താൾ:Gadgil report.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ബോക്‌സ്‌ 3  : വൈതരണ മത്സ്യസങ്കേതം (മഹാരാഷ്‌ട്ര - 22 മേയ്‌ 2011

വൈതരണയിലെയും സമീപപ്രദേശങ്ങളിലെയും അണക്കെട്ടുകളിൽ സന്ദർശനം നടത്തുന്ന വേളയിൽ താനെജില്ലയിലെ വാട താലൂക്കിലെ തിലാസി വില്ലേജിൽ മനോഹരമായ ഒരു മത്സ്യസ ങ്കേതം കാണാനിടയായി നിങ്ങൾക്കും താൽപര്യമായിരിക്കും എന്ന ചിന്തയിലാണ്‌ ഇത്‌ എഴുതു ന്നത്‌.

അഷർ വൈതരണ അണക്കെട്ടിന്റെ താഴെ കട്ടിയുള്ള പാറയിലെ അരുവിയാണ്‌ സൈറ്റ്‌. ഇതിന്റെ കരയിലാണ്‌ മണ്ഡികേശ്വർ ശിവക്ഷേത്രം തൊട്ടടുത്ത കരയിലെ പ്രദേശത്ത്‌ ആഴമേറിയ കുളങ്ങളും അവയിൽ വറ്റാത്ത വെള്ളവുമുണ്ട്‌ ഡക്കാർ മഹ്‌സീർ എന്ന മത്സ്യങ്ങളുടെ ഒരു ആവാസ കേന്ദ്രമാണിവിടം ശ്രിംഗേരി അഥവാ ചിപ്ലഗുഡെയിലെ പോലെ ഇവിടെ മത്സ്യങ്ങൾ ആഹാരം തേടി മുകൾപ്പരപ്പിലേക്കെത്താറില്ല എന്നാൽ ഇവിടത്തെ മത്സ്യങ്ങളുടെ വലിപ്പം തുൻഗെയിലെ ഇതേ ഇനത്തിന്റേതിനേക്കാൾ വളരെ വലുതാണ്‌ ഇവിടെ മീൻപിടിത്തം നിരോധിച്ചിരിക്കുകയാ ണ്‌ ഇവിടെ മത്സ്യങ്ങളെ ഒരു തരത്തിലും ശല്യപ്പെടുത്തുന്നില്ല അതേ സമയം തുണി അലക്കൽ, പാത്രം കഴുകൽ എന്നിവ അവിടെ നടക്കുന്നുണ്ട്‌ 5 വർഷം മുൻപ്‌ മുകളിലെ റിസർവോയറിൽ നിന്ന്‌ ദീർഘനാളത്തേയ്‌ക്ക്‌ വെള്ളം തുറന്നു വിടാതിരുന്നതുമൂലം ഇവിടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി ഇപ്പോ ഇവിടെ മറ്റൊരു റിസർവോയർ കൂടിയുണ്ട്‌ മഹാരാഷ്‌ട്രയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്‌ ഇതിനടുത്താണ്‌ ഉയർന്നുവരുന്നത്‌.

