താൾ:Gadgil report.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

നൽകണം.

17 വിപണനം  : ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക്‌ പരമാവധി ലാഭം ലഭിക്കാനും, കോസ്റ്റാ റിക്ക കാപ്പിയുടെ കാര്യത്തിലെന്നപോലെ സംരക്ഷണക്രമങ്ങളിലൂടെ ഉല്‌പന്നങ്ങൾക്ക്‌ നല്ല വില നിശ്ചയിക്കുക, പശ്ചിമഘട്ടത്തിലെ ജൈവകൃഷി ഉല്‌പന്നങ്ങളെ പ്രാദേശിക വിപണികളു മായി ബന്ധിപ്പിക്കുക, ഇതിനെല്ലാം സർക്കാർ പിന്തുണ ഉറപ്പുവരുത്തുക തുടങ്ങിയ വിപണന തന്ത്രങ്ങൾ പശ്ചിമഘട്ടപരിസ്ഥിതി അതോറിട്ടിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുക.

18.

19.

ഗിരിവർങ്ങകൃഷി  : ഗിരിവർങ്ങക്കാരുടെ പാരമ്പര്യ കൃഷിരീതികളും സംസ്‌കാരവും ഭക്ഷ്യസം സ്‌കാരവുമെല്ലാം തിരികെ കൊണ്ടുവരാനും പുനരുദ്ധരിക്കാനും സഹായകമായ ഒരു കൃഷി തന്ത്രം ആവിഷ്‌ക്കരിക്കേണ്ടതായിട്ടുണ്ട്‌.

ഗവേഷണം  : പ്രാദേശികമായി അനുയോജ്യവും ചെലവ്‌ കുറഞ്ഞതുമായ ജൈവകൃഷിരീതി കളും പാരമ്പര്യകൃഷി സമ്പ്രദായങ്ങളും പുനരുദ്ധരിക്കാൻ പശ്ചിമഘട്ടമേഖലയിലെ കൃഷിയും സസ്യഫലകൃഷിയും സംബന്ധിച്ച ഗവേഷണത്തിൽ മുൻഗണന നൽകണം ജൈവേതര കൃഷി യിൽ നിന്ന്‌ ജൈവകൃഷിയിലേക്ക്‌ കർഷകരെ ആകർഷിക്കാൻ പര്യാപ്‌തമായ ഗവേഷണ പദ്ധ തികൾ ഏറ്റെടുക്കാൻ പ്രാദേശിക വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളെ പ്രാത്സാഹിപ്പിക്കണം.

പശ്ചിമഘട്ടത്തിലെ പ്രകൃതിപരവും സാംസ്‌കാരികവും സാമൂഹികവുമായ അടിത്തറ സംരക്ഷി ക്കുന്നതിനും അനുപമമായ ഈ മലനിരകളുടെ അഖണ്ഡത ഉറപ്പുവരുത്തുന്നതിനും ഉള്ള മാർങ്ങങ്ങ ളാണിവ. 2.3 മൃഗപരിപാലനം

കന്നുകാലികൾ, ആടുമാടുകൾ, കോഴിവളർത്തൽ എന്നിവ പശ്ചിമഘട്ടത്തിലെ ഒരു പ്രധാന ഉപജീവനമാർങ്ങമാണ്‌ കന്നുകാലികളെ വളർത്തുന്നത്‌ പ്രധാനമായും പാലിനും, കൃഷിക്കും, കൃഷി ക്കാവശ്യമായ വളത്തിനും, ഗതാഗതത്തിനും വേണ്ടിയും ആടുമാടുകളെ മാംസത്തിനും വില്‌പനയി ലൂടെയുള്ള വരുമാനത്തിനും വളത്തിനും വേണ്ടിയും, കോഴികളെ ഉപഭോഗത്തിനും വില്‌പനയ്‌ക്കും വേണ്ടിയും ആണ്‌ വളർത്തുന്നത്‌ പ്രാദേശികസാഹചര്യങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമായ നിര വധി ഇനം കന്നുകാലികൾ ഈ മേഖലയിലുണ്ട്‌ പക്ഷെ,പ്രാദേശിക ഇനങ്ങളുടെ സംഖ്യയിൽ ഗണ്യ മായ കുറവുണ്ടായപ്പോൾ സർക്കാരിന്റെ കന്നുകാലി വിസനപദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന സങ്കരഇനങ്ങളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായി എന്നാലിതുകൊണ്ട്‌ കന്നുകാലികൾക്ക്‌ ഗുണ ത്തേക്കാളേറെ ദോഷമാണുണ്ടായിട്ടുള്ളത്‌.

