താൾ:Gadgil report.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഡെറാഡൂണിലെ വനം ഗവേഷണകേന്ദ്രത്തിലുൾപ്പെടെ ഒരു സ്ഥാപനത്തിലും ഇന്ത്യയ്‌ക്കായുള്ള കർമ്മപദ്ധതിയുടെ പൂർണ്ണപതിപ്പ്‌ ലഭ്യമല്ലെന്നാണ്‌ പിന്നീട്‌ എനിക്കത്‌ ലഭിച്ചത്‌ ഓക്‌സ്‌ഫോഡിലെ കോമൺവെൽത്ത്‌ ഫോറസ്‌ട്രി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ്‌ ബസ്‌താറിലെ പ്രകൃതിദത്തമായ "സാൽ"വന ങ്ങൾ വെട്ടിവെളുപ്പിച്ച്‌ പൈൻമരങ്ങൾ വച്ചുപിടിപ്പിക്കാൻ പരിപാടിയിട്ടപ്പോൾ നിരവധി ഗിരിവർങ്ങ ഗ്രൂപ്പുകൾ അതിനെ എതിർത്തു ഈ പദ്ധതിയെ പറ്റി പഠിക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ഞാനും ഉൾപ്പെട്ടിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പൈൻ തോട്ടത്തിലെ ഉയർന്ന ഉൽപ്പാദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൈൻ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്‌ എന്നാൽ കമ്മിറ്റിയുടെ പരിശോധന യിൽ ഈ തോട്ടം നശിപ്പിച്ചുകൊണ്ടിരിക്കുന്നതായാണ്‌ മന ിലായത്‌ ഇതു സംബന്ധിച്ച വ്യക്ത മായ രേഖകൾപോലും ലഭ്യമല്ലായിരുന്നു ആ മൊത്തം സംഭവവും ഒരു വൻ തട്ടിപ്പായിരുന്നു.

യഥാർത്ഥത്തിൽ വനങ്ങൾ/ വന്യജീവികൾ/ സംരക്ഷിക്കപ്പെടുന്നുണ്ടോ?

ഇന്ത്യയെ കീഴടക്കിയ സമയത്ത്‌ ബ്രിട്ടീഷുകാർ ഇന്ത്യയെ വിശേഷിപ്പിച്ചത്‌ വൃക്ഷങ്ങളുടെ ഒരു സമുദ്രവും വന്യജീവികളുടെ ആവാസകേന്ദ്രവുമെന്നാണ്‌ ഈ പൈതൃകത്തെ അട്ടിമറിച്ചത്‌ കോളനി വാഴ്‌ചയിൽ തുടക്കം കുറിച്ച ശാസ്‌ത്രീയമാനേജ്‌മെന്റ ്‌ എന്ന സംവിധാനമാണ്‌ സ്വാതന്ത്യ്രത്തിനു ശേഷം ഈ നശീകരണത്തിന്‌ ആക്കം വർദ്ധിക്കുകയാണുണ്ടായത്‌ സ്വകാര്യവനങ്ങൾ സർക്കാർ ഏറ്റെടുത്തു അതുവരെ എത്തിപ്പെടാൻ കഴിയാതിരുന്ന ഉൾവനങ്ങളിലേക്ക്‌ വികസനപദ്ധതികളുടെ പേരിൽ റോഡുണ്ടാക്കി വനാധിഷ്‌ഠിത വ്യവസായങ്ങളുടെ വനം കൊള്ളയടിക്കുന്നത്‌ അനിയന്ത്രിത മായി തുടർന്നു ഇതെല്ലാം ഭരണവർങ്ങത്തിന്റെ താല്‌പര്യത്തിനുവേണ്ടി ആയിരുന്നു നിർദ്ധനരായ ഗ്രാമീണർക്കോ ഗിരിവർങ്ങ സമൂഹത്തിനോ ഇതിൽ യാതൊരു പങ്കുമില്ലായിരുന്നു പക്ഷെ, പഴി മുഴു വൻ അവർക്കായിരുന്നുതാനും.

