താൾ:Gadgil report.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ യെടുക്കുന്നതായാണ്‌ റിപ്പോർട്ട്‌ ഇന്ത്യയിൽ 2 കോടിയോളമാളുകൾ ഇതുപോലെ വനാതിർത്തി യിൽ ജീവിക്കുന്നുണ്ട്‌ ഇവർ ഒരു വർഷം ശരാശരി 1000 രൂപ വീതം നൽകിയാലും 2 ബില്യൺ രൂപ യുടെ ഒരു അധോലോക സമ്പദ്‌ഘടനയെയാണ്‌ സൂചിപ്പിക്കുന്നത്‌.

ഔദ്യോഗിക പരിപാടികൾ നടപ്പാക്കുന്നതിലെ വീഴ്‌ച

ഇന്ത്യയിലിന്ന്‌ ഗിരിവർങ്ങ ഭൂമികളിലും മറ്റുമാണ്‌ പ്രകൃതി അങ്ങേയറ്റം കനിഞ്ഞനുഗ്രഹിക്കു ന്നത്‌ എന്നാൽ പ്രകൃതിയുടെ ഈ സമ്പത്തിനരികിൽ കഴിയുന്ന ജനവിഭാഗങ്ങൾ ദാരിദ്യ്രവും പോഷ കാഹാര കുറവും മൂലം ദുരിതമനുഭവിക്കുന്നു സമ്പന്നതയുടെ നടുവിലെ ദാരിദ്യ്രം എന്ന ഈ അവ സ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകണം പ്രകൃതിയെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്‌ നമ്മുടെ സ്വന്തം ജനതയെ ശത്രുക്കളായി കണ്ടുകൊണ്ടല്ല നമ്മുടെ സമൂഹത്തിലെ പല ഘടകങ്ങളും നമ്മുടെ ഭരണസംവിധാനവും ഇന്നത്തെ പ്രകൃതിദത്തമായ ലോകത്ത്‌ പല മുറിവുകളും ഉണ്ടാക്കി ക്കൊണ്ടിരിക്കയാണ്‌ ആകയാൽ പ്രകൃതി വിഭവങ്ങൾ അച്ചടക്കത്തോടും കാര്യക്ഷമമായും വിനി യോഗിക്കാൻ നാം പഠിക്കണം പ്രകൃതിയോടടുത്തു കഴിയുന്ന വിഭാഗങ്ങളുടെ മേൽ നിയന്ത്രണ മേർപ്പെടുത്തിക്കൊണ്ട്‌ ഇത്‌ നേടാൻ കഴിയില്ല പരിസ്ഥിതിയുടെ ആരോഗ്യസംരക്ഷണത്തിൽ ഈ സമൂഹങ്ങൾക്ക്‌ വലിയൊരു പങ്കുവഹിക്കാനുണ്ട്‌ പ്രകൃതിദത്തമായ കാര്യങ്ങളിൽ പ്രാദേശിക സമൂഹം ശ്രദ്ധവയ്‌ക്കുന്നത്‌ ഇന്ന്‌ വിരളമാണ്‌ ഇതിനുകാരണം ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ പ്രകൃ തിവിഭവങ്ങളിന്മേൽ ജനങ്ങൾക്ക്‌ അവകാശം നിഷേധിക്കുകയും തുടക്കത്തിൽ കോളനിവാഴ്‌ച യുടെ താല്‌പര്യത്തിനുവേണ്ടിയും പിന്നീട്‌ വ്യാവസായിക, നഗരതാല്‌പര്യങ്ങൾക്കു വേണ്ടിയും ഇവ അടിയറവച്ചതാണ്‌ ഓരോ വർഷവും നൂറുകണക്കിന്‌ രൂപവിലയുള്ള അച്ചാറുണ്ടാക്കാൻ മാങ്ങ തരുന്ന വലിയ മാവുകൾ പ്ലൈവുഡ്‌ വ്യവസായത്തിന്‌ നൽകുന്നത്‌ വെറും 6 രൂപയ്‌ക്കാണ്‌ ഇത്തരം തലതിരിഞ്ഞ പ്രാത്സാഹനങ്ങളും പ്രകൃതിയിലെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ താല്‌പര്യം നശി പ്പിച്ചു.

