താൾ:Gadgil report.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഔദ്യോഗിക കണക്ക്‌ മനപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തമാണ്‌. കർമ്മസേന യഥാർത്ഥ കണക്കെടുത്തിട്ടും കള്ളക്കണക്കുണ്ടാക്കിയവർക്കെതിരെ യാതൊരു നടപടി യുമുണ്ടായില്ല കാര്യങ്ങൾ മുറപോലെ എന്ന രീതി പോരാ എന്നാണിതിനർത്ഥം. ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ

വന-ജൈവ വൈവിദ്ധ്യമാനേജ്‌മെന്റിന്റെ ശാസ്‌ത്രീയ അടിസ്ഥാനം

ഇന്ന്‌ ഇന്ത്യയിൽ നിലവിലുള്ള വനം മാനേജ്‌മെന്റ ്‌ സംവിധാനം 150 വർഷം മുമ്പ്‌ ബ്രിട്ടീഷു കാർ ഏർപ്പെടുത്തിയതാണ്‌ സുസ്ഥിര ഫലം തരുന്ന ഒരു ശാസ്‌ത്രീയസംവിധാനമാണിതെന്നാണ്‌ അവകാശവാദം എന്നാൽ ശാസ്‌ത്രീയവും സുസ്ഥിരവും എന്നത്‌ വെറും അവകാശവാദം മാത്ര മാണ്‌.വസ്‌തുതകളുടെ ഉറച്ച അടിത്തറയാണ്‌ ശാസ്‌ത്രത്തിനാധാരം മേല്‌പറഞ്ഞ ശാസ്‌ത്രീയ വനം മാനേജ്‌മെന്റിന്‌ ഗുണമേന്മയുള്ള ഡാറ്റാബേസില്ല.

വനം അധികൃതർ 1960 കളിൽ വനം സംരക്ഷണത്തിലെ ""ശ്രദ്ധിച്ചുപോവുക എന്ന സമീപനം മാറ്റി വനംതെളിച്ച്‌ തോട്ടങ്ങളാക്കുന്ന ഹ്മആക്രമണരീതി” കൊണ്ടുവന്നു യുക്കാലിപ്‌റ്റസ്‌, പൈൻ എന്നിവ ഉദാഹരണം പക്ഷെ എന്തുതരം വൃക്ഷങ്ങളാണ്‌ അനുയോജ്യം, എന്ത്‌ ഉല്‌പാദനം ലഭിക്കും എന്ന തിനെ പറ്റി യാതൊരു ശാസ്‌ത്രീയ ഗവേഷണവും നടത്തിയില്ല അങ്ങനെ പശ്ചിമഘട്ടത്തിലെ ഏറ്റവും നല്ല വനങ്ങൾ വെട്ടിമാറ്റപ്പെട്ടു ആ സ്ഥലത്ത്‌ യൂക്കാലിപ്‌ട്‌സ്‌ തോട്ടങ്ങൾ ഉയർന്നുവന്നു ഹെക്‌ടറിന്‌ 14 മുതൽ 28 ടൺ വരെ തടി ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ പക്ഷെ ഉയർന്ന തോതിൽ മഴ ലഭിക്കുന്ന പ്രദേശമായതിനാൽ ഫംഗസ്‌ രോഗം മൂലം ഉല്‌പാദനം 1-3 ടൺ വരെ മാത്രമായി (പ്രസാദ്‌ 1984 കേരളത്തിലെയും കർണ്ണാടകത്തിലെയും മലഞ്ചെരിവുകളിലെ നിത്യഹരിതവനങ്ങൾ നിർജ്ജീ വമായ യൂക്കാലിപ്‌റ്റസ്‌ കൊണ്ട്‌ നിറഞ്ഞു.

