താൾ:Gadgil report.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പോലെ ഈ നിഗമനം വ്യാപകമായി പങ്കുവയ്‌ക്കുകയോ, പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയോ ഉണ്ടായില്ല.

സുസ്ഥിരമല്ലാത്ത വനവിനിയോഗം

ഇപ്രകാരമുള്ള വിവരങ്ങൾ സമാഹരിച്ച്‌ ക്രാഡീകൃതമായൊരു ചിത്രത്തിന്‌ രൂപം നൽകേ ണ്ടത്‌ ഡെറാഡൂണിലെ വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയാണ്‌ സുസ്ഥിരതയില്ലായ്‌മയുടെ കോട്ടങ്ങൾ ഇതിലൂടെ പുറത്തുവരും എന്നാൽ ഇത്തരമൊരു സംരംഭം ഇതുവരെ ഉണ്ടായിട്ടില്ല.

ഇതിന്‌ അപവാദമായി ചൂണ്ടിക്കാണിക്കാനുള്ളത്‌ കേരളത്തിലെ കൃഷി സംഘടനയുടെ ആഭി മുഖ്യത്തിൽ കേരളത്തിലെ കൊല്ലം വനം ഡിവിഷന്റെ ചരിത്രത്തെപ്പറ്റി ഡോ.സി.ടി.എസ്‌ നായർ നട ത്തിയ പഠനമാണ്‌ (എഅഛ 1984 ഈ പഠനത്തിൽ വനത്തെ രണ്ടായി വിഭജിച്ചു മരം വെട്ടാവുന്ന "സെല ക്ഷൻ സർക്കിളും' മലഞ്ചെരിവുകൾ ഉൾപ്പെട്ട വൃക്ഷങ്ങൾ മുറിക്കാൻ പാടില്ലാത്ത "പ്രാട്ടക്ഷൻ സർക്കിളും.' സെലക്ഷൻ സർക്കിളിലെ വൃക്ഷങ്ങളുടെ വളർച്ച ക്രമേണ കുറഞ്ഞു വരുന്നതായാണ്‌ പഠനം വ്യക്തമാക്കുന്നത്‌ ഇതിനെ ഒരു "ക്ലിയർ ഫെല്ലിങ്ങ്‌ സർക്കിൾ' ആക്കി മുഴുവൻ വൃക്ഷങ്ങളും മുറിച്ചുമാറ്റി ഏകവൃക്ഷ ഇനതോട്ടമക്കണമെന്നായിരുന്നു ധാരണ അതേ സമയം സ്ഥിരമായി സംര ക്ഷിക്കേണ്ട മലഞ്ചെരിവുകളിലെ പ്രാട്ടക്ഷൻ സർക്കിളിലുൾപ്പെടുത്തി ഇത്‌ അതിരുകടന്ന ചൂഷ ണത്തിന്‌ വഴി ഒരുക്കി മലഞ്ചെരുവിൽ വെള്ളം തടഞ്ഞു നിർത്തുന്ന വൃക്ഷങ്ങൾപോലും പാടേ മുറി ച്ചുമാറ്റി തുടർച്ചയായ അതിരുകടന്ന ചൂഷണത്തിനുള്ള ഉത്തമ ഉദാഹരണമാണിത്‌.

തുടർച്ചയായ അമിതചൂഷണം

ഇന്ത്യയിലെ വനവിഭവങ്ങൾ തുടർച്ചയായി അമിത ചൂഷണത്തിന്‌ വിധേയമായി വരികയാണ്‌. പേപ്പർ മില്ലുകളുടെ സുസ്ഥിരമല്ലാത്ത പൾപ്പ്‌ തടിയുടെ വിനിയോഗം പ്രസാദും ഗാഡ്‌ഗിലും (1998) വരച്ചുകാട്ടുന്നുണ്ട്‌ മുള സപ്ലൈ ചെയ്യുന്ന കോൺട്രാക്‌ടർമാർ നിബന്ധനകൾ ഒട്ടും പാലിക്കാറില്ല. മുളങ്കൂട്ടങ്ങളിൽ നിന്ന്‌ പാകമായവ മാത്രം വെട്ടി എടുക്കുന്നതിനുപകരം റോഡരുകിലുള്ള മുളങ്കൂട്ട ങ്ങൾ ഒന്നായി അവർ വെട്ടിമാറ്റുന്നു അടുത്ത വർഷം പുതിയ റോഡുവെട്ടി അവിടന്നും പൂർണ്ണമായി വെട്ടിമാറ്റുന്നു മില്ലുകൾക്കടുത്തുള്ള വനങ്ങൾ പൂർണ്ണമായി വെട്ടിമാറ്റപ്പെടുമ്പോൾ അകലെയുള്ള വനങ്ങളേയും ആക്രമിക്കുന്നു കർണ്ണാടകയിലെ വെസ്റ്റ്‌ കോസ്റ്റ്‌ പേപ്പർമില്ലിൽ ആദ്യം അടുത്തുള്ള ആന്ധ്രയിലേക്കും തുടർന്ന്‌ ഗർവാൾ, ആസാം, അവസാനം നാഗാലാന്റിലേക്കും ചേക്കേറി പേപ്പർ നിർമ്മാണത്തിന്‌ ഏറ്റവും യോജിച്ച മുളകൾ തീർന്നതോടെ മറ്റ്‌ മരങ്ങൾ വെട്ടിയെടുക്കാൻ തുടങ്ങി. വിപണിയിൽ ടണ്ണിന്‌ 5000 രൂപ വിലയുള്ളപ്പോൾ, മില്ലുകൾക്ക്‌ സംസ്ഥാന സർക്കാർ ടണ്ണിന്‌ 1.50 രൂപ സബ്‌സിഡി നിരക്കിലാണ്‌ മുള നൽകിയിരുന്നത്‌ ക്രമേണ കരിമ്പിൻ ചണ്ടിയും യൂക്കാലിപ്‌ടസു മൊക്കെ ഈ മില്ലുകൾ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി.

