താൾ:Gadgil report.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

റിപ്പോർട്ടു പ്രകാരം അടുക്കം വില്ലേജിലെ സ്വകാര്യഭൂമിയിൽ നിന്ന്‌ 3000 അക്കേഷ്യ മരങ്ങൾ മുറിക്കാൻ ഡിണ്ടിഗൽ ജില്ലാ ഭരണകൂടം അനുമതി നൽകി ഇതിന്റെ മറവിൽ സ്വകാര്യ ഭൂഉടമ 362 കി.മീ നീളവും 3.50 മീറ്റർ വീതിയുമുള്ള പുതിയൊരു റോഡുവെട്ടി വലിയ യന്ത്രങ്ങൾ ഉപയോഗി ച്ചാണ്‌ റോഡ്‌ നിർമ്മിച്ചത്‌ തട മായിനിന്ന എല്ലാ ഷോലവനവൃക്ഷങ്ങളും മൂടോടെ പിഴുതുമാറ്റി. വൻപാറകൾ ഡൈനമിറ്റ്‌ വച്ച്‌ പൊട്ടിച്ചു നീക്കി.

കൊടൈക്കനാൽ അസിസ്റ്റന്റ ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ 2011 മാർച്ച്‌ 24 ന്‌ ടൈഗർ ഷോല റിസർവ്വ്‌ വനങ്ങൾ പരിശോധിച്ചപ്പോൾ മാത്രമാണ്‌ ഈ സംഭവം പുറംലോകമറിയുന്നത്‌ അദ്ദേഹം ഉടൻതന്നെ ഇത്‌ കൊടൈക്കനാൽ ജില്ല ഫോറസ്റ്റ്‌ ആഫീസറെ അറിയിച്ചു വനം വകുപ്പ്‌ ഉദ്യോഗ സ്ഥർ ഒരു കേസ്‌ രജിസ്റ്റർ ചെയ്യുകയും രണ്ട്‌ തൊഴിലാളികളെ പിടികൂടുകയും ചെയ്‌തു മജിസ്‌ട്ര റ്റിന്റെ മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകവെ ഇവരിലൊരാൾ ഓടി രക്ഷപ്പെട്ടു ഇതായിരുന്നു ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.

യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതുമൂലം കേസ്‌ രജിസ്റ്റർ ചെയ്യാൻ വൈകി. റോഡ്‌ നിർമ്മാണത്തിനുപയോഗിച്ച യന്ത്രങ്ങൾ പിടിച്ചെടുക്കാൻ കഴിയാതിരുന്നതും ഇതു സംബ ന്ധിച്ച്‌ ജില്ലാ ഫോറസ്റ്റ്‌ ആഫീസർക്ക്‌ യഥാസമയം റിപ്പോർട്ട്‌ നൽകുന്നതിൽ ഫോറസ്റ്റ്‌ റെയിഞ്ചർ വരുത്തിയ വീഴ്‌ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌ ഷോളവനത്തിന്റെ പ്രാധാന്യം അറിയാമാ യിരുന്നിട്ടും റിസർവ്‌ വനത്തിലൂടെ റോഡുവെട്ടാൻ അനുവദിച്ചതും യൂക്കാലിപ്‌റ്റസ്‌ മരങ്ങൾ മുറി ക്കാൻ അനുവദിക്കും മുൻപ്‌ ജില്ലാ ഫോറസ്റ്റ്‌ ആഫീസർ സ്ഥലം പരിശോധിക്കാതിരുന്നതും കൃത്യ വിലോപം തന്നെ.

പരിശോധന നടത്തിയ സ്‌പെഷ്യൽ ടീം കണ്ടെത്തിയ വലിയ നിയമലംഘനങ്ങളിൽ ചില താണിത്‌ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്‌ച വരുത്തിയ വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്‌.

""ടൈഗർ ഷോല റിസർവ്വ്‌ വനത്തിലൂടെ വെട്ടിയ റോഡ്‌ സ്വകാര്യ ഭൂമിയിലൂടെയാണ്‌ വെട്ടി യതെന്ന്‌ വരുത്തിത്തീർത്ത്‌ വനഭൂമി സ്വകാര്യവ്യക്തിക്ക്‌ അടിയറ വയ്‌ക്കാനും ശ്രമം നടന്നു എന്നത്‌ അധിക്ഷേപാർഹമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ 20 ഹെക്‌ടർ വന ഭൂമിയാണ്‌ സ്വകാര്യ പട്ടയ ഭൂമിയാക്കാൻ ശ്രമം നടന്നത്‌.