അതുപോലെ കർണ്ണാടകയിലെ മുളസമ്പത്തിനെ പറ്റിയും ഊതിപ്പെരുപ്പിച്ച കണക്കുകളാണ്‌ നിലനിന്നത്‌ വിവിധ ഇനം വൃക്ഷങ്ങളുടെ വളർച്ചാ രീതിയെ സംബന്ധിച്ച വിവരങ്ങളും ശാസ്‌ത്രീയ മാനേജ്‌മെന്റിൽ ഉൾപ്പെടുന്നു വ്യത്യസ്‌ത പരിസ്ഥിതി സാഹചര്യത്തിൽ വ്യത്യസ്‌ത ഇനം വൃക്ഷങ്ങ ളിൽ "സംരക്ഷണ തോട്ടങ്ങൾ' ക്രമേണ ഉപേക്ഷിക്കപ്പെട്ട നിലയിലായി (ഗുപ്‌ത 1981 ഒരു മുളം കൂട്ട ത്തിൽ നിന്ന്‌ എത്ര മുളകൾ വെട്ടിഎടുക്കാം എന്നതിനെ സംബന്ധിച്ച്‌ കർണ്ണാടക വനംവകുപ്പിന്‌ വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല അതുപോലെ തന്നെ മുളം കൂട്ടത്തിന്‌ ചുറ്റും ഒരു സംരക്ഷണ മെന്ന നിലയിൽ സ്വമേധയാ ഉയർന്നുവരുന്ന മുളകൾ വെട്ടിനശിപ്പിക്കപ്പെട്ടതും വിനയായി പുതിയ മുളം തൈകൾ പൊട്ടിവളരാൻ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തതെങ്കിലും മൃഗങ്ങൾ കൂട്ടമായെത്തി ഇത്‌ നശിപ്പിക്കാൻ കാരണമായി.എന്നാൽ ഗ്രാമീണർക്ക്‌ ഇത്‌ അറിയാമായിരുന്നു അതിനാൽ അവർ സ്വന്തം ആവശ്യത്തിന്‌ മുളവെട്ടുമ്പോൾ ചുവട്ടിൽ കുരുത്തുനിൽക്കുന്ന മുളകൾ നീക്കം ചെയ്യാറില്ലാ യിരുന്നു (പ്രസാദ്‌, ഗാഡ്‌ഗിൽ 1981).

നിഗമനാടിസ്ഥാനത്തിലുള്ള കർമ്മ പദ്ധതികൾ

നിഗമനത്തിലൂടെ യാഥാർത്ഥ്യങ്ങളിലേക്കെത്തുന്നതാണ്‌ ആധുനിക ശാസ്‌ത്രീയരീതി ആക യാൽ കർമ്മപദ്ധതികൾ ഔദ്യോഗിക രഹസ്യങ്ങൾ എന്ന നിലയിലല്ല മറിച്ച്‌ ശാസ്‌ത്രീയ രേഖകൾ എന്ന നിലയിൽ ബന്ധപ്പെട്ട എല്ലാവർക്കും പുനർവിചിന്തനത്തിന്‌ ലഭ്യമാക്കുകയാണ്‌ യഥാർത്ഥ ശാസ്‌ത്രീയ രീതി പ്രതീക്ഷിക്കാവുന്ന അളവിലുള്ള മരവും അത്‌ മുറിച്ചെടുത്തശേഷം അവശേഷി ക്കുന്ന കുറ്റിയും ആണ്‌ നിഗമനങ്ങൾക്കടിസ്ഥാനം ഉദ്ദേശിക്കുന്ന തരത്തിലുള്ള മരവും കുറ്റിയും ലഭി ക്കാതെ വന്നാൽ അതിലെ ശാസ്‌ത്രീയ നിഗമനം എവിടെയോ തെറ്റുപറ്റി അതു തിരുത്തണം എന്ന താണ്‌ ഇങ്ങനെ പറ്റിയ തെറ്റ്‌ മന ിലാക്കി തിരുത്തുന്ന പ്രക്രിയയിൽ തല്‌പരരായ എല്ലാവരേയും സാങ്കേതിക വിദഗ്‌ധരേയും സമൂഹത്തിൽ നിന്നുള്ളവരേയും പങ്കെടുപ്പിക്കണം.

പക്ഷെ, പലപ്പോഴും സംഭവിക്കുന്നത്‌ പുതിയ കർമ്മപദ്ധതികൾ തയ്യാറാക്കുമ്പോൾ പഴയവ യുടെ കാര്യക്ഷമതക്കെതിരെയുള്ള ചില പരാമർശങ്ങൾ മാത്രമാണ്‌ ഉദാഹരണത്തിന്‌ "യെക്കംബി-സോണ്ട' മേഖലയിലെ ന്ധഎഢിന്ധത്സപദ്ധതിയിൽ പെട്ട എ കൂപും ഗാർലാന്റ ്‌ പദ്ധതിയിൽപെട്ട വനം വെട്ടിത്തെളിക്കലും, വിലപിടിപ്പുള്ള മൊത്തം വൃക്ഷങ്ങളുടെയും ചൂഷണത്തിലാണ്‌ കലാശിച്ച ത്‌ വിലപിടിപ്പുള്ള തേക്കുൾപ്പെടെയുള്ള വൃക്ഷങ്ങളെല്ലാം സ്വയം വളർന്നുവരുമെന്ന തെറ്റായ ധാര ണമൂലം സംരക്ഷിത വനപ്രദേശങ്ങളിൽ നിന്നുള്ള തേക്കുൾപ്പെടെയുള്ള എല്ലാ മരങ്ങളും മുറിച്ച്‌ നീക്കം ചെയ്‌തു (വെ… 1964) െഎന്നാൽ ഒരു ശാസ്‌ത്രീയ സമീപനത്തിൽ സാധാരണ ചെയ്യുന്നതു

............................................................................................................................................................................................................

184

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/211&oldid=159293" എന്ന താളിൽനിന്ന് ശേഖരിച്ചത്