ഭാഗ്യവശാൽ ഇപ്പോൾ കാറ്റ്‌ തിരിഞ്ഞടിച്ചുകൊണ്ടിരിക്കയാണ്‌ സംയുക്ത വനം മാനേ ജ്‌മെന്റ ്‌,പഞ്ചായത്ത്‌ രാജ്‌ പട്ടികമേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നത്‌, സസ്യഇനങ്ങളും കർഷകന്റെ അവകാശങ്ങളും സംരക്ഷിക്കുന്ന നിയമം, ജൈവവൈവിദ്ധ്യനിയമം, പട്ടിക വർങ്ങം മറ്റ്‌ പരമ്പരാഗത വനവാസികളുടെ വനാവകാശ നിയമം, തുടങ്ങിയവ പ്രകൃതി വിഭവങ്ങളിന്മേൽ പ്രാദേശിക സമൂഹ ത്തിന്‌ ഗണ്യമായ അവകാശങ്ങൾ നൽകുന്നുണ്ട്‌ ഈ അവകാശങ്ങൾക്കൊപ്പം ചില കടമകളുമുണ്ട്‌. പ്രകൃതി സമ്പത്ത്‌ സുസ്ഥിരമാം വിധവും കാര്യക്ഷമമായും വിനിയോഗിക്കുക എന്ന ഉത്തരവാദിത്വ മാണത്‌ അതേ സമയം പ്രകൃതിയെ സംരക്ഷിക്കുകയും പ്രകൃതി വിഭവങ്ങളെ പുനരുജ്ജീവിപ്പിക്കു കയും ചെയ്യുന്നതോടൊപ്പം നിത്യവൃത്തിക്ക്‌ വകകണ്ടെത്താനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സഹായിക്കുന്നു മേല്‌പറഞ്ഞ നിയമങ്ങളിലെ വ്യവസ്ഥകൾ ഒരു സംയോജിത രീതിയിൽ വിനിയോഗിച്ചാൽ വലിയ നേട്ടമുണ്ടാക്കാൻ നമുക്ക്‌ കഴിയും.

ഈ ജനാധിഷ്‌ഠിത നിയമത്തെപറ്റി പലർക്കും പല തെറ്റിദ്ധാരണകളുമുണ്ട്‌ അവർ ഭയപ്പെടു

ന്നത്‌

(രശറ:132)

ഗിരിവർങ്ങക്കാരും മറ്റ്‌ പരമ്പരാഗതവനവാസികൾക്കും നൽകുന്ന അവകാശം വൻതോതിൽ മരംമുറിക്കാൻ ഇടയാക്കും.

ഈ നിയമം വന്യജീവികളെയും ജൈവവൈവിദ്ധ്യത്തെയും പ്രതികൂലമായി ബാധിക്കും.

(രശറ:132) (രശറ:132 സാമൂഹ്യവന വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനുള്ള ശേഷി ഗിരിജനങ്ങൾക്കും

വനവാസികൾക്കുമില്ല.

(രശറ:132)

വനവാസികളുടെ ഭൂമി പുറത്തുനിന്നുള്ളവർ തട്ടിയെടുക്കാനും പ്രകൃതി സമ്പത്തിനാൽ സമ്പ ന്നമായ ഭൂമി കയ്യേറാനും ഇത്‌ ഇടയാകും.

പ്രാദേശിക സമൂഹത്തിന്‌ പകരം സർക്കാർ സംവിധാനത്തിന്‌ കൂടുതൽ അധികാരം നൽകി യാൽ എന്തായിരിക്കും സംഭവിക്കുക എന്ന്‌ നാം ആലോചിക്കണം ഇങ്ങനെ ചെയ്‌താൽ വനത്തെയും വന്യജീവികളെയും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുമോ പുറത്തു നിന്നുള്ളവരുടെ കയ്യേറ്റം അവസാനിക്കുമോ സ്വാതന്ത്യ്രാനന്തരമുള്ള കഴിഞ്ഞ 6 ദശകങ്ങളിലെ നമ്മുടെ അനുഭവം പരിഗണിക്കുമ്പോൾ ബ്രിട്ടീഷുകാർ ആദ്യമായി ഇവിടെ കാലുകുത്തുമ്പോൾ വൃക്ഷങ്ങളുടെ സമുദ്രം എന്നവർ വിശേഷിപ്പിച്ച ഇന്ത്യയിലെ വനങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്‌.?

............................................................................................................................................................................................................

188

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/215&oldid=159297" എന്ന താളിൽനിന്ന് ശേഖരിച്ചത്