താൾ:Gadgil report.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ രത്‌നഗിരി ജില്ലയിലെ കർഷകർ അവരുടെ സ്വകാര്യ വനങ്ങൾ നന്നായി സംരക്ഷിക്കുന്നുണ്ട്‌.

(രശറ:132)

(രശറ:132)

ഒറീസയിൽ സ്വയം രൂപീകൃതമായ ആയിരക്കണക്കിന്‌ വനം സംരക്ഷണസമിതികൾ സാമൂഹ്യ സംരക്ഷണത്തിൻ കീഴിൽ കൊണ്ടുവന്നിട്ടുള്ള വനങ്ങൾ നന്നായി പുനരുജ്ജീവിപ്പിക്കുന്നുണ്ട്‌.

(സ്വിറ്റ്‌സർലൻഡിലെ ഇന്നത്തെ വനങ്ങൾ പൂർണ്ണമായും സാമൂഹ്യവനഭൂമികളിൽ പുനരുജ്ജീ

വിപ്പിച്ചെടുത്തതാണെന്നത്‌ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.)

പ്രാദേശിക ജൈവ ആവാസ വ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രയോജനം നിശ്ചയമായും പ്രദേശവാസികൾക്കാണ്‌ ഈ ജൈവആവാസ വ്യവസ്ഥയെ ഏറ്റവും ഫലപ്രദമായി സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും കഴിയുന്നതും അവർക്കുതന്നെ ഈ ജൈവ ആവാസ വ്യവ സ്ഥയെ സംബന്ധിച്ച പ്രാദേശികമായ പ്രത്യേക അറിവുള്ളവർ ഇവരാകയാൽ അവ വേണ്ടവിധം സംരക്ഷിച്ച്‌ വളർത്താനും ഇവർക്കാണ്‌ കഴിയുക.

നമ്മുടെ പ്രകൃതി വിഭവങ്ങൾ പുനരുജ്ജീവിപ്പിച്ച്‌ സംരക്ഷിക്കാനും അതേ സമയം തന്നെ ജന ജീവിതം മെച്ചപ്പെടുത്താൻ ജനങ്ങളുമായി ചേർന്ന്‌ പ്രവർത്തിക്കാനുള്ള ധാരാളം അവസരം ഇന്നുണ്ട്‌. വനനിയമങ്ങളുടെ അന്തസത്ത അക്ഷരത്തിലും ആശയത്തിലും ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തിക്കാൻ നാം സന്നദ്ധരാകണം.

വനങ്ങളുടെ പരിസരത്ത്‌ ജീവിക്കുന്ന നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്കു കൂടി വനവല്‌ക്കരണത്തിന്റെ പ്രയോജനം ലഭ്യമാക്കാൻ വേണ്ടിയാണ്‌ 20 വർഷങ്ങൾക്കുമുൻപ്‌ സംയു ക്തവനം മാനേജ്‌മെന്റ ്‌ പരിപാടി തയ്യാറാക്കിയത്‌ പക്ഷെ അതിന്‌ പോരായ്‌മകൾ പലതായിരുന്നു.

(രശറ:132 അവരുടെ നിയന്ത്രണത്തിലുള്ള വനങ്ങളിൽ ആ വില്ലേജിലെ എല്ലാ താമസക്കാരും മാനേ ജ്‌മെന്റിലും വനഉല്‌പന്നങ്ങളിലും അവകാശം നൽകിയിരുന്നില്ല സംയുക്തമാനേജ്‌മെന്റ ്‌ ഗ്രൂപ്പിൽ നിന്ന്‌ നിർദ്ധനരായ ഗ്രാമവാസികളെ പൂർണ്ണമായി ഒഴിവാക്കിയായിരുന്നു.

(രശറ:132 സംയുക്തമാനേജ്‌മെന്റ ്‌ ഗ്രൂപ്പുകൾക്ക്‌ വ്യക്തമായൊരു കാലാവധി ഉണ്ടായിരുന്നില്ല വനം വകു പ്പിന്‌ ഏതു സമയത്തും അവരുടെ നിയന്ത്രണം ഏറ്റെടുക്കാമായിരുന്നു ഇതുമൂലം വനത്തിൽ നിക്ഷേപം നടത്തി വികസിപ്പിച്ച്‌ സംരക്ഷിക്കാൻ അവർക്ക്‌ താൽപര്യം കുറവായിരുന്നു.

