താൾ:Gadgil report.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ തേയില തോട്ടങ്ങളിലെ ജൈവ ഉൽപ്പാദനം

ദക്ഷിണ പശ്ചിമഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്നത്‌ തേയിലത്തോ ട്ടങ്ങളാണ്‌ അന്താരാഷ്‌ട്ര തലത്തിൽ ജൈവ തേയിലയ്‌ക്ക്‌ വൻ ആവശ്യമാണുള്ളത്‌ ഈ സാഹചര്യ ത്തിൽ തേയിലകൃഷിയെ മൃഗപരിപാലനവുമായി സംയോജിപ്പിക്കണം തേയില തോട്ടങ്ങളിൽ ഒഴി ഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കാലകളെ വളർത്തുകയും അതിലൂടെ ലഭിക്കുന്ന ജൈവവളം തേയില കൃഷിക്ക്‌ ഉപയോഗിക്കുകയും ചെയ്യാം.

മുൻകാലങ്ങളിൽ തേയിലതോട്ടങ്ങളിലെ തൊഴിലാളികൾ തോട്ടങ്ങളിൽ കാലികളെ വളർത്തി യിരിക്കുന്നു എന്നാലിപ്പോൾ മാനേജ്‌മെന്റുകൾ അത്‌ അനുവദിക്കുന്നില്ല ഇത്‌ പുനരാരംഭിച്ച്‌ ശക്തി പ്പെടുത്താവുന്നതാണ്‌ ഇതുവഴി ലഭിക്കുന്ന ജൈവവളം തോട്ടത്തിൽ തന്നെ നിക്ഷേപിച്ച്‌ ജൈവ തേ യിലയുടെയും ജൈവ പാലിന്റെയും ഉല്‌പാദനം വർദ്ധിപ്പിക്കാം.

തേയില തോട്ടങ്ങളിൽ കളനാശിനികൾ പ്രയോഗിക്കുന്നത്‌ പൂർണ്ണമായും അവസാനിപ്പിക്കണം.

മൃഗആരോഗ്യപരിപാലനം

പശ്ചിമഘട്ടത്തിലെ കാലികൾക്ക്‌ പലരോഗങ്ങളും പിടിപെടാറുണ്ട്‌ ഈ മേഖലയിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമാകയാൽ മൃഗസംരക്ഷണവകുപ്പ്‌ ഈ മേഖലയിൽ ചികിത്സാസൗകര്യങ്ങളും തുടർച്ചയായ വാക്‌സിനേഷൻ, വിരയിളക്കൽ തുടങ്ങിയ രോഗപ്രതിരോധ നടപടികളും ശക്തിപ്പെടു ത്തണം വാക്‌സിനേഷൻ, പ്രഥമശുശ്രൂഷ, പരമ്പരാഗത മൃഗപരിപാലനം, പ്രാദേശിക സസ്യങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ എന്നിവയിൽ പരിശീലനവും അടിയന്തിരസന്ദർഭങ്ങളെ കൈകാര്യം ചെയ്യാ നുള്ള വൈഭവവും ഉള്ള മൃഗആരോഗ്യപ്രവർത്തകൻ ഓരോ വില്ലേജിലും ഉണ്ടായിരിക്കുന്നത്‌ നല്ല താണ്‌.

ഔഷധസസ്യകൃഷി

വളർത്തുമൃഗങ്ങളെ ചികിത്സിക്കുന്നതിന്‌ ഔഷധ സസ്യങ്ങൾ ഉപയോഗിക്കുന്ന പരമ്പരാഗത മായ രീതി ഇവിടെ നിലവിലുണ്ട്‌ പശ്ചിമഘട്ടത്തിലെ ഇത്തരം ഔഷധസസ്യങ്ങളുടെ അനിയന്ത്രിത ചൂഷണം മൂലം അവ ഇന്ന്‌ വംശനാശ ഭീഷണിയിലാണ്‌ ഈ സസ്യങ്ങളുടെ നഴ്‌സറികളും ഔഷധ നിർമ്മാണയൂണിറ്റുകളും സഹകരണാടിസ്ഥാനത്തിൽ പഞ്ചായത്ത്‌ തലത്തിൽ ആരംഭിക്കുന്നത്‌ അഭി കാമ്യമാണ്‌ ഇത്തരം ഔഷധങ്ങൾ ലഭ്യമായാൽ ദൂരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്ന തിൽ നിന്ന്‌ പ്രാദേശിക സമൂഹത്തിന്‌ രക്ഷനേടുകയും ചെയ്യാം.