കർണ്ണാടക

ആടുമാടുകൾ, പന്നി, എരുമ തുടങ്ങിയ ഇനങ്ങളെയെല്ലാം സംബന്ധിച്ച്‌ വിവരങ്ങൾ സമാഹരി ച്ചിട്ടുള്ള ഏതാനും സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കർണ്ണാടകം സംസ്ഥാനത്ത്‌ സങ്കരയിനം കന്നുകാലി കൾ 16 ലക്ഷവും ഏറ്റവും മുന്തിയ ഇനങ്ങൾ 2000വും ഉണ്ട്‌ സംസ്ഥാനത്തെ കന്നുകാലി സംഖ്യയുടെ 17 ശതമാനം വരുമിത്‌ നിരവധി തദ്ദേശ ഇനം കന്നുകാലികൾ സംസ്ഥാനത്തുണ്ട്‌ ഹല്ലികാർ, അമൃത മഹൽ, ഖിലാർ, ഡോണി, മലനാട്‌ ഗിത്സ, കൃഷ്‌ണവാലി ഇനങ്ങൾ എന്നിവയാണ്‌ ഇതിൽ പ്രധാനം. എരുമ ഇനങ്ങളിൽ പ്രധാനം, മുറ, സുർത്തി, പണ്ടാർപുരി, മേഹസാനി എന്നിവയാണ്‌ സംസ്ഥാ നത്തെ കൂടിയ ഇനം ആടുകളിൽ മെറിനൊ, റാംബുലറ്റ്‌, കൊറിഡെയ്‌ൽ എന്നിവ ഉൾപ്പെടുന്നു, സംസ്ഥാ നത്തെ പ്രധാന തദ്ദേശ ഇനം ആടുകൾ ബന്നൂർ, ഡെക്കാനി, ബല്ലാരി, ഹാ ൻ എന്നിവയാണ്‌. കർണ്ണാടകയിലെ 20,000 സങ്കര ഇനം പന്നികളിൽ ലാന്റ ്‌ റൈസ്‌, യോർക്ക്‌ ഷെയർ ഇനങ്ങളാണ്‌ കൂടു തൽ.

പശ്ചിമഘട്ടത്തിന്റെ കൊല്ലെഗൽ-സത്യമംഗലം റേഞ്ചിൽ കാണുന്ന തദ്ദേശ ഇനം കന്നുകാലിക ളിൽ കോംഗ, കരഗുബട്ട, ഹാസൂർ ബട്ട, ഗുജ്ജമാവു ഇനങ്ങളാണ്‌ പ്രധാനം ഇവയെ വളർത്തുന്നത്‌ പ്രധാനമായും കാംപാലിക, സോളിഗ ഗിരിവർങ്ങസമൂഹങ്ങളാണ്‌.

2003ലെ സെൻസസ്‌ പ്രകാരം രാജ്യത്തെ മൊത്തം സംഖ്യയിൽ 5.15 കന്നുകാലികളും 4.08  % എരുമകളും 11.8 ആടുകളും 3.61  % ചെമ്മരിയാടുകളും 2.31 പന്നികളും 5.23 കോഴി, താറാവ്‌ എന്നി വയും കർണ്ണാടകത്തിലാണ്‌ 1997 നും 2003 നും ഇടയ്‌ക്ക്‌ കർണ്ണാടകത്തിലെ സങ്കര ഇനം കാലിക ളുടെ എണ്ണം 23.9 വർദ്ധിച്ചപ്പോൾ തദ്ദേശ ഇനങ്ങളുടെ സംഖ്യ 16.80 കൊണ്ട്‌ കുറഞ്ഞു സംസ്ഥാ

............................................................................................................................................................................................................

176

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/203&oldid=159284" എന്ന താളിൽനിന്ന് ശേഖരിച്ചത്