താൾ:Gadgil report.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രസാധകക്കുറിപ്പ്


പശ്ചിമഘട്ട വികസനവുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട് പ്രാഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമർപ്പിച്ചിട്ട് ഇപ്പോൾ രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും കമ്മറ്റിയുടെ ശുപാർശകളെ അധികരിച്ച്‌ സജീവമായ ചർച്ചകൾ വിവിധതലങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്‌. മുഖ്യമായും ആറ്‌ കാര്യങ്ങളെയാണ്‌ റിപ്പോർട്ട് പരാമർശിക്കുന്നത്‌ (1) പശ്ചിമഘട്ടം സംബന്ധിച്ച വിവരങ്ങളുടെ ക്രാഡീകരണം (2) പരിസ്ഥിതിവിലോല പ്രദേശങ്ങളെ തരംതിരിച്ചറിയൽ (3) തിരിച്ചറിഞ്ഞ പ്രദേശങ്ങളുടെ തരംതിരിച്ചുള്ള പരിരക്ഷണം (4) പശ്ചിമഘട്ടനിവാസികളുടെ ജീവിതസുരക്ഷ (5) പശ്ചിമഘട്ട വികസനം പങ്കാളിത്ത ശൈലിയിൽ ആക്കൽ (6) മേൽനോട്ട ചുമതല നിർവഹിക്കാൻ പശ്ചിമഘട്ട അതോറിറ്റിയുടെ രൂപീകരണം, എന്നിവയാണ്‌ അവ. അതിരുവിട്ട വിഭവവിനിയോഗംനടത്തി നേട്ടമുണ്ടാക്കുന്ന ഒരുന്യൂനപക്ഷം ഗാഡ്‌ഗിൽ കമ്മറ്റി മുന്നോട്ടുവയ്‌ക്കുന്ന പല ശുപാർശകളും തള്ളിക്കളയണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. എന്നാൽ പരിരക്ഷണത്തിലൂടെ ദീർഘകാല വികസനം സാധ്യമാക്കുക എന്ന റിപ്പോർട്ടിന്റെ മൗലികസമീപനം മുഴുവൻ ജനവിഭാഗങ്ങൾക്കും ഗുണകരമാണുതാനും. ആയതിനാൽ ശുപാർശകളുടെ അന്ത:സത്ത ചോർത്തിക്കളയാതെ അവ ജനക്ഷേമപരമായും, സ്ഥലകാല പ്രസക്തിയോടെയും, വികസനോന്മുഖമായും എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനാണ്‌ പ്രസക്തി പശ്ചിമഘട്ടത്തിലെ പ്രകൃതിവിഭവങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പരിരക്ഷിക്കുകയും, ശാസ്‌ത്രീയമായി അവയെ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗികനടപടികളാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ശുപാർശകളിൽ നിന്ന്‌ ഉരുത്തിരിച്ചെടുക്കേണ്ടത്‌. ഇത്തരം ശ്രമങ്ങൾക്ക്‌ പിൻബലമേകാൻ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി റിപ്പോർട്ടിന്റെ മലയാളപരിഭാഷ ഏറെ പ്രയോജനപ്പെടുമെന്നാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വിശ്വസിക്കുന്നത്‌.

മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന്‌ പ്രചോദനം നൽകിയ പ്രൊ. മാധവ്‌ ഗാഡ്‌ഗിൽ, ഡോ. പി.എസ്‌. വിജയൻ എന്നിവരോടും പരിഭാഷ നിർവ്വഹിച്ച ശ്രീ. ഹരിദാസൻ ഉണ്ണിത്താൻ, ശ്രീ. അജിത്ത്‌ വെണ്ണിയൂർ, ഡോ. സി.എസ്‌. ഗോപകുമാർ എന്നിവരോടും പരിഷത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/2&oldid=159279" എന്ന താളിൽനിന്ന് ശേഖരിച്ചത്