വിജ്ഞാന മാനേജ്‌മെന്റ ്‌

വനം അധികൃതരുടെ വിരജ്ഞാനമാനേജ്‌മെന്റ ്‌ പരസ്യവും പങ്കാളിത്ത വ്യവസ്ഥയിലുള്ളതു മല്ല പകരം സ്ഥിതി വിവരക്കണക്കുകളുടെ സമാഹരണവും വ്യാഖ്യാനവും ചിലർ കുത്തകയാക്കി വച്ചിരിക്കയാണ്‌ ഒരു വന്യജീവി ഗവേഷകനായ രഘുനന്ദൻ ചുണ്ടാവത്തിന്റെ അഭിപ്രായത്തിൽ ഹ്മനിർഭാ ഗ്യവശാൽ കഴിഞ്ഞ മൂന്ന്‌ ദശകങ്ങളായി സംരക്ഷിതമേഖലകളിലെ ഗവേഷണത്തെ പ്രാത്സാഹിപ്പി ക്കാനോ സർക്കാരിനുപുറത്ത്‌ വളർന്നുവരുന്ന വിദഗ്‌ധരുടെ സംഘടനകളുടെ സേവനം പ്രയോജന പ്പെടുത്താനോ ഉപകരിക്കുന്ന യാതൊരു സംവിധാനവും സൃഷ്‌ടിക്കപ്പെട്ടിട്ടില്ല രത്‌നം കാക്കുന്ന കാവൽക്കാരന്റെ നിലയിൽ നിന്ന്‌ കണ്ടെത്താത്ത വിജ്ഞാനത്തിന്റെ ലൈബ്രറി നടത്തുകയും കൂടു തൽ പഠിക്കാനായി ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ഒരു ലൈബ്രറിയന്റെ നിലയിലേക്ക്‌ നമ്മുടെ മാനേജ്‌മന്റിന്റെ നിലപാട്‌ മാറണം നമ്മുടെ രാജ്യത്ത്‌ സ്വതന്ത്രമായ ഗവേഷണത്തിന്‌ സംരക്ഷണവും പിന്തുണയും നൽകുന്ന ഒരു സംവിധാനത്തിന്‌ രൂപം നൽകുന്നതിൽ സംഭവിച്ച പരാജയമാണ്‌ ഈ പ്രശ്‌നങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകാൻ കാരണം.

എന്റെ (മാധവ്‌ ഗാഡ്‌ഗിൽ സ്വന്തം അനുഭവം തന്നെ ഒരുദാഹരണമാണ്‌ വിവരാവകാശ നിയമം ഉണ്ടാവുന്നതിന്‌ മുൻപ്‌ 1980 കളുടെ ആദ്യം പശ്ചിമബംഗാൾ ധനകാര്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി, വനം പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി കൊൽക്കൊത്തയിൽ ചേർന്ന യോഗത്തിൽ അവി ടത്തെ ചീഫ്‌ കൺസർവേറ്റർ പറഞ്ഞത്‌ കർമ്മപദ്ധതിയെ സാങ്കേതിക രേഖകളാണെന്നും അവ ഒരി ക്കലും പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാൻ കഴിയില്ലെന്നുമാണ്‌ 1980 കളുടെ ആദ്യം എന്നെ അറിയിച്ചത്‌

............................................................................................................................................................................................................

185

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/212&oldid=159294" എന്ന താളിൽനിന്ന് ശേഖരിച്ചത്