2.5 വനങ്ങളും ജൈവവൈവിദ്ധ്യവും

ശാസ്‌ത്രീയ കാഴ്‌ചപ്പാടോടെ വനജൈവ വൈവിദ്ധ്യമേഖലയെ അപഗ്രഥിക്കാൻ പുതിയൊരു ഉദ്യമം ഏറ്റെടുക്കേണ്ട സമയമാണിത്‌ ജെ.ഡി ബർണലിന്റെ (1939 ഈ നിർവ്വചനത്തിൽ ഈ ശാസ്‌ത്രീയ കാഴ്‌ചപ്പാടുണ്ട്‌ ശാസ്‌ത്രം സന്ദേഹാത്മകത്വത്തിന്റെ ഒരു സംഘടിത പ്രവർത്തന മാണ്‌.' 1972-1980 വരെ കേന്ദ്ര ബഹിരാകാശ വകുപ്പ്‌ സെക്രട്ടറിയായിരുന്ന പ്രാ സതീശ്‌ ധവാൻ ഒരു യഥാർത്ഥ ശാസ്‌ത്രജ്ഞനാണ്‌ രാജ്യത്തിന്റെ വിസ്‌തീർണ്ണത്തിന്റെ 23  % വനമാണെന്ന വനം അധികൃതരുടെ അവകാശവാദത്തിൽ അദ്ദേഹം സംശയാലുവായിരുന്നു അതുകൊണ്ട്‌ അദ്ദേഹം ഉപഗ്രഹത്തിന്റെ സഹായത്തോടെ ഒരു സ്വതന്ത്ര അന്വേഷണം ഇതുസംബന്ധിച്ച്‌ നടത്താൻ സ്‌പേസ്‌ ഡിപ്പാർട്ടുമെന്റിലെ തന്റെ സഹപ്രവർത്തകരോട്‌ ആവശ്യപ്പെട്ടു അവരുടെ കണക്കിൽ വനത്തിന്റെ വിസ്‌തീർണ്ണം 14 ത്തിൽ താഴെ ആയിരുന്നു ഇത്‌ ആരോഗ്യകരമായ ഒരു തർക്കത്തിലേക്ക്‌ വഴിതു റക്കുകയും ഒരു ഒത്തുതീർപ്പ്‌ എന്ന നിലയിൽ ഇത്‌ 19%എന്ന നിഗമനത്തിൽ എത്തുകയും ചെയ്‌തു. നിർഭാഗ്യവശാൽ ഉപഗ്രഹത്തിന്റെ സഹായത്തോടെ തുടർന്നുള്ള അപഗ്രഥന ചുമതല ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യക്ക്‌ കൈമാറിയതോടെ കാര്യങ്ങൾ വീണ്ടും പഴയ പടിയായി.

ഗണിതശാസ്‌ത്ര തത്വചിന്തകനായ വൈറ്റ്‌ ഹെഢിന്റെ (1927 അഭിപ്രായത്തിൽ ""ആധുനിക ശാസ്‌ത്രം ശക്തമായ വസ്‌തുതകൾ അവ യാഥാർത്ഥ്യമാണെങ്കിലും അല്ലെങ്കിലും അംഗീകരിക്കു ന്നു അത്തരമൊരു വസ്‌തുതയാണ്‌ കടലാസു കടുവകളെ സംബന്ധിക്കുന്നത്‌ "സരിസ്‌ക'യിൽ കടുവകളെ കാണാനില്ലാതിരുന്നപ്പോഴും അവിടെ കടുവകൾ ഉണ്ടെന്ന ഔദ്യോഗിക വെളിപ്പെടുത്ത ലിനെ പറ്റി അന്വേഷിക്കാൻ 2005 ൽ പ്രധാന മന്ത്രി ഒരു "കടുവ കർമ്മസേന' രൂപീകരിച്ചു ആ കർമ്മ സേനയുടെ ഫീൽഡ്‌ സ്റ്റാഫിൽ നിന്ന്‌ ശേഖരിച്ച വിവരങ്ങൾ ചുവടെ.

പട്ടിക 4  : സരിസ്‌ക കടുവ റിസർവ്വിലെ കടുവകളുടെ എണ്ണം

വർഷം

1998

1999

2000

2001

2002

2003

2004

കടുവകളുടെ എണ്ണം

ഔദ്യോഗിക കണക്ക്‌

ഫീൽഡ്‌ സ്റ്റാഫിന്റെ കണക്ക്‌

24

17

26

6

26

5

26

3

27

0

26

1

17

0

............................................................................................................................................................................................................

183

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/210&oldid=159292" എന്ന താളിൽനിന്ന് ശേഖരിച്ചത്