താൾ:Gadgil report.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ണിജ്യ മന്ത്രാലയത്തിനു കീഴിൽ വരുന്നതുകൊണ്ടും ഈ മേഖലയിലെ സുസ്ഥിര കൃഷി വികസന ത്തിന്‌ വ്യക്തമായൊരു നയസമീപനം ഉണ്ടാകണം ഭക്ഷ്യ സുരക്ഷയുടെ അളവുകോൽ നാം ഭക്ഷി ക്കുന്ന ഗോതമ്പ്‌, അരി എന്നീ ധാന്യങ്ങളുടെ അളവാണെങ്കിൽ പോഷകാഹാര സുരക്ഷ ഉറപ്പുവരു ത്താൻ പല കാർഷിക ഉല്‌പന്നങ്ങളും ഭക്ഷിക്കേണ്ടതുണ്ട്‌.ഇത്തരമൊരു നയം മാറ്റം പശ്ചിമഘട്ടത്തി ലുടനീളം നടപ്പാക്കുന്നതിന്‌ എക്‌സിക്യൂട്ടീവ്‌ അധികാരമുള്ള ഒരു ഏകോപനഏജൻസി വേണം ഇതിന്‌ അനുയോജ്യമായതാണ്‌ നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി. സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ

1.

ഭൂതല ആസൂത്രണം  : ഭൂതല സവിശേഷതകളെ അടിസ്ഥാനമാക്കി ആസൂത്രണം നടത്താൻ പര്യാപ്‌തമായ സ്ഥലങ്ങൾ കണ്ടെത്തുക ഇപ്രകാരം കണ്ടെത്തുന്ന ഓരോ സ്ഥലവും വലി യൊരു ഭൂഭാഗത്തിന്റെ ഭാഗമാണെന്ന ചിന്ത ഉണ്ടാവുകയും വിവിധ വിള സംവിധാനത്തെയും മറ്റ്‌ വികസനത്തെയും ഇതിലേക്ക്‌ സന്നിവേശിപ്പിക്കുകയും വേണം.

2 ഏക വിളയിൽ നിന്ന്‌ ബഹുവിളയിലേക്കുള്ള മാറ്റം  : തേയില, കാപ്പി, ഏലം തുടങ്ങിയ ഏക വിള തോട്ടങ്ങൾ തദ്ദേശീയ വിളകളുമായി പ്രത്യേകിച്ച്‌ ഭക്ഷ്യവിളകൾ, ഫല വർങ്ങങ്ങൾ എന്നി വയുമായി സംയോജിപ്പിക്കുക വഴി മണ്ണൊലിപ്പ്‌ തടയാനും ജലത്തെ പിടിച്ചുനിർത്താനുള്ള മണ്ണിന്റെ ശേഷി ഉയർത്താനും, ഉൽപാദന ക്ഷമത വർദ്ധിപ്പിക്കാനും സാമ്പത്തിക വരുമാനം മെച്ചപ്പെടുത്താനും സഹായിക്കും ഒഴിച്ചു കൂട്ടാനാവാത്ത ഈ മാറ്റത്തിനായി ഓരോ സംസ്ഥാ നവും അനുയോജ്യമായ നയരൂപീകരണം നടത്തണം ഭൂരിഭാഗം തോട്ടങ്ങളും സർക്കാരിൽ നിന്ന്‌ പാട്ടത്തിനെടുത്ത ഭൂമിയിലായതിനാൽ ഇത്‌ നടപ്പാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എല്ലാ പൊതു-സ്വകാര്യമേഖല തോട്ടങ്ങളും ഒരു ബഹുവിള കൃഷി സമീപനം സ്വീകരിക്കണം

 സുസ്ഥിരതയ്‌ക്ക്‌  വേണ്ടിയുള്ള  ഇത്തരമൊരു  മാറ്റത്തിന്‌  പൊതുമേഖലാ  തോട്ടങ്ങൾ  മാതൃക

കാട്ടണം ഇതിനുപുറമെ ഓരോ തോട്ടവും അതിന്റെ വിസ്‌തീർണ്ണത്തിന്റെ നിശ്ചിത ശതമാനം പ്രകൃതിപരമായ പുനരുദ്ധാരണത്തിന്‌ പ്രത്യേകിച്ച്‌ സമീപജല സ്രാത ുകളുടെ പുനരുദ്ധാര ണത്തിനുവേണ്ടി മാറ്റിവെയ്‌ക്കണം.