ഈ വിഭാഗങ്ങളെ ബലിയാടാക്കിയതിന്‌ ഉത്തമ ഉദാഹരണമാണ്‌ മുൻബോം സെംസ്ഥാന ത്തിന്റെ ഭാഗമായിരുന്ന ഉത്തരകന്നട ജില്ലയിലെ ഗ്രാമീണവനങ്ങളുടെ കഥ ഇന്ത്യൻ വന നിയമം (1927 പ്രകാരം റിസർവ്വ്‌ വനങ്ങൾ വില്ലേജ്‌ വനങ്ങളായി കൈമാറ്റം ചെയ്യാനുള്ള വകുപ്പനുസരിച്ച്‌ 1930ൽ സ്ഥാപിച്ചതാണ്‌ ചിത്രാഗി, മുറൂർ-കല്ലാബി, ഹലകാർ വില്ലേജ്‌ ഫോറസ്റ്റുകൾ ഈ 3 വില്ലേജു കളുടെയും വർഷങ്ങളായുള്ള മെച്ചപ്പെട്ട സാമൂഹ്യതല മാനേജ്‌മെന്റിനെ പ്രകീർത്തിച്ചുകൊണ്ട്‌ 1922ലെ ജില്ലയിലെ വനം പരാതി അന്വേഷണ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. ഭാഷാസംസ്ഥാന രൂപീകരണത്തോടെ ഉത്തരകന്നട ജില്ല കർണ്ണാടകത്തിൽ ചേർക്കുന്നതുവരെ ഈ സംവിധാനം നന്നായി പ്രവർത്തിച്ചിരുന്നു.കർണ്ണാടകവനം നിയമത്തിൽ വില്ലേജ്‌ വനങ്ങൾക്ക്‌ വകു പ്പില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ വില്ലേജ്‌ വനം കമ്മിറ്റികളെ പിരിച്ചുവിടാൻ കർണ്ണാടക വനംവകുപ്പ്‌ നോട്ടീസ്‌ നൽകി നോട്ടീസ്‌ ലഭിച്ച്‌ 15 ദിവസം കൊണ്ട്‌ ചിത്രാഗി ഗ്രാമവാസികൾ അവിടത്തെ ഇടതൂർന്നവനം മുഴുവൻ നശിപ്പിച്ചു ഹലകാറിലെയും മുറൂർ-കല്ലാബേയിലെയും ആളുകൾ അപ്പീൽ നൽകി ഹലകാ റിലെ ജനങ്ങൾ 28 വർഷം കേസ്‌ നടത്തി വിജയിച്ചു അവിടത്തെ വില്ലേജ്‌ വനങ്ങൾ ഇന്നും അവർ നന്നായി പരിപാലിക്കുന്നു.

സരിസ്‌കയിലെ കടുവകളെ സംബന്ധിച്ച്‌ 6 വർഷം മുൻപ്‌ നടന്ന സി.ബി.ഐ അന്വേഷണ ത്തിൽ കണ്ടെത്തിയത്‌ ഔദ്യോഗിക കൂട്ടായ്‌മയോടെ അല്ലാതെ കടുവകളെ വേട്ടയാടാൻ കഴിയില്ലെ ന്നാണ്‌ എന്നാൽ ഒറ്റ ഉദ്യോഗസ്ഥനെപ്പോലും ഇതിന്റെ പേരിൽ ഇതുവരെ പിടികൂടിയിട്ടില്ല നിരവധി ഗ്രാമവാസികളെ അറസ്റ്റ്‌ ചെയ്‌തു പോലീസ്‌ തല്ലിച്ചതച്ചു.

ഈയിടെ വന്ന ഒരു വാർത്ത ചുവടെ ചേർക്കുന്നത്‌ കാണുക (ബോക്‌സ്‌-4)

ബോക്‌സ്‌ 4 ഷോലവന നശീകരണത്തെ സംബന്ധിച്ചഅന്വേഷണം

വനസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച്‌ കൊടൈക്കനാലിലെ ഷോലവനങ്ങ ളുടെ ഒരു ഭാഗം വെട്ടിനശിപ്പിച്ചു ഒരു റിസോർട്ട്‌ നിർമ്മിക്കുന്നതിന്‌ അനധികൃതമായി റോഡുവെ ട്ടാൻ വേണ്ടി ആയിരുന്നു ഇത്‌ വനം വകുപ്പിന്റെ അഭിപ്രായത്തിൽ പെരുമാൾ മലൈ ഡിവിഷ നിലെ കടുവ ഷോല (നിത്യഹരിതം റിസർവ്വ്‌ വനത്തിന്റെ ഒരു ഭാഗം പ്രാദേശിക വനം ഉദ്യോഗ സ്ഥർ തന്നെ വെട്ടിമാറ്റി ഇതു സംബന്ധിച്ച്‌ കൊടൈക്കനാൽ സിരുമലൈ ഫോറസ്റ്റ്‌ ഡിവിഷ നിലെ ജില്ലാ ഫോറസ്റ്റ്‌ ആഫീസിൽ കെ.പളനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം അന്വേ ഷണം നടത്തി റിപ്പോർട്ടു സമർപ്പിച്ചു.

............................................................................................................................................................................................................

186

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/213&oldid=159295" എന്ന താളിൽനിന്ന് ശേഖരിച്ചത്