സ്‌കൂൾ വിദ്യാർത്ഥികൾക്ക്‌ ബോധവൽക്കരണം

വളർത്തുമൃഗങ്ങളേയും പ്രാദേശിക കന്നുകാലി വൈവിദ്ധ്യത്തെയും പറ്റി വിദ്യാർത്ഥികളെ അഭ്യ സിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌ ഒരു പ്രദേശത്തിന്റെ സുസ്ഥിരവികസനത്തിൽ മൃഗങ്ങൾ വഹിക്കുന്ന നിർണ്ണായക പങ്ക്‌ കണക്കിലെടുക്കുമ്പോൾ അവ പുന:സ്ഥാപിച്ച്‌ സംരക്ഷിക്കേണ്ടത്‌ അത്യാവശ്യ മാണ്‌ പൂനെയിലെ "ഭാരതി വിദ്യാപീഠ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻവിറോൺമെന്റ ്‌ എഡ്യുക്കേഷൻ തയ്യാ റാക്കിയ "എക്‌സ്‌പ്ലോറിങ്ങ്‌ അവർ എൻവിറോൺമെന്റ ്‌ എ മാന്വൽ ഫോർ ഗ്രീൻ സ്‌കൂൾ' എന്ന രേഖ യിൽ പ്രാദേശിക കന്നുകാലികളെ വളർത്തലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

കന്നുകാലി ഉല്‌പന്നങ്ങളുടെ വിപണനം

വിപണനം ഒരു പ്രശ്‌നമായി നിലനിൽക്കുന്ന ഇടങ്ങളിലെല്ലാം വളർത്തുമൃഗങ്ങളിൽ നിന്ന്‌ ലഭി ക്കുന്ന ഉല്‌പന്നങ്ങളെല്ലാം നാശോന്മുഖമാകാത്ത രൂപത്തിലാക്കി സൂക്ഷിക്കണം നല്ല വില ലഭിക്കു ന്നവയെ മൂല്യവർദ്ധിത ഉല്‌പന്നങ്ങളാക്കണം അധികം വരുന്ന പാൽ നെയ്യും തൈരുമെല്ലാമാക്കി മാറ്റുന്ന മുൻരീതി ഉപേക്ഷിക്കണം വെണ്ണയും കട്ടിതൈരും പോലെയുള്ള പുതിയ ഉല്‌പന്നങ്ങളാക്കി മാറ്റുന്ന കാര്യവും പരീക്ഷിക്കാം ഇത്തരം ഉല്‌പന്നങ്ങളുടെ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തി യാൽ അവയ്‌ക്ക്‌ നല്ല വില ലഭിക്കുമെന്നതിൽ സംശയമില്ല. 2.4 മത്സ്യസമ്പത്ത്‌

പശ്ചിമഘട്ടമേഖലയിൽ മത്സ്യസമ്പത്തിൽ സംഭവിക്കുന്ന കുറവ്‌ ഗൗരവമുള്ള ഒരു പ്രശ്‌നമാണ്‌. കടൽമത്സ്യ സമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ ശുദ്ധജല മത്സ്യവൈവിദ്ധ്യം പല കാരണങ്ങ ളാൽ കുറഞ്ഞുവരികയാണ്‌ മത്സ്യസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും പരമ്പരാഗതമായി പ്രാദേശിക സമൂഹത്തിൽ നിക്ഷിപ്‌തമായിരുന്നു എന്നാലിന്ന്‌ സ്ഥിതി മാറി ജീവിതനിലവാരം മെച്ച

............................................................................................................................................................................................................

180

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/207&oldid=159288" എന്ന താളിൽനിന്ന് ശേഖരിച്ചത്