സാമ്പത്തിക കാര്യക്ഷമത

ഇന്ത്യയുടെ പരിമിതമായ സാമ്പത്തിക വിഭവങ്ങൾ പാഴാക്കുന്ന പ്രവർത്തനമാണ്‌ പൊതുമേ ഖലാ സ്ഥാപനങ്ങളും സർക്കാരും നടത്തുന്നത്‌ ഇതു സംബന്ധിച്ച്‌ ചില നിർണ്ണായക പഠനങ്ങൾ നട ന്നിട്ടുണ്ട്‌ അത്തരത്തിലുള്ള ഒന്നാണ്‌ ഉത്തരഖണ്ഡിലെ വാൻ പഞ്ചായത്ത്‌ മാനേജ്‌മെന്റും സർക്കാ രിന്റെ ആപേക്ഷിക കാര്യക്ഷമതയും സംബന്ധിച്ച്‌ സോമനാഥൻ നടത്തിയ പഠനം സർക്കാർ മാനേ ജ്‌മെന്റിനെ അപേക്ഷിച്ച്‌ ചെലവ്‌ കുറവും കാര്യക്ഷമത കൂടുതലുമാണ്‌ സമൂഹമാനേജ്‌മെന്റിനെന്ന തിന്‌ ശക്തമായ തെളിവുകൾ വേണ്ടുവോളമുണ്ട്‌ വാൻ പഞ്ചായത്തുകൾ വനസംരക്ഷണത്തിന്റെ കാര്യക്ഷമതയിൽ സർക്കാരിനോളം നില്‌ക്കുമ്പോൾ ചെലവ്‌ അതിന്റെ 1/10 മാത്രം മതി പഞ്ചായത്ത്‌ വനങ്ങളിൽ വൃക്ഷങ്ങൾക്കുണ്ടാകുന്ന നാശനഷ്‌ടം റിസർവ്‌ ഫോറസ്റ്റിലേതിനേക്കാൾ ഗണ്യമായ അള വിൽ കുറവാണ്‌ എന്ന്‌ പഠനം വ്യക്തമാക്കുന്നു (ആമഹമിറ ല മേഹ, 2008) ഭരണപരമായ ഗുണമേന്മ

പീഢനം

വനം-വന്യജീവി വകുപ്പിന്റെ ഭരണപരമായ ഗുണമേന്മ നുമുക്കൊന്നു പരിശോധിക്കാം വനംവ കുപ്പ്‌ ഉദ്യോഗസ്ഥർ അവരുടെ നിയന്ത്രണഅധികാരങ്ങൾ ഉപയോഗിച്ച്‌ ഗ്രാമീണരേയും ഗിരിവർങ്ങ സമൂഹത്തെയും പീഢിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ്‌ ചെയ്യുന്നത്‌ രാജ്യം മുഴുവൻ ഈ രീതി യിലാണ്‌ കാര്യങ്ങൾ നടക്കുന്നതെന്ന്‌ എല്ലാവർക്കും അറിയാമെങ്കിലും ഇതൊന്നും ശരിയായി രേഖ പ്പെടുത്താൻ ശ്രമിച്ചില്ല മഹാരാഷ്‌ട്രയിലെ "ഗട്‌ചിരോളി',നന്ദർബാർ ജില്ലകളിലെ വനാതിർത്തിയി ലുള്ള ഗ്രാമീണരുമായി മാധവ്‌ ഗാഡ്‌ഗിൽ കൂടിക്കാഴ്‌ച നടത്തി വനം വകുപ്പ്‌ ഉദ്യോഗസ്ഥർ ഓരോ വർഷവും ഈ ഗ്രാമവാസികളിൽ നിന്ന്‌ പല രൂപത്തിലും ഇനത്തിലും 1500 മുതൽ 3000 രൂപവരെ തട്ടി

............................................................................................................................................................................................................

187

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/214&oldid=159296" എന്ന താളിൽനിന്ന് ശേഖരിച്ചത്