3.

4.

മണ്ണുസംരക്ഷണത്തെ പ്രാത്സാഹിപ്പിക്കുക  : പശ്ചിമഘട്ടത്തിലെ പരിസ്ഥിതി മണ്ണുസംരക്ഷ ണപ്രവർത്തനങ്ങളെ പ്രാത്സാഹിപ്പിക്കുക ഇതിനായി തോട്ടങ്ങളിലും ചെറിയ കൃഷിയിടങ്ങ ളിലും പാറയടുക്കുകളിലുമുള്ള ഇന്നത്തെ ബണ്ടുനിർമ്മാണരീതി പാടേ ഉപേക്ഷിക്കണം. പകരം മണ്ണൊലിപ്പു തടയാൻ കഴിവുള്ള സസ്യങ്ങളുടെ നിര വളർത്തിയെടുക്കണം.

കളനാശിനികളുടെ ഉപയോഗം കുറയ്‌ക്കുക  : പശ്ചിമഘട്ടത്തിലെ ജൈവ വൈവിദ്ധ്യത്തിന്‌ ഭീഷണിയാകും വിധം ഇവിടെ കളനാശിനികളുടെ പ്രയോഗം വർദ്ധിച്ചിട്ടുണ്ട്‌ മാത്രവുമല്ല, കൂടു തൽ പ്രതിരോധശേഷിയുള്ള കളകൾ വളർന്നുവരാനും ഇതിനിടയാക്കിയിട്ടുണ്ട്‌ ആകയാൽ പശ്ചിമഘട്ടത്തിൽ ഇവയുടെ പ്രയോഗം അടിയന്തിരമായി നിയന്ത്രിക്കുകയും ക്രമേണ നിരോ ധിക്കുകയും ചെയ്യുക കർഷകരുടെ അഭിപ്രായത്തിൽ തൊഴിലാളികളെ വച്ചോ യാന്ത്രികസ ഹായത്താലോ കളനീക്കം ചെയ്യുന്നതിനേക്കാൾ ഏറെ ലാഭകരം കളനാശിനികളുടെ പ്രയോഗ മാണ്‌.

ആകയാൽ കളനീക്കം ചെയ്യുന്നതിനുള്ള കൂലിചെലവിന്‌ സർക്കാർ സബ്‌സിഡി നൽകുക. ഇതിനായി ചെറുകിട നാമമാത്ര കർഷകർക്ക്‌ തൊഴിലുറപ്പു പദ്ധതിയുടെ പിന്തുണ നൽകുകയും വൻകിട തോട്ടങ്ങൾക്ക്‌ യന്ത്രസഹായത്താൽ ഈ ജോലി ചെയ്യുന്നതിന്‌ സബ്‌സിഡി നൽകുകയും ചെയ്യുക.

5.

കീടനാശിനി പ്രയോഗം അവസാനിപ്പിക്കുക  : രാസകീടനാശിനികളുടെ പ്രയോഗം പശ്ചിമ ഘട്ടത്തിൽ കുറച്ചുകൊണ്ടുവരേണ്ടതുണ്ട്‌ മലമുകളിൽ തളിക്കുന്ന ഈ വിഷം ഒഴുകി സമതല ങ്ങളിലെത്തി അവിടത്തെ പരിസ്ഥിതിയെയും തകർക്കുന്നു അടുത്ത 5-10 വർഷത്തിനുള്ളിൽ പശ്ചിമ ഘട്ടത്തിൽ നിന്ന്‌ കീടനാശിനികളെ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ഒരു ഏകോപിത കർമ്മപദ്ധതി ഉണ്ടാകണം പകരം കീട-രോഗ ബാധനിയന്ത്രിക്കാനായി ജൈവമാർങ്ങങ്ങൾ ആരാ യണം കേരളത്തിന്റെ ജൈവകൃഷിനയം പശ്ചിമഘട്ടത്തിന്‌ മാത്രമല്ല മലനിരകളുടെ സാമീപ്യം മൂലം നേട്ടങ്ങൾ അനുഭവിക്കുന്ന ആറ്‌ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണ്‌ ഇത്‌ നടപ്പാക്കുന്നതിനുള്ള പ്രദേശങ്ങൾ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കണം വനമേഖല

............................................................................................................................................................................................................

173

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/200&oldid=159281" എന്ന താളിൽനിന്ന് ശേഖരിച്ചത്