ഇലയും ഇന്ധ നമായി ഉപയോഗിക്കാം.

............................................................................................................................................................................................................

192

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/219&oldid=159301" എന്ന താളിൽനിന്ന് ശേഖരിച്ചത്