(രശറ:132)

മാനേജ്‌മെന്റിൽ കൂടുതൽ നിയന്ത്രണങ്ങളോടെ ഇടപെടാനുള്ള അധികാരം ഇപ്പോഴും സംസ്ഥാന വനം വകുപ്പിൽ നിക്ഷിപ്‌തമാണ്‌.

വനസംരക്ഷണം നിരീക്ഷിക്കാനുള്ള സുതാര്യമായൊരു സംവിധാനം നിലവിലില്ല ആകയാൽ സംയുക്ത വനം മാനേജ്‌മെന്റിന്റെ ഫലപ്രാപ്‌തി വിലയിരുത്താനാവശ്യമായ സ്ഥിതിവിവരക്കണക്കു കൾ നമ്മുടെ കൈവശമില്ല വികേന്ദ്രീകരണ മാനേജ്‌മെന്റിന്റെ മെച്ചപ്പെട്ടൊരു മാതൃക ഉത്തരഖണ്ഡിലെ "കുമയൂണി'ൽ (ഗൗാമൗി 1930 ൽ ആരംഭിച്ച വാൻ പഞ്ചായത്ത്‌ സംവിധാനമാണ്‌ സർക്കാർ മാനേ ജ്‌മെന്റ ്‌ സംവിധാനത്തെ അപേക്ഷിച്ച്‌ ചെലവ്‌ കുറവും ഫലപ്രാപ്‌തികൂടിയതുമാണ്‌ സാമൂഹ്യമാനേ ജ്‌മെന്റ ്‌ സംവിധാനമെന്നതിന്‌ കുമയൂണിൽ നിന്ന്‌ ശക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌ വാൻ പഞ്ചായ ത്തുകളുടെ വനം സംരക്ഷണസംവിധാനം സർക്കാരിന്റേതിനോളം ഫലപ്രദവും അതിന്റെ പത്തി ലൊന്നു മാത്രം ചെലവ്‌ വരുന്നതുമാണ്‌ ഈ നിഗമനം ശരിവയ്‌ക്കുന്ന മറ്റൊരു പഠനത്തിൽ കണ്ടെ ത്തിയത്‌ വൃക്ഷനശീകരണം വാൻ പഞ്ചായത്ത്‌ വനങ്ങളിൽ റിസർവ്വ്‌ വനങ്ങളിലേതിനേക്കാൾ വളരെ കുറവാണെന്നാണ്‌.

2006 ലെ വനാവകാശനിയമം ഗിരിവർങ്ങക്കാരും മറ്റ്‌ വനവാസികൾക്കും അവകാശമെന്ന നില യിലാണ്‌ വനങ്ങളുടെ സാമൂഹ്യമാനേജ്‌മെന്റ ്‌ അനുവദിച്ചിട്ടുള്ളത്‌ പക്ഷെ, സാമൂഹ്യമാനേജ്‌മെന്റ ്‌ സംവിധാനത്തിന്റെ ഘടനയും അധികാരവും നിയമത്തിൽ വ്യക്തമല്ല കഴിഞ്ഞ വർഷത്തെ ധനതത്വ ശാസ്‌ത്രത്തിലെ നോബൽജേതാവായ എലിനൊർ ഓസ്‌ട്രാമിന്റെ അഭിപ്രായത്തിൽ സാമൂഹ്യമാ നേജ്‌മെന്റ ്‌ സംവിധാനത്തിന്റെ രൂപരേഖ മെച്ചപ്പെടുത്താതിരുന്നാൽ മാത്രമേ വനങ്ങളുടെ ബുദ്ധി പൂർവ്വമായ ഉപയോഗത്തിന്‌ അത്‌ പ്രാത്സാഹനമാകൂ.

ഇന്ത്യയിൽ വനങ്ങൾക്കടുത്ത്‌ ജനങ്ങൾ താമസിക്കുന്ന മുഴുവൻ പ്രദേശങ്ങൾക്കും വേണ്ടി നന്നായി രൂപകല്‌പന ചെയ്‌ത ഒരു സാമൂഹ്യ മാനേജ്‌മെന്റ ്‌ സംവിധാനം നടപ്പാക്കണം ഇതിലൂടെ സംരക്ഷിത - റിസർവ്വ്‌ഡ്‌ വനങ്ങളുടെ ഭരണപരമായ ചെലവിൽ 90 വരെ ലാഭിക്കാനും വനങ്ങൾക്ക രികെ ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയർത്താനും കഴിയും.

............................................................................................................................................................................................................

190

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/217&oldid=159299" എന്ന താളിൽനിന്ന് ശേഖരിച്ചത്